കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിപക്ഷം തോറ്റു; ഹരിവന്‍ശ് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍, മികച്ച അമ്പയര്‍ എന്ന് പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനായി എന്‍ഡിഎ സ്ഥാനാര്‍ഥിയും ജെഡിയു എംപിയുമായ ഹരിവന്‍ശ് നാരായണ്‍ സിങിനെ വീണ്ടും തിരഞ്ഞെടുത്തു. പ്രതിപക്ഷ സ്ഥാനാര്‍ഥിയായി മല്‍സരിച്ചത് ആര്‍ജെഡി എംപി മനോജ് ഝാ ആയിരുന്നു. ശബ്ദ വോട്ടിലൂടെയാണ് ഡെപ്യൂട്ടി ചെയര്‍മാനെ തിരഞ്ഞെടുത്തത്. 2018ലാണ് ഹരിവന്‍ശ് ആദ്യമായി രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനായത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത്.

p

പുതിയ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. സഭയുടെ നടത്തിപ്പ് സുഗമമാക്കുന്നതില്‍ ഹരിവന്‍ശിന്റെ ഇടപെടല്‍ പ്രശംസനീയമാണെന്ന് പ്രധാനമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. സഭയിലെ എല്ലാവരുടേതുമാണ് ഹരിവന്‍ശ്. പക്ഷപാതമില്ലാതെ സഭ നടത്തുന്ന അദ്ദേഹത്തിന്റെ ഇടപെടല്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നും മികച്ച അമ്പയറാണ് അദ്ദേഹമെന്നും മോദി പറഞ്ഞു.

ഹരിവന്‍ശ് നാരായണ്‍ സിങിനെ പിന്തുണയ്ക്കുമെന്ന് ഒഡീഷയിലെ ബിജെഡി ഇന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. ഹരിവന്‍ശിനെ പിന്തുണയ്ക്കണമെന്ന് ജെഡിയു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ ബിജെഡി അധ്യക്ഷന്‍ നവീന്‍ പട്‌നായികിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. ബിജെഡിയുടെ പിന്തുണ ലഭിച്ചതാണ് ഹരിവന്‍ശിന്റെ വിജയം എളുപ്പമാക്കിയത്. 2018ല്‍ ഹരിവന്‍ശ് ആദ്യം മല്‍സരിച്ച വേളയിലും ബിജെഡി പിന്തുണച്ചിരുന്നു. ഇദ്ദേഹത്തിന്റെ കാലാവധി ഈ വര്‍ഷം ഏപ്രിലില്‍ അവസാനിച്ചതോടെയാണ് വീണ്ടും തിരഞ്ഞെടുക്കേണ്ടി വന്നത്.

സ്വപ്‌ന സുരേഷിനെ കാണാന്‍ ആശുപത്രിയില്‍ മന്ത്രിയെത്തി; ഗുരുതര ആരോപണവുമായി അനില്‍ അക്കരെസ്വപ്‌ന സുരേഷിനെ കാണാന്‍ ആശുപത്രിയില്‍ മന്ത്രിയെത്തി; ഗുരുതര ആരോപണവുമായി അനില്‍ അക്കരെ

Recommended Video

cmsvideo
Covaxin vaccination found effective in non-human primates‌ | Oneindia Malayalan

പ്രതിപക്ഷ സ്ഥാനാര്‍ഥി മനോജ് ഝാക്ക് ഒട്ടേറെ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആര്‍ജെഡിക്ക് പുറമെ കോണ്‍ഗ്രസ്, എസ്പി, ടിഎംസി, എന്‍സിപി, ഡിഎംകെ, ശിവസേന, ജെഎംഎം, കേരള കോണ്‍ഗ്രസ് (എം), സിപിഐ, സിപിഎം, മുസ്ലിം ലീഗ് എന്നീ കക്ഷികളെല്ലാം മനോജ് ഝായെ പിന്തുണച്ചു. പരാജയപ്പെട്ടെങ്കിലും പ്രതിപക്ഷ നിരയില്‍ ഐക്യം കെട്ടിപ്പടുക്കാനായത് കോണ്‍ഗ്രസിന്റെ വിജയമാണ്. സംയുക്ത സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ മുന്‍കൈ എടുത്തത് കോണ്‍ഗ്രസും എസ്പിയുമായിരുന്നു. 1977 മുതല്‍ കോണ്‍ഗ്രസ് കൈവശം വച്ചിരുന്ന പദവിയാണ് രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്റേത്. 2018ലാണ് നഷ്ടമായത്.

എവിടെയും പരിശോധിക്കും, ആരെയും അറസ്റ്റ് ചെയ്യും; പുതിയ പോലീസ് സേനയുമായി യോഗി സര്‍ക്കാര്‍എവിടെയും പരിശോധിക്കും, ആരെയും അറസ്റ്റ് ചെയ്യും; പുതിയ പോലീസ് സേനയുമായി യോഗി സര്‍ക്കാര്‍

കുഞ്ഞാലിക്കുട്ടി ഡിസംബറില്‍ രാജിവയ്ക്കും; ലക്ഷ്യം ഉപമുഖ്യമന്ത്രി പദവി, പടയൊരുക്കവുമായി മുസ്ലിം ലീഗ്കുഞ്ഞാലിക്കുട്ടി ഡിസംബറില്‍ രാജിവയ്ക്കും; ലക്ഷ്യം ഉപമുഖ്യമന്ത്രി പദവി, പടയൊരുക്കവുമായി മുസ്ലിം ലീഗ്

സ്വവര്‍ഗ വിവാഹം അംഗീകരിക്കാനാകില്ല; മൂല്യങ്ങള്‍ക്ക് എതിര്- കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍സ്വവര്‍ഗ വിവാഹം അംഗീകരിക്കാനാകില്ല; മൂല്യങ്ങള്‍ക്ക് എതിര്- കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍

English summary
Harivansh Singh re elected as Rajya Sabha Deputy Chairman; PM says an outstanding umpire
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X