Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരുമാറ്റ ചട്ടലംഘനം; ഹരിയാന ബിജെപിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്

ചണ്ഡീഗഢ്: തിരഞ്ഞെടുപ്പ് പ്രചരണത്തിന് കുട്ടികളെ ഉപയോഗിച്ച സംഭവത്തില്‍ ബിജെപിയുടെ ഹരിയാന ഘടകത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. പോസ്റ്ററുകളും ലഘുലേഖകളും മുദ്രാവാക്യങ്ങളും വിതരണം ചെയ്യുന്നതുള്‍പ്പെടെ ഏത് രൂപത്തിലും പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കുന്നത് മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണ്.

കഴിഞ്ഞ ദിവസം ഹരിയാന ബിജെപി എക്സില്‍ പങ്കുവെച്ച വീഡിയോയില്‍ ഒരു കുട്ടി 'അബ് കി ബാര്‍ സൈനി സര്‍ക്കാര്‍' എന്ന് പറയുന്നതിന്റെ ദൃശ്യമുണ്ടായിരുന്നു. ഇതിന് പിന്നാലെ നിരവധി പേര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും പ്രചാരണത്തിലും കുട്ടികളെ ഉപയോഗിക്കുന്നത് മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു.

Haryana

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ബിജെപിയോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയിരിക്കുന്നത്. അടിയന്തര തിരുത്തല്‍ നടപടിക്കായി ഹരിയാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ബിജെപി സംസ്ഥാന അധ്യക്ഷന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ആഗസ്റ്റ് 29ന് വൈകിട്ട് ആറ് മണിക്കുള്ളില്‍ മറുപടി നല്‍കണം എന്നാണ് ഹരിയാന ബിജെപി അധ്യക്ഷനോട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതിനിടെ തിരഞ്ഞെടുപ്പ് തീയതിക്ക് മുമ്പും ശേഷവുമുള്ള അവധി ദിനങ്ങള്‍ വോട്ടിംഗ് ശതമാനം കുറയാന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാന ബി ജെ പി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടുണ്ട്. ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിന് ഒറ്റഘട്ടമായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിനാണ് വോട്ടെണ്ണല്‍.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം സെപ്റ്റംബര്‍ അഞ്ചിന് പുറപ്പെടുവിക്കും. 90 അംഗ നിയമസഭയിലേക്കാണ് സംസ്ഥാനത്ത് പോരാട്ടം നടക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനനായക് ജനതാ പാര്‍ട്ടിയുമായി (ജെജെപി) ബിജെപി സഖ്യ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. എന്നാല്‍, ലോക്സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് സഖ്യം തകര്‍ന്നു.

പിന്നീട് സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയോടെ ബിജെപി സര്‍ക്കാര്‍ ഉറപ്പിച്ചു. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹരിയാനയിലെ 10 ല്‍ അഞ്ച് സീറ്റ് വീതം ബിജെപിയും കോണ്‍ഗ്രസും ആണ് വിജയിച്ചത്. സംസ്ഥാനത്ത് കോണ്‍ഗ്രസും ബിജെപിയും പ്രചരണം ആരംഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നയാബ് സിംഗ് സൈനി, ഭാര്യ സുമന്‍ സൈനി, സംസ്ഥാന ബിജെപി അധ്യക്ഷന്‍ മോഹന്‍ ലാല്‍ ബദോലി എന്നിവര്‍ അംബാല ജില്ലയിലെ നരൈന്‍ഗര്‍ഹ് ടൗണില്‍ റോഡ്ഷോ നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+