കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിദ്വാറിലേക്ക് വിശ്വാസികള്‍ കൂട്ടത്തോടെ... നിയന്ത്രണം കടുപ്പിച്ച് സര്‍ക്കാര്‍, ഗംഗ സ്‌നാന്‍ ഒഴിവാക്കി

Google Oneindia Malayalam News

ദില്ലി: കൊവിഡ് വ്യാപന നിരക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ഭക്തര്‍ കൂടുതലായി എത്തുന്ന സാഹചര്യത്തില്‍ ഹരിദ്വാറില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനം. ജൂണ്‍ 20, 21 തിയ്യതികളില്‍ നടക്കാനിരുന്ന ഗംഗ സ്‌നാന്‍ ഒഴിവാക്കി. ഗംഗ ദസറ, നിര്‍ജല ഏകാദശി എന്നിവയുടെ ഭാഗമായിട്ടാണ് ഗംഗ സ്‌നാന്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഭക്തരുടെ ആരോഗ്യ സുരക്ഷ പരിഗണിച്ച് സ്‌നാനം ഒഴിവാക്കുകയായിരുന്നു.

h

കോവിഡ് മുന്നണിപ്പോരാളികള്‍ക്കായി കസ്റ്റമൈസ്ഡ് ക്രാഷ് കോഴ്സ് അവതരിപ്പിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ കാണാം

ഉത്തരാഖണ്ഡിന് പുറത്തുള്ള വിശ്വാസികള്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ഹരിദ്വാറിലേക്ക് വരരുതെന്ന് എസ്പി ഡി സെന്തില്‍ അബുദായ് കൃഷ്ണരാജ് അറിയിച്ചു. ഈ രണ്ട് ദിവസങ്ങളിലും ഹരിദ്വാര്‍ ജില്ലാ അതിര്‍ത്തികള്‍ അടച്ചിടും. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവരെ മടക്കി അയക്കും. അതേസമയം, 72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ ഫലമുണ്ടെങ്കില്‍ ഇതര ജില്ലയില്‍ നിന്നുള്ളവര്‍ക്ക് ഹരിദ്വാറിലേക്ക് പ്രവേശിപ്പിക്കാം.

വിവാഹ മോചനം നേടിയിട്ട് 7 വര്‍ഷം; പ്രിയ രാമനും രഞ്ജിത്തും വീണ്ടും ഒന്നിച്ചു... അപൂര്‍വം ഈ താര ദമ്പതികള്‍വിവാഹ മോചനം നേടിയിട്ട് 7 വര്‍ഷം; പ്രിയ രാമനും രഞ്ജിത്തും വീണ്ടും ഒന്നിച്ചു... അപൂര്‍വം ഈ താര ദമ്പതികള്‍

Recommended Video

cmsvideo
AIIMS warns of impending third wave

ഹര്‍കി പൗരിഘട്ടിലാണ് ഭക്തര്‍ പ്രതീകാത്മകമായി കുളിക്കാറുള്ളത്. ഇത്തവണ വളരെ കുറച്ച് മാത്രം പേര്‍ക്കാണ് അനുമതി. പ്രതീകാത്മകമായ ചടങ്ങുകള്‍ നടത്തും. പുരോഹിതര്‍ക്ക് മാത്രമാകും സ്‌നാനത്തിന് അനുമതി നല്‍കുക. ദുരന്ത നിവാരണ നിയമ പ്രകാരമാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്. നിമയം ലംഘിച്ച് കുളിച്ചാല്‍ നടപടിയെടുക്കുമെന്ന് ഹരിദ്വാര്‍ പോലീസ് സോഷ്യല്‍ മീഡിയ വഴി അറിയിച്ചു.

നിലവില്‍ പ്രദേശവാസികളായ ഭക്തര്‍ മാത്രമാണ് ചടങ്ങുകളില്‍ പങ്കെടുക്കുന്നത്. ഹരിദ്വാറിലെ കുംഭമേളയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒരു കോടിയോളം പേരാണ് ഈ വര്‍ഷം പങ്കെടുത്തത്. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

സിമ്പില്‍ ലുക്കില്‍ സുന്ദരിയായി അനു സിത്താര; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം

English summary
Haridwar Ganga Snan cancelled due to COVID-19 pandemic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X