Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിയാന: ജെജെപിയുടെ തീരുമാനത്തിൽ ബിജെപി ആടിയുലയുമോ? ചൗട്ടാല കുടുംബത്തിന്റെ തീരുമാനം നിർണായകം

ന്യൂഡൽഹി: ഹരിയാനയിൽ അതിനാടകീയമായ സംഭവങ്ങളാണ് നടക്കുന്നത്. ബി ജെ പി സർക്കാരിനെ താഴെയിറക്കാൻ കോൺ​ഗ്രസിന് പിന്തുണ വാ​ഗ്ദാനം ചെയ്തിരിക്കുകയാണ് ജെ ജെ പി. തീരുമാനം എടുക്കേണ്ടത് കോ‍ൺ​ഗ്രസാണെന്നും ജെ ജെ പി നേതാവും മുൻ ഉപമുഖമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ഇതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്.

ഇന്നലെ വൈകിട്ട് ബി ജെ പി പാളയത്തിൽ നിന്ന് കോൺഗ്രസ് പക്ഷത്തേക്ക് മാറാനുള്ള മൂന്ന് സ്വതന്ത്ര എം എൽ എമാരുടെ തീരുമാനമാണ് പ്രതിസന്ധിക്ക് പിന്നിൽ. എം എൽ എമാരായ സോംബിർ സാങ്‌വാൻ (ദാദ്രി), രൺധീർ സിംഗ് ഗൊല്ലെൻ (പുന്ദ്രി), ധരംപാൽ ഗോന്ദർ (നിലോഖേരി) എന്നിവർ ഇന്നലെ റോഹ്‌തക്കിൽ നടത്തിയ പത്രസമ്മളേനത്തിൽ ബി ജെ പി സർക്കാരിനുള്ള പിന്തുണ പിൻവലിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു.

CHAUTALA

നിയമസഭയിലെ പ്രതിപക്ഷ നേതാവും കോൺ​ഗ്രസിന്റെ ഭൂപീന്ദർ സിം​ഗ് ഹൂഡയും സംസ്ഥാന കോൺ​ഗ്രസ് അധ്യതക്ഷൻ ഉദയ് ഭാവനും ഇവർക്കാപ്പം ഉണ്ടായിരുന്നു. "സർക്കാർ രാജിവെക്കണം. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം, തിരഞ്ഞെടുപ്പ് നടത്തണം. ഇത് ജനവിരുദ്ധ സർക്കാരാണ്, എന്നാണ് ഹൂഡ പറഞ്ഞത്.

ജെ ജെ പി ഘടകം: ജെ ജെ പി കോൺ​ഗ്രസിന് പിന്തുണ വാ​ഗ്ദാനം ചെയ്തതോടെ ഹരിയാനയിൽ അപ്രതീക്ഷിതമായ ഒരു വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. സർക്കാരിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടമായെന്നാണ് ജെ ജെ പി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ
ദുഷ്യന്ത് ചൗട്ടാല പറഞ്ഞത്.. സർക്കാരിനെ താഴെയിറക്കാനുള്ള നീക്കത്തെ പിന്തുണയ്ക്കുമെന്നും നീക്കം നടത്തണോ വേണ്ടയോ എന്ന് കോണ് ഗ്രസാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ഭൂരിപക്ഷം 45: 90 സീറ്റുകളുള്ള ഹരിയാന നിയമസഭയിൽ നിലവിൽ 88 അം​ഗങ്ങലാണ് ഉള്ളത്. ഇതിനർത്ഥം ഭൂരിപക്ഷം 45 ആണ്. ബി ജെ ബി ക്ക് സ്വന്തമായി 40 എം എൽ എമാരുണ്ട്. 6 സ്വതന്ത്ര എം എൽ എ മാരിൽ മൂന്ന് പേരും പിന്തുണയ്ക്കുന്നു, അപ്പോൾ 43 ആകും. എന്നാലും മാജിക്ക് നമ്പറിനെക്കാളും കുറവാണ്.

കോൺ​ഗ്രസിന് 30 നിയമസഭാം​ഗങ്ങളും മൂന്ന് സ്വതന്ത്രരും ഇപ്പോൾ പിന്തുണയ്ക്കുന്നു. ജെ ജെ പി പിന്തുണച്ചാൽ 43 എം എൽ എ മാരുടെ പിന്തുണയുണ്ടാകും. ഇതോടെ രണ്ട് എംഎൽഎമാർ അവശേഷിക്കുന്നു , ഒരാൾ ഹരിയാന ലോഖിത് പാർട്ടിയിൽ നിന്നും മറ്റൊന്ന് ഐ എൻഎൽഡിയിൽ നിന്നും.

ചൗട്ടാല കുടുംബ ഘടകം: ഹരിയാന സർക്കാർ പ്രതിസന്ധിയിൽ നിർണായകമായി സ്ഥാനം ഉണ്ട്. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപ്രകൃതിയിൽ ആധിപത്യം പുലർത്തിയിരുന്ന ചൗട്ടാല വംശത്തിന് ഏറെ പ്രാധാന്യമുണ്ട്. നിലവിൽ ഐ എൻ എൽഡി ജനറൽ സെക്രട്ടറി അഭയ് ചൗട്ടാലയാണ് നിയമസഭിയിലെ പാർട്ടിയുടെ ഏക് പ്രതിനിധി. ചൗട്ടാലയുടെ അന്തരവൻ ​ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജെ ജെ പി കോൺ​ഗ്രസിന് പിന്തുണ വാ​ഗ്ദാനം ചെയ്തതോടെ അഭയ് ചൗട്ടാല അതേ പക്ഷത്ത് തുടരുമോ അതോ ബി ജെ പിക്കൊപ്പം ചേരുമോ എന്നതാണ് ചോദ്യം..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+