ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കുമോ? സുധാകരന്റെ ചോദ്യത്തില്‍ മറുപടി മുരളീധരന്റേത് തന്നെ
ഡല്‍ഹി: ഹമാസുമായി ബന്ധപ്പെട്ട് കെ സുധാകരന് എംപി പാർലമെന്റില്‍ ഉന്നയിച്ച ചോദ്യത്തിന് നല്കിയ മറുപടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇന്ത്യ ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നായിരുന്നു കെ. സുധാകരന്റെ ചോദ്യം. ഇതിന് മറുപടി നല്‍കിയത് മീനാക്ഷി ലേഖിയാണെന്നായിരുന്നു സഭാ വെബ്സൈറ്റില്‍ പറഞ്ഞിരുന്നത്. എന്നാല്‍ താന്‍ അങ്ങനെ ഒരു മറുപടി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി മീനാക്ഷി ലേഖി തന്നെ രംഗത്ത് വന്നതയോടെയാണ് ഇത് വലിയ ചർച്ചയാകുകയായിരുന്നു.
ഇതോടെയാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം തന്നെ രംഗത്ത് വന്നത്. കെ സുധാകരന്റെ ചോദ്യത്തിന് മറുപടി നല്‍കിയത് വി മുരളീധരനാണെന്നും മീനാക്ഷി ലേഖി എന്ന് വന്നത് ഒരു സാങ്കേതിക തകരാറാണെന്നുമാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയത്.

"ഡിസംബർ 8-ന് ലോക്സഭയിലെ നക്ഷത്രചിഹ്നം ഇടാത്ത ചോദ്യ നമ്പർ 980-ന് മറുപടി നൽകിയ മന്ത്രിയായി വി മുരളീധരന്റെ പേര് രേഖപ്പെടുത്തുന്ന കാര്യത്തിൽ സാങ്കേതികമായ തിരുത്തൽ ആവശ്യമാണെന്ന് ഞങ്ങൾ ശ്രദ്ധിച്ചു. അത് ഇപ്പോള്‍ ചെയ്തിരിക്കുന്നു," വിദേശകാര്യ മന്ത്രലായ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. മീനാക്ഷി ലേഖിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വിദേശകാര്യമന്ത്രാലയത്തോട് വിശദീകരണം ആവശ്യപ്പെട്ട് ഉദ്ദവ് താക്കറെ പക്ഷം ശിവസേന എംപി പ്രിയങ്ക ചതുര്വേദിയടക്കം രംഗത്ത് വന്നതിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
അതേസമയം, നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കുമെന്നായിരുന്നു കെ സുധാകരന്റെ ചോദ്യത്തിനുള്ള വി മുരളീധരന്റെ മറുപടി. ഹമാസിനെ ഇന്ത്യയില്‍ ഭീകരസംഘടനയായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് എന്തെങ്കിലും നിര്‍ദേശമുണ്ടോയെന്നും ഇസ്രായേല്‍ അത്തരത്തിലുള്ള എന്തെങ്കിലും ആവശ്യം ഉന്നയിച്ചിട്ടുണ്ടോ എന്നുമായിരുന്നു കെ സുധാകരന്റെ ചോദ്യം.
"ഒരു സംഘടനയെ തീവ്രവാദിയായി പ്രഖ്യാപിക്കുന്നത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമത്തിന്റെ പരിധിയിൽ വരും, ഏതെങ്കിലും സംഘടനയെ തീവ്രവാദിയായി പ്രഖ്യാപിക്കുന്നത് ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് പരിഗണിക്കും," എന്നായിരുന്നു വിദേശ കാര്യവകുപ്പ് സഹമന്ത്രിയുടെ പ്രതികരണം.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications