Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിയാന വോട്ടെടുപ്പ് ഫലം: തിരഞ്ഞെടുപ്പ് ഗോദയിലും കരുത്തുകാട്ടി ഫോഗട്ട്, ജുലാനയില്‍ ലീഡ്

ചണ്ഡീഗഢ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ഒളിമ്പിക് ഗുസ്തി താരവുമായ വിനേഷ് ഫോഗട്ട് മുന്നില്‍. വോട്ടെണ്ണലിന്റെ ആദ്യ ഒന്നര മണിക്കൂറില്‍ മികച്ച ലീഡ് നിലനിര്‍ത്താന്‍ വിനേഷ് ഫോഗട്ടിന് സാധിച്ചു. ജുലാനയില്‍ നിന്നാണ് വിനേഷ് ഫോഗട്ട് തന്റെ കന്നി പോരാട്ടത്തിനിറങ്ങിയത്. മുന്‍ ആര്‍മി ക്യാപ്റ്റനും ബി ജെ പി സ്ഥാനാര്‍ത്ഥിയുമായ യോഗേഷ് ബൈരാഗിക്കെതിരെയാണ് വിനേഷ് ഫോഗട്ട് മത്സരിക്കുന്നത്.

നിലവിലെ ജുലാന എംഎല്‍എയും ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) നേതാവുമായ അമര്‍ജീത് ധണ്ഡ, ആം ആദ്മി പാര്‍ട്ടി (എഎപി) സ്ഥാനാര്‍ഥിയും ഗുസ്തി താരവുമായ കവിതാ ദലാല്‍ എന്നിവരാണ് മണ്ഡലത്തില്‍ ജനവിധി തേടുന്ന മറ്റ് താരങ്ങള്‍. 2024 ലെ പാരീസ് ഒളിംപിക്സിന് ശേഷം ഗുസ്തിയില്‍ നിന്ന് വിരമിച്ചതോടെയാണ് വിനേഷ് ഫോഗട്ട് രാഷ്ട്രീയ ഗോദയിലേക്ക് ഇറങ്ങിയത്.

Vinesh Phogat

ഒളിംപിക്‌സിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗുസ്തി ഫെഡറേഷന്‍ മേധാവിയും ബിജെപിയുടെ മുന്‍ എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ പ്രതിഷേധത്തെ മുന്നില്‍ നിന്ന് നയിച്ചത് വിനേഷ് ഫോഗട്ടായിരുന്നു. 1.85 ലക്ഷത്തിലധികം വോട്ടര്‍മാരാണ് ജൂലാനയില്‍ ഉണ്ടായിരുന്നത്, അവരില്‍ 40 ശതമാനവും ജാട്ട് സമുദായത്തില്‍ നിന്നുള്ളവരാണ്. ജാട്ട് സമുദായത്തിന്റെ കടുത്ത എതിര്‍പ്പ് ബിജെപി സംസ്ഥാനത്തുടനീളം നേരിടുന്നുണ്ട്.

19 വര്‍ഷമായി അന്യം നില്‍ക്കുന്ന ജുലാന വിനേഷ് ഫോഗട്ടിലൂടെ തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുന്ന തരത്തിലുള്ള പ്രകടനമാണ് ഹരിയാനയില്‍ കോണ്‍ഗ്രസ് കാഴ്ച വെക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പരമാവധി 62 സീറ്റായിരുന്നു കോണ്‍ഗ്രസിന് സംസ്ഥാനത്ത് പ്രവചിച്ചിരുന്നത്. നിലവിലെ ട്രെന്‍ഡ് അനുസരിച്ച് കേവല ഭൂരിപക്ഷത്തിനും മുകളിലാണ് കോണ്‍ഗ്രസിന്റെ ലീഡ് നില.

90 അംഗ സഭയില്‍ 46 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. 2019 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 61942 വോട്ടുകള്‍ക്ക് ജെജെപിയുടെ അമര്‍ജീത് ധണ്ഡയാണ് ജുലാന സീറ്റ് നേടിയത്. 2009 മുതല്‍ 2019 വരെ ഇന്ത്യന്‍ നാഷണല്‍ ലോക്ദളിന്റെ (ഐഎന്‍എല്‍ഡി) ഭരണത്തിലായിരുന്നു ജുലാന. 2005ലാണ് കോണ്‍ഗ്രസിന് ഈ സീറ്റില്‍ നിന്ന് അവസാനമായി വിജയിക്കാനായത്.

2014 ന് ശേഷം സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്തുമെന്നുറപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. 2014 ല്‍ മോദി തരംഗത്തില്‍ കൈവിട്ട ഹരിയാനയില്‍ കോണ്‍ഗ്രസിന് 2019 ലും തിരിച്ചുവരാനായില്ല. 31 സീറ്റ് നേടിയെങ്കിലും ബിജെപി, ജെജെപിയെ കൂട്ടുപിടിച്ച് അധികാരത്തിലേറുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+