ഇന്ത്യയുടെ പകുതിയും കൊറോണ പിടിയില്‍; ഒരാഴ്ച്ചക്കിടെ രോഗം പടര്‍ന്നു പിടിച്ചു
ദില്ലി: കൊറോണ വൈറസ് രോഗ വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ലോക്ക്ഡൗണ്‍ കാലാവധി നീട്ടിയിരിക്കുകയാണ്. കഴിഞ്ഞ 909 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നായിരുന്നു ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇത് കഴിഞ്ഞ ദിവസത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ക്രമേണ കുറവാണ്. കഴിഞ്ഞ ദിവസം 1034 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിക്കുന്നതിനിടെയിലും പത്ത് ശതമാനം പേര്‍ക്ക് രോഗം ഭേദമാകുന്നത് ഏറെ ആശ്വാസകരമാണ്. നിലവില്‍ 273 പേരാണ് രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. ഇതില്‍ 34 പേര്‍ മാത്രം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചതാണ്.എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച കഴിഞ്ഞ മൂന്ന് ആഴ്ച്ചകള്‍ക്കുള്ളില്‍ രാജ്യത്തെ മൊത്തം 718 ജില്ലകളില്‍ പകുതിയിലും കൊറോണ പിടിപെട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളില്‍ രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ഇരട്ടിയായത് അത് പടരുന്നുവെന്നതിന്റെ തെളിവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

രോഗ വ്യാപനം
കഴിഞ്ഞ ഞായറാഴ്ച്ചയിലെ കണക്ക് പ്രകാരം രാജ്യത്ത് 3500 ന് അടുത്ത് രോഗം സ്ഥിരീകരിച്ചവരായിരുന്നുവെങ്കില്‍ ഈ ആഴ്ച്ച അത് 8356 ആയിരിക്കുകയാണെന്നാണ് സര്‍ക്കാര്‍ ഇന്ന് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായി ചേര്‍ന്ന യോഗത്തിന് പിന്നാലെയാണ് പുതിയ കണക്കുകള്‍ പുറത്തുവന്നത്. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മാര്‍ച്ച് 13 നായിരുന്നു പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ നടപ്പാക്കിയത്.

വിവിധ സംസ്ഥാനങ്ങളില്‍
മാര്‍ച്ച് 29 നുള്ള റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 160 ജില്ലകളിലായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നത്. ഏപില്‍ 6 ഓടെ അത് 284 ജില്ലകളിലേക്ക് വ്യാപിക്കുകയും നിലവില്‍ രാജ്യത്ത് 364 ജില്ലകളിലാണ് പടര്‍ന്നുപിടിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ജില്ലകളില്‍ കൊറോണ പടര്‍ന്നിരിക്കുന്നത്. 40 ജില്ലകളിലാണ് രോഗം വ്യാപിച്ചിരിക്കുന്നത്. തൊട്ടു പിന്നാലെ തമിഴ്‌നാട് ആണ്. ഇവിടെ 33 ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം. ഇവിടെ 27 ജില്ലകളിലാണ് രോഗം വ്യാപിച്ചത്. ആയിരത്തിലധികം കൊറോണ രോഗികളുള്ള ദില്ലിയില്‍ 11 ജില്ലകളിലും രോഗം വ്യാപിച്ചിരിക്കുകയാണ്

മഹാരാഷ്ട്ര
രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്. ഇതുവരെയുള്ള കണക്ക് പ്രകാരം 1761 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 127 പേരാണ് ഇവിടെ നിന്ന് രോഗം ബാധിച്ച് മരിച്ചത്. 208 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയില്‍ ഏപ്രില്‍ 30വരെ ലോക്ക് നീട്ടിയെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. മഹാരാഷ്ട്രയിലെ ചേരി പ്രദേശമായ ധാരാവി മുനിസിപ്പല്‍ അധികൃതര്‍ നേരത്തെ അടച്ചുപൂട്ടിയിരുന്നു.

ലോക്ക്ഡൗണ്‍
കൊറോണ വ്യാപനം തടയാന്‍ രാജ്യത്ത് സ്മാര്‍ട്ട് ലോക്ക്ഡൗണ്‍ നടപ്പിലാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി രാജ്യത്ത് മൂന്ന് സോണുകളാക്കിയായിരിക്കും ഇനിയുള്ള നിയന്ത്രണം. റെഡ്, ഓറഞ്ച്, ഗ്രീന്‍ എന്നീ മൂന്ന് സോണുകളാണ് ഉണ്ടാവുക. കൊറോണ പടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു തീരമാനത്തിലേക്കെത്തിയത്. ലോക്ക്ഡൗണ്‍ നീട്ടിവെക്കണമെന്നാണ് പ്രധാനമന്ത്രിയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടത്.












Click it and Unblock the Notifications