Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരുമില്ലാത്ത നേരം ഷമിയുടെ വീട്ടിലേക്ക് ഹസിൻ ജഹാനെത്തി.. പൂട്ട് തകർത്ത് അകത്ത് കയറാനും ശ്രമം!

അംറോഹ: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ ജഹാനും തമ്മില്‍ നാളുകളായി നടന്ന് കൊണ്ടിരിക്കുന്ന തുറന്ന യുദ്ധം അവസാനിക്കുന്ന മട്ടില്ല. ഷമിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഹസിന്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു.

കത്വ കൂട്ടബലാത്സംഗക്കേസിന് സമാനമായ കാര്യങ്ങളാണ് തന്റെ ജീവിതത്തിലും നടന്നതെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഹസിന്‍ വെളിപ്പെടുത്തിയിരുന്നു. അതിനിടെ പൊലീസിന്റെ അകമ്പടിയോട് ഹസിന്‍ ഷമിയുടെ വീട്ടിലുമെത്തി. എന്നാല്‍ ഹസിന്‍ ഉദ്ദേശിച്ചതൊന്നും നടന്നില്ല.

ഷമിയുടെ വീട്ടിലേക്ക് ഹസിൻ

ഷമിയുടെ വീട്ടിലേക്ക് ഹസിൻ

മുഹമ്മദ് ഷമിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഗാര്‍ഹിക പീഡനവും കൊലപാതക ശ്രമവും അടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് ഹസിന്‍ ജഹാന്‍ കൊല്‍ക്കത്ത പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഹസിനും ഷമിയും തമ്മിലുള്ള പ്രശ്‌നം പരിഹാരത്തിന്റെ എല്ലാ തലങ്ങളും കടന്ന് പോയിക്കഴിഞ്ഞിട്ടുണ്ട്. അതിനിടെ ഷമിയുടെ വീട്ടിലേക്കും ഹസിന്‍ പോയിരിക്കുന്നു. അതും പോലീസിനേയും കൂടെക്കൂട്ടി.

പോലീസും മകളും വക്കീലും

പോലീസും മകളും വക്കീലും

ഉത്തര്‍ പ്രദേശിലെ അംറോഹ ജില്ലയിലെ ഷമിയും കുടുംബവും താമസിക്കുന്ന വീട്ടിലേക്കാണ് ഹസിന്‍ എത്തിയത്. ഹസിന്റെ കൂടെ പോലീസുകാരും രണ്ട് വയസ്സുകാരി മകളും അഭിഭാഷകനായ സക്കീര്‍ ഹുസൈനുമാണ് ഉണ്ടായിരുന്നത്. ഞായറാഴ്ചയാണ് ഷമിയെ കാണാനായി ഹസിനെത്തിയത്. ഷമിയുടെ വീട്ടിലേക്ക് പോകുന്നതിന് പോലീസ് സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ടാണ് ഹസിന്‍ സമീപിച്ചതെന്ന് ദിദ്വാലി പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ രാം സിംഗ് കത്തേരിയ പറയുന്നു.

പോലീസ് തടഞ്ഞു

പോലീസ് തടഞ്ഞു

എന്നാല്‍ ഷമിയുടെ വീട്ടിലെത്തിയപ്പോള്‍ കാര്യങ്ങള്‍ ഹസിന്‍ ജഹാന്‍ പ്രതീക്ഷിച്ചത് പോലെയേ ആയിരുന്നില്ല. വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഷമിയടക്കം ആരും തന്നെ ആ വീട്ടിലുണ്ടായിരുന്നില്ല. ഇതോടെ വീടിന്റെ വാതിലിലെ പൂട്ട് തകര്‍ക്കണമെന്നും തനിക്ക് അകത്തേക്ക് പ്രവേശിക്കണം എന്നുമായി ഹസിന്‍. എന്നാല്‍ ഒപ്പമുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ വീടിന്റെ ലോക്ക് തകര്‍ത്ത് അകത്ത് കയറുന്നതിനെ എതിര്‍ത്തു. ഇതോടെ ഹസിൻ ജഹാൻ പിന്മാറുകയായിരുന്നു.

