ഗുര്‍മീത് സെക്‌സ് അഡിക്ട്! ജയിലില്‍ സെക്‌സ് കിട്ടാത്തതില്‍ അസ്വസ്ഥന്‍... ചികിത്സ തുടങ്ങി

 • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

റോഹ്തക്: ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് ഇപ്പോള്‍ റോഹ്തക്കിലെ ജയിലില്‍ ആണ്. 20 വര്‍ഷത്തെ ശിക്ഷയാണ് ഗുര്‍മീതിന് ലഭിച്ചിട്ടുള്ളത്.

തനിക്ക് ലൈംഗിക ശേഷിയേ ഇല്ലെന്ന് കോടതിയില്‍ പറഞ്ഞ ആളാണ് ഗുര്‍മീത്. എന്നാല്‍ ജയിലില്‍ എത്തി പരിശോധിച്ച ഡോക്ടര്‍മാര്‍ ഞെട്ടിയ മട്ടാണ് ഇപ്പോള്‍.

ഗുര്‍മീതിന്റെ പ്രശ്‌നം അമിതമായ ലൈംഗികാസക്തിയാണ് എന്നാണ് ഡോക്ടര്‍മാരുടെ സംഘം വിലയിരുത്തുന്നത്. ദേര ആസ്ഥാനത്തെ കുറിച്ച് മുമ്പ് വന്ന വാര്‍ത്തകള്‍ കൂടി ഓര്‍ത്തെടുത്താല്‍ ഇതില്‍ ആര്‍ക്കും ഒരു സംശയവും തോന്നില്ല എന്നതാണ് സത്യം.

ഗുര്‍മീതിന്റെ സെക്‌സ് ഗുഹ

ഗുര്‍മീതിന്റെ സെക്‌സ് ഗുഹ

ദേര ആസ്ഥാനത്തുള്ള ഗുര്‍മീതിന്റെ രഹസ്യ അറ അറിയപ്പെടുന്നത് തന്നെ 'സെക്‌സ് ഗുഹ' എന്നാണ്. ഇവിടെ വച്ച് ബലാത്സംഗം ചെയ്തു എന്നാണ് ദേരയിലെ സന്യാസിനികളായിരുന്ന രണ്ട് യുവതികള്‍ പരാതിപ്പെട്ടത്.

cmsvideo
  ആള്‍ദൈവം ഗുര്‍മീതിന് അമിത ലൈംഗിക ആസക്തി, ചികിത്സിക്കാന്‍ പ്രയാസം | Oneindia Malayalam
  സെക്‌സ് അഡിക്ട്

  സെക്‌സ് അഡിക്ട്

  ഗുര്‍മീത് റാം റഹീം സിങ് അമിത ലൈംഗിക ആസക്തിയുള്ള ആളാണ് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. റോഹ്തക് ജയിലില്‍ എത്തി പരിശോധന നടത്തിയ ഡോക്ടര്‍മാരുടെ സംഘമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

  സെക്‌സ് കിട്ടുന്നില്ല

  സെക്‌സ് കിട്ടുന്നില്ല

  ജയിലില്‍ ലൈംഗിക തൃപ്തി ലഭിക്കുന്നില്ല എന്നതും ഗുര്‍മീതിനെ ഇപ്പോള്‍ വലയ്ക്കുന്നുണ്ടത്രെ. ഗുര്‍മീത് പരിക്ഷീണനും ഉത്കണ്ഠാകുലനും ആണ് എന്നാണ് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ട്.

  ദേരയില്‍ നടന്നിരുന്നത്

  ദേരയില്‍ നടന്നിരുന്നത്

  സിര്‍സയിലെ ദേര ആസ്ഥാനത്തെ ഗുര്‍മീതിന്റെ രഹസ്യ അറയില്‍ പരിചരണത്തിന് സ്ത്രീകള്‍ക്ക് മാത്രമേ പ്രവേശം ഉണ്ടായിരുന്നുള്ളു. അവിടെ വച്ച് ഇയാള്‍ സ്ത്രീകളെ നിരന്തരം ലൈംഗികമായി ഉപയോഗിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍

  ബ്ലൂ ഫിലിം കാണാനും

  ബ്ലൂ ഫിലിം കാണാനും

  രഹസ്യ അറയില്‍ ബ്ലൂ ഫിലിം കാണാനും പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടായിരുന്നത്രെ. സ്ത്രീകളെ നിര്‍ബന്ധമായി ഇത് കാണിച്ചിരുന്നതായും ആരോപണം ഉണ്ട്.

  എല്ലാം ദൈവത്തിന്റെ പേരില്‍

  എല്ലാം ദൈവത്തിന്റെ പേരില്‍

  താന്‍ ദൈവം ആണ് എന്ന് പറഞ്ഞ് പറ്റിച്ചായിരുന്നു ഇയാള്‍ ആശ്രമത്തിലെ സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചുകൊണ്ടിരുന്നത്. മാപ്പ് കൊടുക്കല്‍ എന്നായിരുന്നു ബലാത്സംഗത്തെ വിശേഷിപ്പിച്ചിരുന്നത്.

  ഉത്തേജക ഗുളികള്‍

  ഉത്തേജക ഗുളികള്‍

  ലൈംഗിക ഉത്തേജക ഗുളികകള്‍ ഇയാള്‍ സ്ഥിരമായി ഉപയോഗിച്ചരുന്നതായും ആരോപണം ഉണ്ട്. തനിക്ക് ലൈംഗികതയില്‍ അമാനുഷികമായ ശേഷിയുണ്ടെന്ന് സ്ത്രീകളെ ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരുന്നു ഇത് എന്നാണ് ആരോപണം.

  വളര്‍ത്തുമകളുമായി

  വളര്‍ത്തുമകളുമായി

  വളര്‍ത്തുമകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹണിപ്രീത് ഇന്‍സാനുമായും ഗുര്‍മീതിന് ലൈംഗിക ബന്ധം ഉണ്ടായിരുന്നു എന്നാണ് ആരോപണം. ഹണിപ്രീതിന്റെ മുന്‍ഭര്‍ത്താവ് ആയിരുന്നു ഇങ്ങനെ ഒരു ആരോപണം ഉന്നയിച്ചത്.

  എവിടെപ്പോയാലും സ്ത്രീകള്‍

  എവിടെപ്പോയാലും സ്ത്രീകള്‍

  ഗുര്‍മീത് എവിടെ പോവുകയാണെങ്കിലും കൂട്ടിന് സുന്ദരികളായ സ്ത്രീകളെ കൂട്ടുമായിരുന്നു. ഇതും ഇയാളുടെ അമിത ലൈംഗികാസക്തിയുടെ തെളിവാണെന്ന് ആക്ഷേപം ഉന്നയിക്കുന്നവരുണ്ട്.

  ചികിത്സ ദുഷ്‌കരം

  ചികിത്സ ദുഷ്‌കരം

  മാനസികാരോഗ്യ വിദഗ്ധര്‍ അടക്കമുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ജയിലില്‍ ഗുര്‍മീതിനെ പരിശോധിച്ചത്. ചികിത്സ ദുഷ്‌കരം ആണെങ്കിലും മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

  ജയിലിലും വേണം

  ജയിലിലും വേണം

  വളര്‍ത്തുമകളായ ഹണിപ്രീതിനെ ജയിലില്‍ തനിക്കൊപ്പം താമസിക്കാന്‍ അനുവദിക്കണം എന്ന് വരെ ആവശ്യപ്പെട്ട ആണ് ഗുര്‍മീത് റാം റഹീം സിങ്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Gurmeet Ram Rahim is a sex addict, says doctor who examined him in jail.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്