കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ മിസ് ഇന്ത്യ ആം ആദ്മി സ്ഥാനാര്‍ത്ഥി

  • By Aswathi
Google Oneindia Malayalam News

ദില്ലി: ഇത്തവണ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരു താരയുദ്ധമാകാനാണ് സാധ്യത. എല്ലാ പാര്‍ട്ടികള്‍ക്കുമുണ്ട് ഓരോ സെലിബ്രേറ്റികള്‍. ആം ആദ്മി മാത്രമായി എന്തിന് കുറയ്ക്കണം. മുന്‍ ലോകസുന്ദരിയും ബോളിവുഡ് നടിയുമായ ഗുല്‍ പനാഗാണ് ആം ആദ്മി ടിക്കറ്റില്‍ ജന്മനാടായ ഛത്തീസ്ഗഢില്‍ മത്സരിക്കുന്നത്.

മണ്ഡലത്തിലെ ചില പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ നിശ്ചയിച്ചിരുന്ന സ്ഥാനാര്‍ത്ഥി സവിത ഭട്ടി പിന്മാറിയതിനെ തുടര്‍ന്നാണ് പനാഗിനെ സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിച്ചത്. പനാഗിന്റെ കന്നിയങ്കം തന്നെ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ പവന്‍ കുമാര്‍ ബന്‍സലിനെതിരെയാണ്.

ഛത്തീസ്ഗഢില്‍ ജനനം

ഛത്തീസ്ഗഢില്‍ ജനനം

1979 ജനുവരി മൂന്നിന് ഛത്തീസ്ഗഡിലാണ് ഗുല്‍ പനാഗിന്റെ ജനനം. മോഡല്‍, നടി, മുന്‍ മിസ് ഇന്ത്യ തുടങ്ങിയ നിലകളിലാണ് പനാഗിനെ ലോകം അറിയുന്നത്.

14 സ്‌കൂളുകളിലായി പഠനം

14 സ്‌കൂളുകളിലായി പഠനം

പനാഗിന്റെ പിതാവ് ഒരു ആര്‍മി ഓഫീസറായതുകൊണ്ട് പതിനാല് സ്‌കൂളുകളിലായാണ് താരം പഠനം പൂര്‍ത്തിയാക്കിയത്. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ പ്രമുഖ സ്‌കൂളുകളിലും ഗുല്‍ പനാഗ് പഠിച്ചിട്ടുണ്ട്.

പ്രസംഗിക്കാന്‍ പണ്ടേ ഇഷ്ടം

പ്രസംഗിക്കാന്‍ പണ്ടേ ഇഷ്ടം

പൊതുവേദിയില്‍ പ്രസംഗിക്കാനും മറ്റും പനാഗിന് പണ്ടേ ഇഷ്ടമായിരുന്നു. ദേശീയ തലത്തില്‍ വരെ ഡിബേറ്റിലും പ്രസംഗമത്സരത്തിലും പങ്കെടുത്തിട്ടുള്ള പനാഗ് രണ്ട് ഗോള്‍ഡ് മെഡല്‍ സ്വന്തമാക്കിയിട്ടുണ്ട്.

മിസ് ഇന്ത്യ

മിസ് ഇന്ത്യ

1999 ലാണ് ഗുല്‍ പനാഗ് മിസ് ഇന്ത്യ കിരീടം അണിയുന്നത്. 1999ല്‍ മിസ് യൂണിവേഴ് മത്സരത്തിലും പനാഗ് പങ്കെടുത്തു.

ബോളിവുഡിലൂടെ ബിഗ്‌സ്‌ക്രീനിലേക്ക്

ബോളിവുഡിലൂടെ ബിഗ്‌സ്‌ക്രീനിലേക്ക്

ധൂപ് എന്ന ബോളിവുഡ് ചിത്രത്തിലൂടെ 2013ല്‍ പനാഗ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചു.

പഞ്ചാബ് ചിത്രത്തില്‍

പഞ്ചാബ് ചിത്രത്തില്‍

സര്‍സ എന്ന ചിത്രത്തിലൂടെ പഞ്ചാബ് സിനിമയിലും പനാഗ് മുഖം കാണിച്ചു.

 ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍

ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍

ആദ്യ ചിത്രമായ ധൂപ്, ധോര്‍, മനോരമ സിക്‌സ് ഫീറ്റ് അണ്ടര്‍, ഹലോ, സ്‌ട്രൈറ്റ് തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമാണ്.

പുരസ്‌കാരങ്ങള്‍

പുരസ്‌കാരങ്ങള്‍

2009ല്‍ ഹലോ എന്ന ചിത്രത്തിന് വേണ്ടിയും 2007ല്‍ ധോര്‍ എന്ന ചിത്രത്തിന് വേണ്ടിയും മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചു.

രാഷ്ട്രീയത്തിലേക്ക്

രാഷ്ട്രീയത്തിലേക്ക്

ദില്ലിയില്‍ ജനകീയമായ ആം ആദ്മി പാര്‍ട്ടിയിലൂടെയാണ് ഇപ്പോള്‍ ഗുല്‍ പനാഗിന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. അതും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി തന്നെ.

സവിത ഭാട്ടി പിന്മാറിയതിനെ തുടര്‍ന്ന്

സവിത ഭാട്ടി പിന്മാറിയതിനെ തുടര്‍ന്ന്

നേരത്തെ നിശ്ചയിച്ചിരുന്ന സ്ഥാനാര്‍ത്ഥി സവിത ഭാട്ടി പിന്മാറിയതിനെ തുടര്‍ന്നാണ് ഗുല്‍ പനാഗിനെ സ്ഥാനാര്‍ത്ഥി പട്ടികയിലേക്ക് പരിഗണിച്ചത്.

പവന്‍ കുമാര്‍ ബന്‍സലിനെതിരെ

പവന്‍ കുമാര്‍ ബന്‍സലിനെതിരെ

കന്നിയങ്കം മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ പവന്‍ കുമാര്‍ ബന്‍സിലിനെതിരെയാണ്.

English summary
Gul Panag, former Miss India, takes Aam Aadmi ticket to politics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X