Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിയാനയില്‍ കരുനീക്കം ശക്തം; മൂന്ന് എംഎല്‍എമാരെ കൂടി സ്വന്തം പാളയത്തിലെത്തിച്ച് ബിജെപി

ചണ്ഡീഗഢ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കി നില്‍ക്കെ ജെജെപി എംഎല്‍എ അടക്കം മൂന്ന് എംഎല്‍എമാര്‍ ബിജെപിയില്‍. ജനനായക് ജനതാ പാര്‍ട്ടി നേതാവ് ദേവേന്ദര്‍ സിംഗ് ബബ്ലിയും ഹരിയാന മുന്‍ മന്ത്രിയായിരുന്ന സത്പാല്‍ സാങ്വാന്‍, സഞ്ജയ് കബ്ലാന എന്നിവരുമാണ് ബിജെപിയില്‍ ചേര്‍ന്നത്. മൂന്ന് പേരും ജാട്ട് സമുദായത്തില്‍ നിന്നുള്ള നേതാക്കളാണ്.

ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ്, ത്രിപുര മുന്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്, ഹരിയാന ബിജെപി പ്രസിഡന്റ് മോഹന്‍ ലാല്‍ ബദോലി എന്നിവരുടെ സാന്നിധ്യത്തിലാണ് മൂവരും ബിജെപിയില്‍ ചേര്‍ന്നത്. തൊഹാനയെ പ്രതിനിധീകരിക്കുന്ന ദേവേന്ദര്‍ സിംഗ് ബബ്ലി മുന്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. ഖട്ടര്‍ സര്‍ക്കാരിലെ രണ്ടാമത്തെ ജെജെപി മന്ത്രിയായിരുന്നു അദ്ദേഹം.

haryana assembly election 2024

ജെജെപി നേതാവ് ദുഷ്യന്ത് സിംഗ് ചൗട്ടാലയായിരുന്നു മറ്റൊരു മന്ത്രി. ദേവേന്ദര്‍ സിംഗ് ബബ്ലിക്ക് ബിജെപി ഈ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ട്. ദേവേന്ദര്‍ സിംഗ് ബബ്ലി കോണ്‍ഗ്രസില്‍ ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് തൊഹാന സീറ്റ് നല്‍കാമെന്ന ഉറപ്പ് നല്‍കാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല. ബിജെപി വികസനത്തിന്റെ ആശയമാണ് മുന്നോട്ട് വെക്കുന്നത് എന്ന് ദേവേന്ദര്‍ പറഞ്ഞു.

ബിജെപി മൂന്നാം തവണയും അധികാരത്തില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഹരിയാനയില്‍ ബിജെപി അനുകൂല മാനസികാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ദേവേന്ദര്‍ സിംഗ് ബാബ്ലിയുടെ കൂറുമാറ്റം ജെജെപി എംഎല്‍എമാരുടെ എണ്ണം പത്തില്‍ നിന്ന് മൂന്നാക്കി കുറച്ചു. ദുഷ്യന്ത് ചൗട്ടാല, അമ്മ നൈന ചൗട്ടാ ജുലാന എംഎല്‍എ അമര്‍ജീത് സിംഗ് ദണ്ഡ എന്നിവര്‍ മാത്രമാണ് പാര്‍ട്ടിയില്‍ അവശേഷിക്കുന്ന എംഎല്‍എമാര്‍.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പത്ത് സീറ്റുകളില്‍ അഞ്ച് സീറ്റുകള്‍ വീതം ബിജെപിയും കോണ്‍ഗ്രസുമാണ് നേടിയത്. ഈ തിരഞ്ഞെടുപ്പില്‍ ജാട്ട്, ദളിത് വോട്ടുകള്‍ കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. ബിജെപിക്കെതിരെ പ്രതിഷേധമുയര്‍ത്തുന്ന കര്‍ഷകര്‍ ബിജെപി ഇതര പാര്‍ട്ടികളെ പിന്തുണച്ചിരുന്നു. ജാട്ട് ഭൂരിപക്ഷമുള്ള റോഹ്തക്, സോനിപത്, ഹിസാര്‍ എന്നീ സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു.

അംബാല, സിര്‍സ എന്നീ പട്ടികജാതി ആധിപത്യമുള്ള രണ്ട് സീറ്റുകളിലും കോണ്‍ഗ്രസ് വിജയിച്ചിരുന്നു. ജാട്ട് കര്‍ഷകര്‍ക്കിടയില്‍ വിപുലമായ വോട്ടര്‍ അടിത്തറയുള്ള ജെജെപിയെയും ബിജെപി വിരുദ്ധ മനോഭാവം ബാധിച്ചിരുന്നു. ബിജെപി-ജെജെപി പിളര്‍പ്പിലെ പ്രധാന ഘടകവും ഇതായിരുന്നു. സംസ്ഥാനത്ത് തിരിച്ചുവരാനാകും എന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

അതേസമയം, ജെജെപിയും ഐഎന്‍എല്‍ഡിയും ദളിത് ആധിപത്യമുള്ള മറ്റ് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയാ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഗുരുഗ്രാം, ഫരീദാബാദ്, ഭിവാനി മഹേന്ദര്‍ഗഡ്, കര്‍ണാല്‍, കുരുക്ഷേത്ര എന്നീ നഗരപ്രദേശങ്ങളോ മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ആധിപത്യമുള്ളതോ ആയ സീറ്റുകളില്‍ മാത്രമാണ് ബിജെപി വിജയിച്ചത്. ഹരിയാനയില്‍ ഒക്ടോബര്‍ അഞ്ചിനാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണല്‍ ഒക്ടോബര്‍ എട്ടിന് നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+