Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് നേതാക്കളെ ഞാനിങ്ങെടുക്കും; ഹര്‍ദിക് പട്ടേലിന്റെ പരസ്യ വെല്ലുവിളി, വീണ്ടും രാജി!!

ദില്ലി: ഹര്‍ദിക് പട്ടേല്‍ ഔദ്യോഗികമായി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നിരിക്കുകയാണ്. നേരത്തെ തന്നെ ഇത് പ്രതീക്ഷിച്ചിരുന്നു. പക്ഷേ അതൊഴിവാക്കാന്‍ എല്ലാ പണിയും എടുത്തിരുന്നു കോണ്‍ഗ്രസ്. പക്ഷേ നടന്നില്ല. രാഹുല്‍ ഗാന്ധിക്ക് ഇതുകൊണ്ടുള്ള അപകടം നേരത്തെ തന്നെ അറിയാമായിരുന്നു. ബിജെപിയില്‍ വിട്ട ഉടനെ ഹര്‍ദിക് നടത്തിയ വെല്ലുവിളി കോണ്‍ഗ്രസ് നേതൃത്വത്തെ ആകെ ഭയപ്പെടുത്തിയിരിക്കുകയാണ്.

വേറൊന്നുമല്ല, ടൈറ്റാനിക് മഞ്ഞുമലയില്‍ ഇടിച്ച് തകര്‍ന്നത് പോലെ കോണ്‍ഗ്രസിനെയും തകര്‍ക്കുമെന്ന മുന്നറിയിപ്പാണ് അത്. കോണ്‍ഗ്രസ് നേതാക്കളെ മൊത്തത്തില്‍ താന്‍ കൂറുമാറ്റിക്കുമെന്നാണ് പ്രഖ്യാപനം. എങ്ങനെ പേടിക്കാതിരിക്കും. ഹൈക്കമാന്‍ഡില്‍ പോലും ഇത് ചര്‍ച്ചയായിരിക്കുകയാണ്.

1

ബിജെപിയില്‍ ചേര്‍ന്നതോടെ ഹര്‍ദിക് സംസ്ഥാന രാഷ്ട്രീയത്തില്‍ കരുത്തനായി എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഗാന്ധിനഗറില്‍ വെച്ചായിരുന്നു അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് ബിജെപി നേതാക്കള്‍ സ്വാഗതം ചെയ്തത്. പക്ഷേ കോണ്‍ഗ്രസ് ഭയന്നിരിക്കുന്നത് തന്നെയാണ് പിന്നീട് സംഭവിച്ചിരിക്കുന്നത്. കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളെ താന്‍ തട്ടിയെടുക്കുമെന്ന് പരസ്യമായി തന്നെ ഹര്‍ദിക് പ്രഖ്യാപിച്ചു. ഗുജറാത്തില്‍ നിരന്തരമുള്ള കൂറുമാറ്റം കാരണം കോണ്‍ഗ്രസ് ആകെ തകര്‍ന്ന് തരിപ്പണായി നില്‍ക്കുകയാണ്. അപ്പോഴാണ് ഹര്‍ദിക്കിന്റെ പരസ്യമായ വെല്ലുവിളി. ബിജെപിയുടെ കോര്‍ വോട്ടുബാങ്കാണ് പാട്ടീദാറുകള്‍. ബിജെപിക്കൊപ്പം പോയതോടെ ഹര്‍ദിക് ഈ വിഭാഗത്തിന്റെ പൂര്‍ണമായ വിശ്വാസം നേടിയെടുക്കും.

2

കോണ്‍ഗ്രസില്‍ നിന്നപ്പോഴുള്ള ഹര്‍ദിക്കിനെയല്ല, ബിജെപിയില്‍ എത്തി പൂര്‍വാധികം ശക്തി നേടിയ ഹര്‍ദിക്കിനെയാണ് കോണ്‍ഗ്രസ് ഭയക്കുന്നത്. ഗ്രാമീണ നഗര വോട്ടുകള്‍ ഒരുപോലെ ആകര്‍ഷിക്കാനുള്ള കഴിവ് ഹര്‍ദിക്കിനുണ്ട്. കോണ്‍ഗ്രസിനെ അപേക്ഷിച്ച് ഹര്‍ദിക്കിന് ബിജെപിയില്‍ നിന്ന് ജയിക്കാനുള്ള സാധ്യത വളരെ ശക്തമാണ്. രാഹുല്‍ ഗാന്ധി ഭയന്നതും ഈ കഴിവിനെയാണ്. ലക്ഷങ്ങളെ പ്രസംഗത്തിലൂടെ ആകര്‍ഷിക്കാന്‍ ഹര്‍ദിക്കിന് നേരത്തെ സാധിച്ചിട്ടുള്ളതാണ്. കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ അതില്‍ കുറച്ച് പേരെ അദ്ദേഹത്തിന് നഷ്ടമായിരുന്നു. ഇവരെയെല്ലാം തിരിച്ചുപിടിക്കാന്‍ ഹര്‍ദിക്കിന് സാധിക്കും. നേട്ടം ബിജെപിക്ക് ഇരട്ടിയാകും.

