മൊബൈല്‍ ഫോണ്‍ വിലക്കി; നവവധു അമ്മായിയമ്മയെ കൊലപ്പെടുത്തി
ഭിവാനി: ഹരിയാനയിലെ ഭിവാനി ജില്ലയില്‍ നവവധു ഭര്‍ത്താവിന്റെ അമ്മയെ കൊലപ്പെടുത്തി. മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിനെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് യുവതി മൊഴി നല്‍കിയതായി പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. സംഭവത്തില്‍ ഇരുപതുകാരി സുരേഖയെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച പുലര്‍ച്ചെയോടെയാത് കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെട്ട ഭൂല്‍വതിയുടെ ഭര്‍ത്താവ് വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇവരുടെ വീട്ടിലെത്തുന്നത്. പ്രധാന വാതിലിനടുത്ത് ഭൂല്‍വതിയെ രക്തത്തില്‍കുളിച്ച നിലയിലും സുരേഖയെ അബോധാവസ്ഥയിലും കണ്ടെത്തുകായിയുന്നെന്ന് പോലീസ് പറഞ്ഞു.

ഇരുവരെയും ഉടന്‍ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഭൂല്‍വതിയുടെ ജീവന്‍ രക്ഷിക്കാനായില്ല. രാത്രിയില്‍ മുഖംമൂടിധാരികള്‍ തങ്ങളെ ആക്രമിച്ചെന്നായിരുന്നു സുരേഖ തുടക്കത്തില്‍ പോലീസിന് മൊഴി നല്‍കിയിരുന്നത്. തുടര്‍ന്ന് ഈ മൊഴിയിലെ സൂചനയുമായി ബന്ധപ്പെട്ടായിരുന്നു അന്വേഷണം.
എന്നാല്‍, സുരേഖയുടെ മൊഴി കള്ളമാണെന്ന് സംശയംവന്നതോടെ പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് സത്യാവസ്ഥ തുറന്നുപറഞ്ഞത്. താന്‍ ഇരുമ്പുവടിയുപയോഗിച്ച് ഭര്‍ത്താവിന്റെ അമ്മയെ കൊലപ്പെടുത്തുകയായിരുന്നെന്ന് സുരേഖ വെളിപ്പെടുത്തി. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ നിരന്തരം വിലക്കിയതോടെയാണ് കടുംകൈയ്ക്ക് മുതിര്‍ന്നതെന്നും സുരേഖ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications