മോദി സര്‍ക്കാരിന്റെ 58 ശതമാനം വാഗ്ദാനങ്ങളും പാലിക്കപ്പെട്ടിട്ടില്ല!
ദില്ലി: രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളുടെ കഥകളാണ് എങ്ങും. രാജ്യത്തെ 62 ശതമാനം ജനങ്ങളും മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ തൃപ്തരാണ് എന്ന് വിവിധ സര്‍വ്വേകള്‍ പറയുന്നു. എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചു എന്നതാണ് മോദി സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളിലൊന്ന്. എന്നാല്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്ന സര്‍ക്കാര്‍ ഇനിയും പകുതിയോളം വാഗ്ദാനങ്ങളും പാലിക്കാന്‍ ബാക്കിയാണ് എന്നാണ് യാഥാര്‍ഥ്യം.
ലോക്‌സഭ കണക്കുകള്‍ പ്രകാരം 58 ശതമാനം വാഗ്ദാനങ്ങളാണ് മോദി സര്‍ക്കാര്‍ ഇനി പാലിക്കാനുള്ളത്. മുമ്പ് ഇത് 80 ശതമാനമായിരുന്നു, രണ്ടാം വാര്‍ഷികം ആകുമ്പോഴേക്കും 42 ശതമാനം വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചതായി ഇന്‍ഡ്യസ്‌പെന്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ലമെന്റ് സെക്ഷനുകളിലായി ദിവസം 250 എന്ന കണക്കിന് ചോദ്യങ്ങള്‍ക്കാണ് സര്‍ക്കാര്‍ മറുപടി പറഞ്ഞത്.

ചോദ്യോത്തരവേളയിലും മറ്റുമായി മന്ത്രിമാര്‍ നല്‍കിയ ഉറപ്പുകളും വാഗ്ദാനങ്ങളുമാണ് പലതും പൂര്‍ത്തിയാക്കാനുള്ളത്. പാര്‍ലമെന്ററി കാര്യ മന്ത്രാലയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ലോക്‌സഭ സെക്രട്ടേറിയറ്റ് വഴി ഇത് പാര്‍ലമെന്റ് കമ്മിറ്റിക്ക് കൈമാറും. മൂന്ന് മാസത്തിനകം ഈ ഉറപ്പുകള്‍ പാലിക്കപ്പെടുന്നു എന്ന് ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം പാര്‍ലമെന്ററി കമ്മിറ്റിക്കാണ്.
2014 മെയ് 26 നായിരുന്നു നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയത്. വ്യത്യസ്തമായ പ്രവര്‍ത്തനശൈലിയാണ് നരേന്ദ്ര മോദി രണ്ടുവര്‍ഷങ്ങള്‍ കൊണ്ട് കാഴ്ചവെച്ചത്. വിദേശ നയങ്ങളിലും വകുപ്പിന്റെ പ്രകടനത്തിലും സമ്മിശ്രപ്രതികരണമാണ് രാജ്യത്ത് ഉണ്ടായത്. കൃഷി, ഗ്രാമീണ മേഖല തുടങ്ങിയ ആഭ്യന്തര കാര്യങ്ങളിലും മോദി സര്‍ക്കാര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.












Click it and Unblock the Notifications