3

അതേസമയം ഹര്‍ദിക് പോയതിന് പിന്നാലെ ഗുജറാത്ത് കോണ്‍ഗ്രസില്‍ നിന്ന് കൊഴിഞ്ഞുപോക്കും തുടങ്ങിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് ശ്വേത ബ്രഹ്മ ഭട്ടും ബിജെപിയിലേക്ക് പോവുകയാണ്. മണിനഗറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അവര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. സാമ്പത്തിക വിദഗ്ധ കൂടിയാണ് ശ്വേത. അതേസമയം ഗോ പൂജയടക്കം രാവിലെ ചില പൂജകള്‍ക്ക് ശേഷമാണ് ഹാര്‍ദ്ദിക് ബിജെപിയില്‍ ചേരാനായി യാത്ര തിരിച്ചത്. ഗാന്ധിനഗറില്‍ ബിജെപി പ്രവര്‍ത്തകര്‍ തുറന്ന വാഹനത്തില്‍ ഹാര്‍ദ്ദിക്കിനെ പാര്‍ട്ടി ആസ്ഥാനത്തേക്ക് ആനയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സിആര്‍ പാട്ടീല്‍ ഹാര്‍ദ്ദികിനെ പാര്‍ട്ടിയിലേക്ക് അംഗത്വം നല്‍കി സ്വീകരിച്ചു.

4

ഇനി മോദിയുടെ കീഴില്‍ എളിയ പോരാളിയായി താന്‍ പ്രവര്‍ത്തിക്കുമെന്ന് ഹര്‍ദിക് പറഞ്ഞു.കോണ്‍ഗ്രസ് നിര്‍ജ്ജീവമായിക്കഴിഞ്ഞു. പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന നേതാക്കളെ ബിജെപിയിലേക്ക് കൊണ്ട് വരാന്‍ പ്രത്യേകം ക്യാംപയില്‍ തുടങ്ങുമെന്നും ഹാര്‍ദ്ദിക് പറഞ്ഞു. ഒരോ പത്ത് ദിവസത്തിലും ഇതിനായി പ്രത്യേക ചടങ്ങ് തന്നെ സംഘടിപ്പിക്കുമെന്നും ഹര്‍ദിക് പറഞ്ഞു. കോണ്‍ഗ്രസിന് ഒരു പാര്‍ട്ടി എന്ന നിലയില്‍ പ്രവര്‍ത്തിക്കണമെന്നില്ല. എല്ലാവരോടും ബിജെപിയില്‍ വന്ന് ചേരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ ലോകത്തിന്റെ അഭിമാനമാണെന്നും ഹര്‍ദിക് വ്യക്തമാക്കി.

5

കോണ്‍ഗ്രസില്‍ യുവ തലമുറയ്ക്ക് ഭാവിയില്ല എന്ന പ്രതിച്ഛായ ശക്തമായിരിക്കുകയാണ്. രാജ്യസഭാ ടിക്കറ്റില്‍ അടക്കം അത് പ്രകടമായിരുന്നു. ഇതിനോടകം രാജിക്ക് തയ്യാറായി പ്രമുഖര്‍ ഇരിക്കുകയാണ്. ഇതില്‍ ആരൊക്കെ കോണ്‍ഗ്രസ് വിടുമെന്ന കാര്യത്തില്‍ ഇനി തര്‍ക്കമുള്ളത്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നിശബ്ദരായി ഇരിക്കുകയാണ്. യുപി നേതൃത്വത്തെ പോലും കണ്ട ഭാവം നടിക്കുന്നില്ല പ്രിയങ്ക. രാഹുല്‍ ഗാന്ധി വിശ്വസ്തരെ മാത്രം പ്രോത്സാഹിപ്പിക്കുന്നു. അതായത്. ചിന്തന്‍ ശിവിറിന് ശേഷം കോണ്‍ഗ്രസ് തൊട്ടതെല്ലാം പിഴച്ചിരിക്കുകയാണ്. ദേശീയ അധ്യക്ഷന്‍ വരും മുമ്പ് തന്നെ പാര്‍ട്ടി വലിയ പ്രതിസന്ധിയിലേക്ക് ഇനിയും വീഴുമെന്ന് വ്യക്തമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+