Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടി ശക്തിപ്പെടുത്തണം, നിര്‍ദേശങ്ങളുമായി ഹരിയാന നേതാക്കള്‍ രാഹുലിനടുക്കല്‍, അടിമുടി മാറണം

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ അതിവേഗ നീക്കങ്ങളുമായി ഹരിയാനയിലെ കോണ്‍ഗ്രസ് നീക്കങ്ങള്‍. രാഹുല്‍ ഗാന്ധിയെ നേരിട്ട് കണ്ടിരിക്കുകയാണ് നേതാക്കള്‍. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ വേഗത്തില്‍ വേണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ഇപ്പോഴുള്ള സാഹചര്യങ്ങള്‍ വെച്ച് ഹരിയാനയില്‍ അധികാരം പിടിക്കാനാവില്ലെന്ന് നേതാക്കള്‍ രാഹുലിനെ അറിയിച്ചിട്ടുണ്ട്. നേരത്തെ ഗ്രൂപ്പ് 23 നേതാക്കളിലൊരാളായ ഭൂപീന്ദര്‍ ഹൂഡയെ കണ്ട് രാഹുല്‍ ചര്‍ച്ച നടത്തിയിരുന്നു. ഹൂഡയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ കുറഞ്ഞത്. പക്ഷേ രാഹുല്‍ തിരിച്ചുവരണമെന്നുള്ള ആവശ്യം ഹൂഡ അറിയിച്ചിട്ടുണ്ട്.

1

ഹരിയാനയിലെ നേതാക്കള്‍ ദില്ലിയിലെത്തിയതിന് കാരണവുമുണ്ട്. പഞ്ചാബിലെ വിജയത്തോടെ ആംആദ്മി പാര്‍ട്ടി വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ എഎപി ഹരിയാനയില്‍ മത്സരിക്കുമെന്ന് ഉറപ്പാണ്. കോണ്‍ഗ്രസിന്റെ വോട്ടുബാങ്കിനെയാണ് പാര്‍ട്ടി എല്ലായിടത്തും ലക്ഷ്യമിടുന്നത്. അത് നേടിയെടുത്ത ശേഷം ബിജെപിയുടെ കോട്ടകളിലേക്ക് കയറുന്നതാണ് എഎപിയുടെ രീതി. എഎപിയെ എങ്ങനെ നേരിടുമെന്നതാണ് ചര്‍ച്ചയായത്. മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചയാണ് നടന്നത്. എല്ലാവരും പറഞ്ഞത് രാഹുല്‍ കേട്ടു. ചില നേതാക്കളെ വ്യക്തിപരമായും കണ്ടു. ഇവരുടെ ആശയങ്ങള്‍ കൂടി കേട്ട ശേഷമായിരിക്കും ഹരിയാനയിലെ തീരുമാനങ്ങള്‍ എടുക്കുക.

സംഘടന എങ്ങനെ മെച്ചപ്പെടുത്തും എന്നാണ് രാഹുല്‍ ചോദിച്ചിരിക്കുന്നത്. അതിനുള്ള നിര്‍ദേശങ്ങളും ഇവര്‍ നല്‍കിയിട്ടുണ്ട്. താഴേ തട്ടില്‍ നിന്ന് പ്രവര്‍ത്തനം തുടങ്ങാനാണ് നിര്‍ദേശം. ഹരിയാനയില്‍ സംഘടനാ അഴിച്ചുപണി വര്‍ഷങ്ങളായി നടന്നിട്ട്. അത് നേരത്തെ തന്നെ വേണമെന്ന് ഹൂഡ അടക്കമുള്ള നേതാക്കള്‍ പറഞ്ഞു. വിവേക് ബന്‍സ്, സംസ്ഥാന അധ്യക്ഷ കുമാരി സെല്‍ജ, എഐസിസി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല, കുല്‍ദീപ് ബിഷ്‌ണോയ്, കിരണ്‍ ചൗധരി, രാജ്യസഭാ എംപി ദീപേന്ദര്‍ സിംഗ് ഹൂഡ, ക്യാപ്റ്റന്‍ അജയ് സിംഗ് യാദവ് എന്നിവരാണ് രാഹുലിനെ കാണാനെത്തിയത്. പാര്‍ട്ടിയില്‍ പരിഹരിക്കേണ്ട പ്രശ്‌നങ്ങളുണ്ടെന്ന് സെല്‍ജ പറഞ്ഞു.

പാര്‍ട്ടിയെ ശക്തിപ്പെടുത്തേണ്ട വിധം നേതാക്കള്‍ തന്നെ രാഹുലിനെ അറിയിച്ചിട്ടുണ്ട്. നേതാക്കള്‍ തമ്മില്‍ ഒരുഅഭിപ്രായ വ്യത്യാസവുമില്ല. തിരഞ്ഞെടുപ്പ് ഒറ്റക്കെട്ടായി തന്നെ നേരിടുമെന്നും ഭൂപീന്ദര്‍ ഹൂഡ വ്യക്തമാക്കി. അതേസമയം തോല്‍വിക്ക് പിന്നാലെ രാഹുല്‍ എല്ലാവരെയും ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ്. നേരത്തെ ഗുജറാത്തില്‍ നിന്നുള്ള നേതാക്കളെ രാഹുല്‍ കണ്ടിരുന്നു. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനുള്ളത് ഗുജറാത്തിലാണ്. സോണിയാ ഗാന്ധി ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാക്കളെയും കണ്ടിരുന്നു. മധ്യപ്രദേശില്‍ നിന്നുള്ള നേതാക്കള്‍ കമല്‍നാഥിനെ മാറ്റണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹൈക്കമാന്‍ഡ് ഇനി നേതാക്കളെ പിടിച്ച് നിര്‍ത്തുന്നത് തുടരില്ലെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+