ഹത്രസ് പെണ്‍കുട്ടിയുടെ മൃതദേഹം കത്തിച്ചത് ന്യായീകരിച്ച് യുപിസര്‍ക്കാര്‍;അക്രമണസംഭവങ്ങള്‍ ഒഴിവാക്കാന്‍
ദില്ലി: ഉത്തര്‍പ്രദേശിലെ ഹത്രസില്‍ ക്രൂര ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രി കത്തിച്ചത് വലിയ രീതിയിലുള്ള അക്രമണ സംഭവങ്ങള്‍ ഒഴിവാക്കാനാണെന്ന് യുപി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പറഞ്ഞു. കേസില്‍ സിബിഐ/ എസ്ഐടി അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതു താല്പര്യ ഹരജി പരിഗണിക്കവേയായിരുന്നു സര്‍ക്കാര്‍ ഇക്കാര്യം കോടതിയില്‍ അറിയിച്ചത്.


സുപ്രീംകോടതിയില്‍
സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ അനുമതി പോലും തേടാതെയാണ് യുപി പൊലീസ് മൃതദേഹം കത്തിച്ചത്. എന്നാല്‍ ഇചിനെ ന്യായീകരിക്കുന്ന വാദമാണ് സര്‍ക്കാരിന്റേത്. ഇതിന് മുമ്പുള്ള തൊട്ടടുത്ത ദിവസം ബാബറി മസ്ജിദ് കേസില്‍ വിധി വന്നതില്‍ സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം നിലനില്‍ക്കുന്നുണ്ടായിരുന്നു വെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

പ്രതിരോധം
സെപ്തംബര്‍ 19 ന് പെണ്‍കുട്ടി മരണപ്പെട്ടതിന് പിന്നാലെ സഫ്ദര്‍ജംഗ് ആശുപത്രിക്ക് മുന്നില്‍ വലിയ പ്രതിഷേധം നടന്നിരുന്നു, രാവിലെ മുതല്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ ഇവിടെ ഒത്തുകൂടി. ഇത് സര്‍ക്കാരിന് വലിയ പ്രതിരോധം സൃഷ്ടിച്ചിരുന്നു.

വര്‍ഗീയ കലാപം
എന്നാല്‍ ഈ പ്രതിഷേധത്തെ ചൂഷണം ചെയ്ത് ഇതിന്റെ മറവില്‍ പ്രദേശത്ത് സാമൂുദായി വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് വിവരം അപ്പോള്‍ തന്നെ വിവിധ രഹസ്യാന്വേഷണ വിഭാഗങ്ങളില്‍ നിന്നും ജില്ലാ ഭരണകൂടത്തിന് ലഭിക്കുന്നുണ്ടായിരുന്നുവെന്ന് യുപി സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ക്രമസമാധാനം
അടുത്ത ദിവസം നൂറ് കണക്കിന് പ്രതിഷേധക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും മാധ്യമങ്ങളുടേയും പിന്തുണയോടെ പ്രദേശത്ത് ഒത്തുചേരുമെന്നും ഇത് അക്രമാസക്തമാകാവും പ്രദേശത്തെ ക്രമസമാധാനം തകരാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ പറയുന്നു. ഇത് ഒഴിവാക്കാന്‍ വേണ്ടിയാണ് മൃതദേഹം രാത്രി തന്നെ സംസ്കരിച്ചതെന്നുമാണ് വാദം.

ബാബറി മസ്ജിദ്
ഇതിന് പുറമേ കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍, ബാബറി മസ്ജിദ് വിധിയെ തുടന്നുള്ള നിയന്ത്രണങ്ങള്‍ എന്നിവയും പ്രദേശത്ത് നിലനില്‍ക്കുന്നുണ്ടെന്നും യുപി സര്‍ക്കാര്‍ പറഞ്ഞു. ഈ സാഹചര്യം കണക്കിലെടുത്ത് പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ച് മൃതദേഹം സംസ്കരിക്കുകയായിരുന്നുവെന്ന സര്‍ക്കാര്‍ വ്യക്തമാക്കി.

പൊതുതാല്പര്യ ഹരജി
കേസില്‍ സാമൂഹിക പ്രവര്‍ത്തക സത്യമെ ദുബെ ഉള്‍പ്പെടെയുള്ളവരുടെ പൊതുതാല്പര്യ ഹരജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കേസില്‍ ന്യായമായ അന്വേഷണം വേണമെന്ന് ഹരജിക്കാരന് ആവശ്യപ്പെടുന്നു. വിചാരണ ആരംഭിക്കുമ്പോള്‍ കേസ് യുപിയില്‍ നിന്നും ദില്ലിയിലേക്ക് മാറ്റണമെന്നും ഹരജിക്കാരന് ആവശ്യപ്പെടുന്നുണ്ട്. കേസ് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications