കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടുതടങ്കലിൽ ക്രൂരപീഡനം.. ഭക്ഷണത്തിൽ മയക്ക് മരുന്ന്.. അച്ഛനും അമ്മയ്ക്കുമെതിരെ ഹാദിയ!

Google Oneindia Malayalam News

ദില്ലി: ഒരിടവേളയ്ക്ക് ശേഷം ഹാദിയ കേസ് വീണ്ടും ചര്‍ച്ചയാവുകയാണ്. വിവാഹവും മതംമാറ്റവും സംബന്ധിച്ച് ഹാദിയ സുപ്രീം കോടതയില്‍ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിച്ചു. വീട്ടുതടങ്കലിലെ ജീവിതത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹാദിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. 27 ഖണ്ഡികകളുള്ള 25 പേജ് വരുന്ന സത്യവാങ്മൂലമാണ് ഹാദിയ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

വീട്ടുതടങ്കലില്‍ ആയിരുന്ന സമയത്ത് തനിക്ക് ഭക്ഷണത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി നല്‍കിയെന്നും നിര്‍ബന്ധിച്ച് മറ്റൊരു വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചു എന്നുമാണ് ഹാദിയയുടെ വെളിപ്പെടുത്തല്‍.

ക്രൂര പീഡനമെന്ന് ഹാദിയ

ക്രൂര പീഡനമെന്ന് ഹാദിയ

ഹൈക്കോടതി ഉത്തരവ് പ്രകാരം വീട്ടുകാരുടെ കൂടെ കഴിഞ്ഞ നാളുകളില്‍ താന്‍ ക്രൂരമായ മാനസിക പീഡനത്തിന് ഇരയാക്കപ്പെട്ടു എന്നാണ് മാതാപിതാക്കളെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള ഹാദിയയുടെ ആരോപണം. അമ്മ തന്റെ ഭക്ഷണത്തില്‍ മയക്ക് മരുന്ന് കലര്‍ത്തിയിരുന്നുവെന്ന് ഹാദിയ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ഭക്ഷണത്തിൽ മയക്ക് മരുന്ന്

ഭക്ഷണത്തിൽ മയക്ക് മരുന്ന്

തനിക്ക് വേണ്ടിയുള്ള ഭക്ഷണത്തില്‍ അമ്മ അസ്വാഭാവികമായി എന്തോ ചെയ്യുന്നതായി കണ്ടുവെന്നും പിന്നീട് സ്വന്തമായി പാകം ചെയ്ത ഭക്ഷണം മാത്രമേ കഴിച്ചിരുന്നുള്ളുവെന്നും ഹാദിയ പറയുന്നു. ഇക്കാര്യം പോലീസിനെ അറിയിച്ചുവെന്നും എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നുണ്ട്.

കൊല്ലപ്പെടാൻ സാധ്യത

കൊല്ലപ്പെടാൻ സാധ്യത

വീട്ടുതടങ്കലില്‍ താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് തന്നെ കാണാന്‍ എത്തിയ രാഹുല്‍ ഈശ്വറിനോട് പറഞ്ഞതായും ഹാദിയ വെളിപ്പെടുത്തുന്നു. തീര്‍ന്നില്ല, വീട്ടില്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു വിവാഹം കഴിക്കുന്നിതിന് തനിക്ക് മേല്‍ നിരന്തര സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നും ഹാദിയ പറയുന്നു. തന്റെ സുരക്ഷയ്ക്ക് ഏര്‍പ്പെടുത്തിയ പോലീസുകാരം ഇത്തരത്തില്‍ പെരുമാറി.

 പോലീസിന്റെ ഒത്താശ

പോലീസിന്റെ ഒത്താശ

വീട്ടില്‍ എത്തിയതിന്റെ രണ്ടാം നാള്‍ മുതല്‍ തന്നെ കാണാനും കൗണ്‍സിലിംഗ് നടത്താനും പലരും എത്തിയിരുന്നു. പേര് പോലും പലരും വെളിപ്പെടുത്തിയിരുന്നില്ല. ശാരീരികവും മാനസികവുമായ പീഡനമാണ് അവരില്‍ നിന്നും നേരിട്ടത്. പോലീസും ആ പീഡനം അനുവദിച്ച് കൊടുത്തുവെന്നും ഹാദിയ ആരോപിക്കുന്നു.

മതം ഉപേക്ഷിക്കാൻ സമ്മർദം

മതം ഉപേക്ഷിക്കാൻ സമ്മർദം

കൗണ്‍സിലിംഗിന് വന്നവര്‍ ശിവശക്തി യോഗ സെന്ററില്‍ നിന്നുള്ളവരാണ് എന്ന് പിന്നീട് മനസ്സിലായി. ഇസ്ലാം മതം ഉപേക്ഷിക്കാന്‍ തനിക്ക് മേല്‍ നിരന്തര സമ്മര്‍ദം ഉണ്ടായെന്നും ഹാദിയ പറയുന്നു. തലയില്‍ ചുറ്റിയിരുന്ന ഷാള്‍ നീക്കം ചെയ്യാന്‍ തന്റെ ബന്ധുക്കള്‍ ശ്രമം നടത്തുകയുണ്ടായി. ഷെഫിന്‍ ജഹാനെ കുറ്റപ്പെടുത്തിയും പലരും സംസാരിക്കുമായിരുന്നുവെന്നും ഹാദിയ പറയുന്നു.

ഷെഫിനെക്കുറിച്ച് കുറ്റം

ഷെഫിനെക്കുറിച്ച് കുറ്റം

ഷെഫിന്‍ ജഹാന്‍ തന്നെക്കാള്‍ പ്രായം കൂടിയത് ആണെന്നും നിരവധി വിവാഹം കഴിച്ചയാള്‍ ആണെന്നും ബന്ധുക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. ഇസ്ലാം നല്ല മതമല്ലെന്ന് പറഞ്ഞും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു. താന്‍ പിന്നോട്ടില്ലെന്ന് ഉറപ്പായപ്പോള്‍ വിവാഹത്തെ കുറിച്ച് പറഞ്ഞായി അടുത്ത പീഡനമെന്നും ഹാദിയ സുപ്രീം കോടതിക്ക് മുന്നില്‍ വ്യക്തമാക്കി.

ഷുഹൈബിന്റെ കൊലയാളികൾ സംസ്ഥാനം വിട്ടു? നോക്കുകുത്തിയായി പോലീസ്..ഷുഹൈബിന്റെ കൊലയാളികൾ സംസ്ഥാനം വിട്ടു? നോക്കുകുത്തിയായി പോലീസ്..

കെകെ രമയും ജസ്ലയും.. സൈബർ ആക്രമണത്തിന് പാർട്ടി വ്യത്യാസമില്ല.. വൈറലായി പോസ്റ്റ്കെകെ രമയും ജസ്ലയും.. സൈബർ ആക്രമണത്തിന് പാർട്ടി വ്യത്യാസമില്ല.. വൈറലായി പോസ്റ്റ്

English summary
Hadiya files affidavit against parents in Supreme Court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X