കമലിന് മാനസിക രോഗം!!! വിവാദത്തിന് തിരി കൊളുത്തി തമിഴ്നാട് മന്ത്രി !!! വരാൻ പോകുന്നത് മുട്ടൻ പണി!
കമലിന് ജനങ്ങളോട് എന്തോ പറയാനുണ്ട് എന്നാൽ അതെങ്ങിനെ പറയണമെന്ന് അദ്ദേഹത്തിന് അറിയില്ല.
ചെന്നൈ: എടപ്പാടി സർക്കാരിനെതിരെ നിരന്തരം അഴിമതി ആരോപണം ഉയർത്തുന്ന കമൽഹാസന് മറുപടിയായി തമിഴ്നാട് മന്ത്രി. കമൽഹാസന് മാനസികരോഗമാണെന്ന് തമിഴ്നാട് റവന്യൂമന്ത്രി ഉദയ കുമാർ ആരോപിച്ചു.മന്ത്രി ഒരു വാർത്താ ചാനലിനോടാണ് ഇക്കാര്യം പറഞ്ഞത്.

കമലിന് ജനങ്ങളോട് എന്തോ പറയാനുണ്ട് എന്നാൽ അതെങ്ങിനെ പറയണമെന്ന് അദ്ദേഹത്തിന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

കമലിന്റെ ട്വീറ്റ്
സ്വാതന്ത്ര്യദിനത്തിൽ കമൽ എഴുതിയ ട്വീറ്റാണ് വിവാദമായത്.
തമിഴ്നാട്ടിൽ അഴിമതിയും ദുരന്തങ്ങളും തുടർക്കഥയാവുമ്പോൾ ഭരണം നിയന്ത്രിക്കുന്ന മുഖ്യമന്ത്രിയുടെ രാജിക്കായി മുറവിളി ഉയരുന്നത് സ്വാഭാവികമാണ്. എന്നാൽ ഒരു പാർട്ടിയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നില്ല. കുറ്റകൃത്യങ്ങൾ വ്യാപകമാക്കുകയും ചെയ്യുന്നുവെന്നാണ് കമൽ ട്വിറ്ററിൽ കുറിച്ചത്. ഇതിന് മറുപടിയായാണ് ഉദയകുമാർ രംഗത്തെത്തിയത്. അഴിമതിയിൽ നിന്ന് സ്വാതന്ത്ര്യം നേടും വരെ നാമെല്ലാം അടിമകളാണെന്നും പുതിയ സ്വാതന്ത്ര്യസമരത്തിൽ പങ്കുചേരാൻ താത്പര്യമുള്ളവർ തനിക്കൊപ്പം ചേരണമെന്നും കമൽ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരുന്നു

രാഷ്ട്രീയ പ്രവേശനം
കമൽഹാസന്റെ രാഷ്ട്രീയ പ്രവേശനത്തിനെ കുറിച്ചുള്ള കിംവതന്തികൾ പ്രചരിക്കുമ്പോൾ താരത്തിന്റെ ട്വീറ്റ് ഏറെ ശ്രദ്ധനീയമാണ്. താരം ട്വീറ്റിലൂടെ അത്തരമൊരു സൂചനയാണ് നല്‍കുന്നതെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.

കലക്കവെള്ളത്തിൽ മീൻ പിടിച്ച് ഡിഎംകെ
അണ്ണാഡിഎംകെയിൽ രാഷ്ട്രീയ പോരുമുറുകുകയാണ്. ഈ സാഹചര്യത്തിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ഡിഎംകെ ഒരു ശ്രമം നടത്തുന്നുണ്ട്. തമിഴ്നാട്ടിലെ രണ്ടു സൂപ്പർസ്റ്റാറുകളെ ഒപ്പംക്കൂട്ടി ഭരണം പിടിക്കാനാണ് ഡിഎംകെ ശ്രമിക്കുന്നത്.

ഉലകനായകൻ ഡിഎംകെയിലേക്കോ
ഡിഎംകെയുടെ മുഖപത്രമായ മുരഗൊലിയുടെ 75-ാം വാർഷികാഘോഷ പരിപാടിയിൽ പങ്കെടുത്ത കമൽ ഡിഎംകെയിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. രജനീകാന്തിനും എം.കെ. സ്റ്റാലിനും ഒപ്പമാണ് കമൽഹസൻ ഇരുന്നത്.

മന്ത്രിമാർക്കെതിരെയുള്ള അഴിമതി ആരോപണം
മന്ത്രിമാർ നടത്തുന്ന അഴിമതിക്കെതിരെ പോരാടുമെന്ന് കമൽ ഹാസൻ ട്വീറ്റ് ചെയ്തിരുന്നു.മന്ത്രിമാർ തങ്ങൾക്ക് ലഭിക്കുന്ന പരാതികൾ കാറ്റിൽ പറത്തുന്നുവെന്ന് താരം ആരോപിച്ചിരുന്നു. ഇതിനുശേഷമാണ് പരസ്പര വെല്ലുവിളികളും വാക് പോരും രൂക്ഷമായത്.

ഒപിഎസിന്റെ നിലപാട്
അണ്ണാഡിഎംകെയിൽ ഒപിഎസ്- ഇപിഎസ് വിഭാഗങ്ങൾ തമ്മിൽ വാക്പോര് രൂക്ഷമായ സമയത്ത് താരത്തെ പിന്തുണച്ച് ഒപിഎസ് രംഗത്തെത്തിരുന്നു.തെറ്റ് ചൂണ്ടിക്കാട്ടിയാൽ അതിനെ തിരുത്താനാണ് നേതാക്കാൾ ശ്രമിക്കേണ്ടതെന്നു ഒപിഎസ് പറഞ്ഞിരുന്നു. എന്നാൽ ഇന്നത്തെ അവസ്ഥ അങ്ങനെയല്ല. ഇരു വിഭാഗങ്ങൾ കൈകോർത്ത് ഒന്നായ സ്ഥിതിക്ക് ഒപിഎസിന്റെ നിലപാട് ഏവരും ഉറ്റുനോക്കുന്നതാണ്.












Click it and Unblock the Notifications