Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ നബിയെക്കുറിച്ച് ഇത്രയൊക്കെ പറഞ്ഞിട്ടും ഞാനീ പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍..!'; ബിജെപി വിട്ട് കൗണ്‍സിലര്‍

ജയ്പൂര്‍: സസ്‌പെന്റ് ചെയ്യപ്പെട്ട മുന്‍ പാര്‍ട്ടി വക്താവ് നൂപുര്‍ ശര്‍മയുടെ പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബി ജെ പി മുനിസിപ്പല്‍ കൗണ്‍സിലര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. സൗത്ത് കോട്ട മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ വാര്‍ഡ് നമ്പര്‍ 14 ല്‍ നിന്നുള്ള ബി ജെ പി കൗണ്‍സിലറായ തബസും മിര്‍സ തിങ്കളാഴ്ച പാര്‍ട്ടിയുടെ സംസ്ഥാന ഘടകം മേധാവി സതീഷ് പൂനിയയ്ക്കും കോട്ട ജില്ലാ പ്രസിഡന്റ് കൃഷന്‍ കുമാര്‍ സോണിക്കും രാജി കത്ത് അയച്ചു.

10 വര്‍ഷം മുമ്പാണ് തബസും മിര്‍സ ബി ജെ പിയില്‍ ചേര്‍ന്നത്. നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് അസാധ്യമായതിനാല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുകയാണെന്ന് തബസും മിര്‍സ കൃഷന്‍ കുമാര്‍ സോണിക്ക് അയച്ച കത്തില്‍ പറഞ്ഞു. പാര്‍ട്ടി അംഗമായതില്‍ ഖേദം പ്രകടിപ്പിക്കുന്നതായാണ് രാജസ്ഥാന്‍ ബി ജെ പി അധ്യക്ഷന്‍ സതീഷ് പൂനിയയ്ക്ക് അയച്ച കത്തില്‍ തബസും മിര്‍സ പറയുന്നത്.

1

തന്റെ ''നബി''യെ വിമര്‍ശിക്കുന്ന പ്രവര്‍ത്തകരെ നിയന്ത്രിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടുവെന്ന് തബസും മിര്‍സ പറഞ്ഞു. ഇത്രയും അധിക്ഷേപം പ്രവാചകനെതിരെ ഉണ്ടായിട്ടും ഞാന്‍ ബി ജെ പിയില്‍ അംഗമായി തുടരുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്താല്‍ എന്നെക്കാള്‍ വലിയ കുറ്റവാളി മറ്റാരും ഉണ്ടാകില്ല. ഇപ്പോള്‍ എന്റെ ബോധം ഉണര്‍ന്നു, എനിക്ക് ഇനി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല,''തബസും മിര്‍സ കൂട്ടിച്ചേര്‍ത്തു.

2

തന്റെ രാജിക്കത്ത് സതീഷ് പൂനിയയ്ക്കും കൃഷന്‍ കുമാര്‍ സോണിക്കും ഇമെയില്‍ വഴിയും തപാല്‍ വഴിയും അയച്ചതായാണ് തബസും മിര്‍സ പറയുന്നത്. എന്നാല്‍ ഇ മെയിലിലോ തപാല്‍ വഴിയോ തനിക്ക് രാജിക്കത്ത് ലഭിച്ചിട്ടില്ല എന്ന് കൃഷന്‍ കുമാര്‍ സോണി പറഞ്ഞു. ഒരു പാര്‍ട്ടി കൗണ്‍സിലറില്‍ നിന്നും തനിക്ക് രാജിക്കത്ത് ലഭിച്ചിട്ടില്ല എന്നും കൃഷന്‍ കുമാര്‍ സോണി വ്യക്തമാക്കി.

3

നൂപുര്‍ ശര്‍മ്മയുടെ പ്രവാചക നിന്ദ അന്താരാഷ്ട്ര തലത്തില്‍ പോലും വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഖത്തര്‍, സൗദി അറേബ്യ, ഇറാന്‍, തുര്‍ക്കി, യു എ ഇ, ഒമാന്‍, കുവൈറ്റ്, ഇന്തോനേഷ്യ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രവാചകനെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ജൂണ്‍ 6 ന് ബി ജെ പി നൂപുര്‍ ശര്‍മ്മയെ സസ്പെന്‍ഡ് ചെയ്യുകയും മറ്റൊരു ബി ജെ പി നേതാവ് നവീന്‍ ജിന്‍ഡാലിനെ പുറത്താക്കുകയും ചെയ്തിരുന്നു.

4

ദേശീയ ടെലിവിഷനില്‍ ഗ്യാന്‍വാപി വിവാദത്തില്‍ സംസാരിക്കവെയാണ് നൂപുര്‍ ശര്‍മ്മ ആക്ഷേപകരമായ പരാമര്‍ശം നടത്തിയത്. ഇഈ പരാമര്‍ശം അറബ് രാജ്യങ്ങളെ ചൊടിപ്പിച്ചു. അതേസമയം ഇന്ത്യയിലുടനീളമുള്ള പലരും ആരോപണത്തിനെതിരെ പ്രതിഷേധിച്ചു. ഇതിനിടെ തുടര്‍ച്ചയായി വധഭീഷണിയും ബലാത്സംഗ ഭീഷണിയും ഉണ്ടായതിനെത്തുടര്‍ന്ന് നൂപുര്‍ ശര്‍മ്മയ്ക്ക് ഡല്‍ഹി പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

5


സംഭവം അന്താരാഷ്ട്ര തലത്തില്‍ വിവാദമാവുകയും കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും ചെയ്തതോടെ തന്റെ പരാമര്‍ശങ്ങള്‍ മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതല്ലെന്നും പരമശിവനെ വ്രണപ്പെടുത്തുന്ന പരാമര്‍ശങ്ങളെ പ്രതിരോധിക്കാന്‍ മാത്രമായിരുന്നു എന്നും പറഞ്ഞ് നൂപുര്‍ ശര്‍മ്മ ഖേദം പ്രകടിപ്പിച്ചിരുന്നു. അതേസമയം സര്‍ക്കാരുമായി ബന്ധപ്പെട്ടയാളല്ല പരാമര്‍ശം നടത്തിയത് എന്നും എങ്കിലും ഭരണകക്ഷി അവരെ സ്ഥാനത്ത് നിന്ന് നീക്കിയിട്ടുണ്ട് എന്നും പറഞ്ഞാണ് കേന്ദ്രസര്‍ക്കാര്‍ വിവാദത്തെ പ്രതിരോധിച്ചത്.

ഹോട്ട് ലുക്കിലും കൂളാണ് റായ് ലക്ഷ്മി, ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+