പുരുഷന്മാരെ ഷണ്ഡീകരിക്കാൻ രഹസ്യ അറ; ബലാത്സംഗവും അവിടെ തന്നെ, സിബിഐയുടെ വെളിപ്പെടുത്തൽ...
ചണ്ഡിഗഡ്: മാനഭംഗ കേസിൽ ജയിലിൽ കഴിയുന്ന ഗുർമീതി റാം റഹീം സിംഗിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സിബിഐ. സിബിഐ കുറ്റപത്രത്തിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്. ഗുർമീതിന്റെ ആശ്രമത്തിലെ നാനൂറിലധികം വരുന്ന അന്തേവാസികളെ ഷണ്ഡീകരിച്ചുവെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. ഫെബ്രുവരി ഒന്നിനാണ് സിബിഐ കുറ്റ പത്രം സമർപ്പിച്ചത്.
ആശ്രമത്തിലെ രഹസ്യ കേന്ദ്രത്തിലാണ് ഷണ്ഡീകരണ പ്രവർത്തനങ്ങൾ നടന്നത്. ഇതേ സ്ഥലത്ത് വച്ചാണ് ബലാത്സംഗങ്ങളും നടന്നിരുന്നതെന്ന് സിബിഐ വ്യക്തമാക്കുന്നു. ഗുർമീത് സിംഗിന്റെ മേൽ നോട്ടത്തിലാണ് ശസ്ത്രക്രിയകൾ നടന്നതെന്നും സിബിഐയുടെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

വസ്തുവകകൾ എഴുതിയെടുത്തു
അതേസമയം ഷണ്ഡീകരിക്കുന്ന അനുയായികളുടെ വസ്തുവകകൾ അവർ പോലും അറിയാതെ ഗുർമീത് സിംഗ് എഴുതി വാങ്ങിയതായും സിബിഐ വെളിപ്പെടുത്തുന്നു. കുറ്റപത്രം സ്വീകരിച്ച കോടതി, ഗുർമീത് സിംഗിനും കേസിലെ മൂന്നാം പ്രതിയായ ഡോ. പങ്കജ് ഗാർഗിനും, എംപി സിംഗിനും നോട്ടീസ് അയച്ചു.

വീഡിയോ കോൺഫറൻസ്
കുറ്റപത്രിത്തിൽ പ്രതി ചേർക്കപ്പെട്ട എംപി സിംഗിനെ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കാനാണ് അംബാല ജയിൽ സൂപ്രണ്ടിന് കോടതി നിർദേസം നൽകിയിരിക്കുന്നത്. കേസിലെ മൂന്നാം പ്രതി ഡോ. പങ്കജ് ഗാർഗി നേരിട്ട് ഹാജരാകണമെന്നും കോടതി നിർദേശം നൽകി. ദേരയിലെ അന്തേവാസികളെ ഷണ്ഡരാക്കുന്ന ശസ്ത്രക്രിയ നടത്തിയത് ഡോ. പങ്കജ് ഗാർഗിയായിരുന്നുവെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.

രണ്ട് കേസുകളിൽ 20 വർഷം ജയിൽ ശിക്ഷ
ദേരയിലെ മുൻ അന്തേവാസിയായ ഹാൻസ് രാജ് ചൗഹാനാണ് പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചാബി-ഹരിയാന കോടതിയാണ് അന്വേഷണത്തിന് നിർദേശം നൽകിയത്. രാം റഹീം സിംഗ് നിലവിൽ രണ്ട് കേസുകളിലായി സുനാരിയ ജയിലിൽ 20 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്.

ആയുധ കടത്തും
കൊലപാതകം, ബലാത്സംഗം, നിർബന്ധിത ഷണ്ഡീകരണം തുടങ്ങിയ കേസുകൾക്ക് പുറമേ ആയുധക്കടത്തിലും ഇയാള്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഇതൊന്നും പോരാത്തതിന് സ്വന്തം കഥ പറയുന്ന മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന പേരില്‍ സിനിമയും റാം റഹീം പുറത്തിറക്കിയിട്ടുണ്ട്. സിക്ക് വംശജരെ അപമാനിക്കുവെന്ന് ആരോപിച്ച് സിക്ക് സംഘടനകള്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

അറസ്റ്റ് ചെയ്തപ്പോൾ കലാപം
ബലാത്സംഗകേസില്‍ ദേരാ സച്ചാ സൗദാ തലവനും സ്വയം പ്രഖ്യാപിത ആള്‍ ദൈവവുമായ ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്നു കോടതി വിധിച്ചതിനു പിന്നാലെ ഹരിയാനയിലും പഞ്ചാബിലും വ്യാപക അക്രമമാണ് നടന്നത്. ആ സമയത്ത് 128 സ്ഥലങ്ങലിൽ കലാപം നടന്നിരുന്നു. അക്രമ സംഭവത്തിൽ 11 പേരായിരുന്നു കൊല്ലപ്പെട്ടത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications