ഗുജറാത്ത് കലാപം; സാക്കിയ ജാഫ്രിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി
കലാപത്തിന് പിന്നില്‍ ഉന്നത തല ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചുകൊണ്ടായിരുന്നു സാക്കിയ ഹര്‍ജി നല്‍കിയത്.
അഹമ്മദാബാദ്: 2002 ലെ കലാപവുമായി ബന്ധപ്പെട്ട് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയ നടപടിയെ ചോദ്യം ചെയ്ത് സാക്കിയ ജാഫ്രി നൽകിയ ഹർജി ഗുജറാത്ത് ഹൈക്കോടതി തള്ളി. കേസിൽ കൂടുതൽ അന്വേഷണം ആവശ്യമെങ്കിൽ മേൽക്കോടതിയെ സമീപിക്കാനും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഗുജറാത്തിൽ ഉണ്ടായ കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് എംപി ഇൻസാൻ ജാഫ്രിയുടെ ഭാര്യയാണ് ഹർജിക്കാരിയായ സാകിയ ജഫ്രി. 2014 മാര്‍ച്ചിലാണ് സാക്കിയ ജാഫ്രി ഹൈക്കോടതിയെ സമീപിച്ചത്.കലാപത്തിൽ പിന്നിൽ ഉന്നതതല ഗുഢാലോചനയുണ്ടെനന്നും പുനഃരന്വേഷണം ആവശ്യപ്പെട്ടുമായിരുന്നു സാക്കിയ ഹൈക്കോടതിയെ സമീപിച്ചത്.

സുപ്രീംകോടതിയുടെ മേല്‍ നോട്ടത്തിലാണ് അന്വേഷണം നടത്തിയതെന്നും റിപ്പോര്‍ട്ട് അംഗീകരിച്ചതാണെന്നും പ്രത്യേക അന്വേഷണ സംഘം ഗുജറാത്ത് ഹൈക്കോടതിയെ അറിയിച്ചിരുന്നു.2002 ഫെബ്രുവരി 28 ന് ഗുർബെർഗ് സൊസൈറ്റിയിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപത്തിൽ കലാപത്തിൽ 68 പേരാണ് കൊല്ലപ്പെട്ടത്. ഗോധ്രയിലി ട്രെയിൻ ചുട്ടെരിച്ചതിന്റെ പിന്നാലെയായിരുന്നു ഈ സംഭവം.












Click it and Unblock the Notifications