സര്‍ക്കാര്‍ രൂപീകരിക്കാനുറച്ച് ബിജെപി: ശനിയാഴ്ച നിയമസഭാ കക്ഷിയോഗം, 'കാണ്ട' തലവേദനയാവുന്നു!!
ദില്ലി: ഹരിയാണയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ചരടുവലികള്‍ക്കിടെ ശനിയാഴ്ച ബിജെപി നിയമസഭാകക്ഷിയോഗം. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിക്കുന്നതിന് മുമ്പേയാണ് യോഗം. ഇതിനിടെ കൂടുതല്‍ എംഎല്‍മാരുടെ പിന്തുണയും ബിജെപി തേടുന്നുണ്ട്. ഇതിനിടെ ഔദ്യോഗിക നിയമകക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് യോഗം വിളിച്ചിട്ടുള്ളത്.
നിലവിലെ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ കീഴിലായിരിക്കും പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയെന്ന് ബിജെപി നേരത്തെ ധാരണയിലെത്തിയിരുന്നു. തനിക്ക് സ്വതന്ത്ര എംഎല്‍എമാരില്‍ നിന്ന് പിന്തുണ ലഭിക്കുന്നത് സംബന്ധിച്ച് കത്ത് ലഭിച്ചിട്ട്. അതേ സമയം ഹരിയാണ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ഖട്ടര്‍ വ്യക്തമാക്കി.

നിയമസഭാ കക്ഷിയോഗം
ശനിയാഴ്ച നടക്കുന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമനും ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ്ങും പാര്‍ട്ടി ജനറല്‍ സെക്രട്ടറി അനില്‍ ജെയിനും പങ്കെടുക്കും. നിലവില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷമില്ലെങ്കിലും സ്വതന്ത്ര എംഎല്‍എമാരുടെ പിന്തുണയുണ്ട്. ഐഎന്‍എല്‍ഡിയുടെ ഒരു എംഎല്‍എയും പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ദീപാവലിക്ക് ശേഷം മനോഹര്‍ ലാല്‍ ഖട്ടര്‍ ഹരിയാണ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിക്കും.

എട്ട് സ്വതന്ത്രരുടെ പിന്തുണ
ഹരിയാണയില്‍ എട്ട് സ്വതന്ത്ര എംഎല്‍എമാരാണ് ഇതിനകം ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ ആറ് പേര്‍ ഇതിനകം തന്നെ ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെ പി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. 90 അംഗ നിയമസഭയില്‍ ബിജെപിക്ക് 40 എംഎല്‍എമാരാണുള്ളത്.

ഗോപാല്‍ കണ്ടയുടെ പിന്‍തുണ
സ്വതന്ത്ര എംഎല്‍എ ഗോപാല്‍ കാണ്ട ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതാണ് വിവാദമായിട്ടുള്ളത്. ആത്മഹത്യ പ്രേരണാക്കുറ്റത്തിന് രണ്ട് കേസുകളാണ് കാണ്ടയുടെ പേരിലുള്ളത്. ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസില്‍ ജയിലിലിടച്ച കാണ്ട ജാമ്യത്തില്‍ പുറത്തിറങ്ങിയിട്ടാണുള്ളത്. സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണ തേടുമ്പോള്‍ പാര്‍ട്ടിയുടെ അന്തസ് മറക്കരുതെന്ന് ഓര്‍മിപ്പിച്ച് ബിജെപി നേതാവ് ഉമ ഭാരതിയും രംഗത്തെത്തിയിരുന്നു.

ക്രിമിനല്‍ കേസിലെ പ്രതിയെ വേണോ?
ഹരിയാണയിലെ സിര്‍സയില്‍ നിന്ന് എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ട ഗോപാല്‍ കണ്ട ഹരിയാണ ലോഖിത് പാര്‍ട്ടി നേതാവാണ്. എന്നാല്‍ ലൈംഗിക അതിക്രമ കേസില്‍ പ്രതിയാക്കപ്പെട്ടയാളുടെ പിന്തുണ ബിജെപിക്ക് വേണ്ടതുണ്ടോ എന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. ബിജെപി പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനും വേണ്ടി ഉയര്‍ത്തിക്കാണിച്ച ബേട്ടി പധാവോ- ബേട്ടി പഠാവോ ക്യാമ്പെയിനിനെ വിമര്‍ശിച്ചും പലരും സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. മുന്‍ മന്ത്രിയായിരുന്ന കണ്ട സംസ്ഥാനത്തെ സ്വാധീനമുള്ള രാഷ്ട്രീയ നേതാക്കളില്‍ ഒരാള്‍ കൂടിയാണ്. 602 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഗോകുല്‍ സെട്ടിയയാണ് കണ്ട പരാജയപ്പെടുത്തിയത്.












Click it and Unblock the Notifications