ഗുജറാത്തിലെ പാഠപുസ്തകം വിവാദത്തില്‍...!! അച്ചടിപ്പിശകെന്ന് ബിജെപി സർക്കാർ!!

  • By: Anamika
Subscribe to Oneindia Malayalam

അഹമ്മദാബാദ്: ഗുജറാത്തിലെ ഒമ്പതാം ക്ലാസ്സ് ഹിന്ദി പാഠപുസ്തകം വിവാദത്തില്‍. യേശുക്രിസ്തുവിനെ പിശാച് എന്ന് അഭിസംബോധന ചെയ്തിരിക്കുന്ന പാഠപുസ്‌കത്തിനെതിരെ ക്രിസ്തുമത വിശ്വാസികള്‍ രംഗത്ത് വന്നു കഴിഞ്ഞു. പിശാചായ യേശുവുമായി ബന്ധപ്പെട്ടുള്ള ഒരു സംഭവം ഇപ്പോഴും ഓര്‍മ്മിക്കപ്പെടുന്നതാണ് എന്നാണ് പാഠപുസ്തകത്തിലെ വിവാദ പരാമര്‍ശം

text

മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് വിശ്വാസികള്‍ പാഠഭാഗമോ പാഠപുസ്തകം തന്നെയോ പിന്‍വലിക്കണമെന്നആവശ്യമാണ് ഉയര്‍ത്തുന്നത്. സംഭവിച്ചത് അച്ചടിപ്പിശക് മാത്രമാണ് എന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന വിശദീകരണം. അതേസമയം പാഠപുസ്‌കത്തിലെ ഈ പരാമര്‍ശം ഒരു മാസം മുന്‍പേ ചൂണ്ടിക്കാട്ടിയതാണെന്നും എന്നാല്‍ തിരുത്തിയില്ലെന്നും ക്രിസ്ത്യന്‍ സംഘടനകള്‍ ആരോപിക്കുന്നു.

English summary
Christ described as Satan in text book in Gujarat
Please Wait while comments are loading...