2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ്: പ്രധാനമത്സരം മോദിയും കര്‍ഷകരും തമ്മിലെന്ന് ഹര്‍ദിക്!
അഹമ്മദാബാദ്: ഇന്ത്യന്‍ രാഷ്ട്രീയത്തിന് മുന്നറിയിപ്പുമായി ഹര്‍ദിക് പട്ടേല്‍. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രാദേശിക പാര്‍ട്ടികള്‍ ഒന്നിച്ചില്ലെങ്കില്‍ 2019ന് ശേഷം തിരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നാണ് പാട്ടീദാര്‍ നേതാവ് ചൂണ്ടിക്കാണിക്കുന്നു. മഹാരാഷ്ട്രയിലെ അലിഭാഗില്‍ നടന്ന സംഭാജി ബ്രിഗേഡ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു. ഹര്‍ദികിന്റെ പ്രതികരണം.
മഹാരാഷ്ട്രയിലെ മറാത്താ- ദംഗാര്‍ സമുദായങ്ങളുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഗുണകരമായിരിക്കില്ലെന്നും ഹര്‍ദിക് താക്കീത് നല്‍കുന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ സുപ്രധാന മത്സരം മോദിയും കര്‍ഷകരും തമ്മിലായിരിക്കും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷകര്‍ മോദിക്കെതിരെ തെരുവിലിറങ്ങും, പ്രതിഷേധത്തിന് താനും അവര്‍ക്കൊപ്പം ചേരുമെന്നും ഹര്‍ദിക് പറയുന്നു. എനിക്ക് പൊതുജനങ്ങളെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും താന്‍ ഒരു പാര്‍ട്ടിയേയും പിന്തുണയ്ക്കുന്നില്ലെന്നും ഹര്‍ദിക് പറയുന്നു.

പാട്ടീദാര്‍ സമുദായത്തില്‍പ്പെട്ട കര്‍ഷകരുടെ വായ്പ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ഹര്‍ദിക് പട്ടേല്‍ നേരത്തെ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചിരുന്നു. കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതിന് പുറമേ പാട്ടീദാര്‍ സമുദായത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ജോലികളിലും സംവരണം അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നിരാഹാരസമരം. പിന്നീട് 19ാമത്തെ ദിവസമാണ് ഹര്‍ദിക് നിരാഹാരം അവസാനിപ്പിച്ചത്. പോരാടാനും വിജയിക്കാനും ജീവിച്ചിരിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് നിരാഹാരം അവസാനിപ്പിച്ചത്.
നമുക്ക് പോരാടാന്‍ ജീവിച്ചിരിക്കേണ്ടതുണ്ടെന്ന് സാമുദായിക നേതാക്കള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സമരം അവസാനിപ്പിച്ചതെന്ന് ഹര്‍ദിക് വ്യക്തമാക്കിയിരുന്നു. നമ്മള്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ മാത്രമേ പോരാടാന്‍ കഴിയുകയുള്ളൂവെന്നും നേതാക്കള്‍ പറഞ്ഞുവെന്നും സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം തുടരുമെന്നും ഹര്‍ദിക് പറയുന്നു.












Click it and Unblock the Notifications