Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിയാനയില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ച് അഭിപ്രായ സര്‍വേ; ബിജെപിക്ക് സീറ്റ് നഷ്ടം

ചണ്ഡീഗഢ്: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മാത്രം അവശേഷിക്കെ ഹരിയാനയില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ പ്രവചിച്ച് ഇന്ത്യ ടുഡേയുടെ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ. സംസ്ഥാനത്തെ 10 ലോക്‌സഭാ സീറ്റുകളിലെ നിലവിലെ ട്രെന്‍ഡാണ് സര്‍വേ പുറത്തുവിട്ടിരിക്കുന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നാല്‍ ആറ് സീറ്റില്‍ കോണ്‍ഗ്രസ് ജയിക്കും എന്നാണ് സര്‍വേയുടെ പ്രവചനം.

ബി ജെ പിയുടെ സീറ്റ് നാലായി ചുരുങ്ങും. ഇക്കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും അഞ്ച് വീതം സീറ്റുകള്‍ നേടിയിരുന്നു. വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ ഇന്ത്യാ മുന്നണിയും എന്‍ഡിഎയും തമ്മില്‍ കടുത്ത മത്സരമാണ് എന്നാണ് സര്‍വേയില്‍ പറയുന്നത്. കോണ്‍ഗ്രസ് ഭാഗമായ ഇന്ത്യാ സഖ്യം 45.8% വോട്ട് നേടും എന്നും ബി ജെ പി നയിക്കുന്ന എന്‍ ഡി എയുടെ വോട്ടുവിഹിതം 44.2% ആയിരിക്കും എന്നും സര്‍വേയില്‍ പറയുന്നു.

haryana assembly election 2024

2024 ല്‍ ഇത് യഥാക്രമം 47.61% വും 46.11% വും ആയിരുന്നു. ആം ആദ്മി പാര്‍ട്ടിയും (എഎപി) ജനനായക് ജനതാ പാര്‍ട്ടിയും (ജെജെപി) ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികള്‍ ഹരിയാനയില്‍ കാലുറപ്പിക്കാന്‍ നടത്തുന്ന ശ്രമം തുടരേണ്ടി വരും. ദേശീയ - സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ വോട്ടര്‍മാരുടെ വികാരങ്ങളും പ്രശ്‌നങ്ങളും വ്യത്യാസമുണ്ടായിരിക്കുമെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസത്തില്‍ താഴെ മാത്രമെ സമയമുള്ളൂ എന്നത് ഇതിനോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.

സീറ്റെണ്ണത്തിലും വോട്ട് വിഹിതത്തിലുമുള്ള ഈ മാറ്റം ഹരിയാനയിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് അടിവരയിടുന്നത്. ഒക്ടോബര്‍ ഒന്നിനാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് 90 സീറ്റുകളാണുള്ളത്. നിലവില്‍ ബിജെപിക്ക് 40 സീറ്റുകളും കോണ്‍ഗ്രസിന് 31 സീറ്റുകളും സ്വതന്ത്രര്‍/മറ്റുള്ളവര്‍ എന്നിവര്‍ക്ക് 19 സീറ്റുകളുമാണ് ഉള്ളത്. ജൂലൈ 15 നും ആഗസ്റ്റ് 10 നും ഇടയിലാണ് സര്‍വേ നടത്തിയത്.

നേരത്തെ ഹരിയാനയില്‍ ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ലെന്നായിരുന്നു ടൈംസ് നൗ-മാട്രിസ് സര്‍വേയുടെ പ്രവചനം. കേവലഭൂരിപക്ഷം ലഭിക്കില്ലെങ്കില്‍ ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ച സര്‍വേയില്‍ എന്‍ഡിഎക്ക് 37 മുതല്‍ 42 സീറ്റുകള്‍ വരെയും ഇന്ത്യാ മുന്നണിത്ത് 33 മുതല്‍ 38 സീറ്റുകള്‍ വരെയുമാണ് പ്രവചിക്കുന്നത്. ജെജെപി 3 മുതല്‍ 8 വരെ സീറ്റുകള്‍ നേടുമെന്നും മറ്റ് പാര്‍ട്ടികള്‍ 7 മുതല്‍ 12 വരെ സീറ്റുകള്‍ അവകാശപ്പെടുമെന്നുമാണ് സര്‍വേയില്‍ പറയുന്നത്.

90 അസംബ്ലി സീറ്റുകളുള്ള ഹരിയാനയില്‍ തെരഞ്ഞെടുപ്പില്‍ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്. ഫലം ഒക്ടോബര്‍ നാലിന് പ്രഖ്യാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+