അറിയിക്കാതെയുള്ള വരവ്

അറിയിക്കാതെയുള്ള വരവ്

വീട്ടിലേക്ക് വരുന്ന വിവരം ഹസിന്‍ ജഹാന്‍ നേരത്തെ അറിയിച്ചിരുന്നില്ലെന്ന് ഷമിയുടെ അമ്മാവനായ മുഹമ്മദ് സമീര്‍ പറയുന്നു. എങ്കിലും ഹസിന് ഈ വീട്ടിലേക്ക് എല്ലായ്‌പ്പോഴും സ്വാഗതമെന്നും സമീര്‍ പറഞ്ഞു. ഷമിയുടെ വീടിന് സമീപത്ത് തന്നെയാണ് സമീറിന്റെയും താമസം. ഷമിയോ കുടുംബക്കോരോ വീട്ടിലില്ലാത്ത സാഹചര്യത്തില്‍ ഹസിന് തന്റെ വീട്ടില്‍ താമസിക്കാവുന്നതാണ് എന്നും സമീര്‍ വ്യക്തമാക്കി. എന്നാല്‍ ഹസിന്‍ തിരികെ പോവുകയായിരുന്നു.

കത്വയ്ക്ക് സമാനമായ അനുഭവം

കത്വയ്ക്ക് സമാനമായ അനുഭവം

ഷമിയും മറ്റുള്ളവരും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്യാനും കൊലപ്പെടുത്താനും പിന്നീട് ശവം കാട്ടില്‍ മറവ് ചെയ്യാനും പദ്ധതി ഇട്ടിരുന്നുവെന്ന് ഹസിന്‍ ജഹാന്‍ തുടര്‍ച്ചയായി ആരോപണം ഉന്നയിക്കുന്നു. കത്വയിലെ പെണ്‍കുട്ടിക്ക് സംഭവിച്ചതിന് സമാനമായ അനുഭവം ആണ് തനിക്കുമുണ്ടായത്. എന്നാല്‍ താന്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന വ്യത്യാസമുണ്ട്. കത്വ കേസുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടിയിലാണ് ഹസിന്റെ ആരോപണം.

ജീവനാംശം വേണം

ജീവനാംശം വേണം

വേർപിരിഞ്ഞ് കഴിയുകയാണ് എന്നതിനാൽ ഷമിയിൽ നിന്നും ജീവിതച്ചെലവ് ആവശ്യപ്പെട്ട് ഹസിൻ കോടതിയെ സമീപിച്ചിരുന്നു. അലിപൂര്‍ കോടതിയില്‍ നല്‍കിയിരിക്കുന്ന പരാതി പ്രകാരം ഹസിന്‍ ജഹാന്‍ ജീവനാംശമായി ആവശ്യപ്പെട്ടത് മാസം തോറും പതിനഞ്ച് ലക്ഷം രൂപയാണ്. തന്റെ കുടുംബത്തെ പുലര്‍ത്തുന്നതിന് വേണ്ടി പത്ത് ലക്ഷവും മകളുടെ ചെലവുകള്‍ക്ക് വേണ്ടി അഞ്ച് ലക്ഷവും എന്നതാണ് ഹസിന്‍ മുന്നോട്ട് വെച്ച ആവശ്യം.വര്‍ഷത്തില്‍ നൂറ് കോടിയെങ്കിലും സമ്പാദിക്കുന്ന ഷമിക്ക് പത്ത് ലക്ഷമെന്നത് വളരെ ചെറിയ തുകയാണെന്നും ഹസിൻ പറയുകയുണ്ടായി.

പരസ്യമായ പോരടി

പരസ്യമായ പോരടി

ഇക്കഴിഞ്ഞ മാര്‍ച്ച് 8നാണ് ഹസിന്‍ ജഹാന്‍ ഭര്‍ത്താവിനും കുടുംബത്തിനും എതിരെ പരാതി നല്‍കിയത്. ഷമിയെ കൂടാതെ അമ്മ അന്‍ശുമാന്‍ അരേ ബീഗം, സഹോദരി സബീനാ അഞ്ജും, സഹോദരന്‍ മുഹമ്മദ് ഹസീബ് അഹമ്മദ്, ഇയാളുടെ ഭാര്യ ഷമ പര്‍വീണ്‍ എന്നിവരാണ് കേസിലെ പ്രതികള്‍. ഷമിക്ക് പാകിസ്താനിലേയും ദുബായിലേയും സൗത്ത് ആഫ്രിക്കയിലേയും പല സ്ത്രീകളുമായും അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് ഹസിന്‍ ജഹാന്‍ രംഗത്ത് വന്നതോടെയാണ് വിവാദങ്ങളുടെ തുടക്കം. ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ ഇരുവരും പരസ്യമായിത്തന്നെ പോരടിക്കാനും തുടങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+