കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഓരോ അരമണിക്കൂറിലും ഒരു കർഷക ആത്മഹത്യ', ഇതുപോലൊരു കർഷകസമരം ഉണ്ടായിട്ടില്ലെന്ന് ഐസക്

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെയുളള ഭാരത് ബന്ദ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് ഇടതുപാര്‍ട്ടികളുടേയും കോണ്‍ഗ്രസിന്റെയും വിവിധ ട്രേഡ് യൂണിയനുകളുടേയും അടക്കം പിന്തുണയുണ്ട്. കേരളത്തില്‍ ഭാരത് ബന്ദ് ഹര്‍ത്താലായി മാറിയിരിക്കുകയാണ്. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ നടപ്പിലായാൽ രാജ്യത്തെ കർഷകർ ആഗ്രോ ബിസിനസ് കോർപ്പറേറ്റുകൾക്ക് അടിമകളാകുമെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു.

'വേണുനാദം ഓടക്കുഴല്‍, ഊത്തോട് ഊത്ത്', വേണു പുറത്തായത് ആഘോഷിച്ച് ദിലീപ് ഫാൻസ്, വീഡിയോ വൈറൽ'വേണുനാദം ഓടക്കുഴല്‍, ഊത്തോട് ഊത്ത്', വേണു പുറത്തായത് ആഘോഷിച്ച് ദിലീപ് ഫാൻസ്, വീഡിയോ വൈറൽ

തോമസ് ഐസകിന്റെ കുറിപ്പ്: '' ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഇന്നു ദേശവ്യാപകമായി സമരമാണ്. രാജ്യം ഒട്ടേറെ കർഷകസമരങ്ങൾ കണ്ടിട്ടുണ്ട്. എന്നാൽ ഇതുപോലെ പങ്കാളിത്തത്തിൽ വിപുലവും നീണ്ടു നിൽക്കുന്നതുമായ മറ്റൊരു സമരം ഉണ്ടായിട്ടില്ല. 1991-ൽ നിയോലിബറൽ യുഗം രൂക്ഷമായ കാർഷിക പ്രതിസന്ധിയുടെയും കർഷക ആത്മഹത്യകളുടെയും ഒരു കാലത്തിനുകൂടി തുടക്കം കുറിച്ചു. 1991-95 കാലത്ത് പ്രതിവർഷം ഏതാണ്ട് 10000 കർഷക ആത്മഹത്യകളാണുണ്ടായത്. 1996-2001 കാലത്ത് ഇതു പ്രതിവർഷം 15700 ആയി വർദ്ധിച്ചു. 2002-2007 കാലത്ത് ഇത് 17500 ആയി ഉയർന്നു. 2004-ലായിരുന്നു കർഷക ആത്മഹത്യകൾ ഉച്ചസ്ഥായിയിലെത്തിയത്- 18241.

11

ഓരോ അരമണിക്കൂറിലും ഒരു കർഷക ആത്മഹത്യ. 1991-നുശേഷം 3.5 ലക്ഷത്തിലേറെ കർഷകർ ആത്മഹത്യ ചെയ്തു. ഇതു മിതമായ കണക്കാണ്. കർഷക കുടുംബങ്ങളിലെ സ്ത്രീകളുടെ ആത്മഹത്യകളെ കർഷക ആത്മഹത്യകളായി പലപ്പോഴും പരിഗണിക്കാറില്ല. 2004-നുശേഷം കർഷക ആത്മഹത്യകളുടെ എണ്ണം കുറഞ്ഞു വരുന്നുണ്ട്. അതിനർത്ഥം കാർഷിക പ്രതിസന്ധി അയഞ്ഞൂവെന്നല്ല. നിസ്സഹായത മുനമ്പിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുന്നതിനു പകരം തെരുവിലിറങ്ങി സമരം ചെയ്യുന്നതിലേയ്ക്കു കർഷകരോഷം ഉയർന്നിരിക്കുകയാണ്.

കാർഷിക മേഖലയുടെ പ്രതിസന്ധി അടിവരയിടുന്ന ചില കണക്കുകൾ പുറത്തുവന്നിട്ടുണ്ട്. 2012-നും 2018-നും ഇടയ്ക്ക് ഗ്രാമീണ മേഖലയിലെ ഉപഭോഗത്തിൽ 8 ശതമാനം കേവലമായി കുറവു വന്നിരിക്കുകയാണ്. ഉപഭോക്തൃ സർവ്വേകൾ തുടങ്ങിയതിനുശേഷം ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇത്തരത്തിൽ ഉപഭോഗത്തിൽ കേവലമായിട്ട് ഇടിവുണ്ടായിട്ടുള്ളത്. അതുകൊണ്ടാണ് 2018-19-ലെ ഉപഭോക്തൃ സർവ്വേ ഫലങ്ങൾ കേന്ദ്രസർക്കാർ പുറത്തുവിടാതിരിക്കുന്നത്. പക്ഷെ, അവർ കണക്ക് പുറത്തു വിട്ടില്ലെങ്കിലും സർവ്വേയുടെ ഉള്ളടക്കം ഇന്നു പരസ്യമായ രഹസ്യമാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഉപഭോഗ തകർച്ചയുണ്ടായിട്ടുള്ളതു ഗ്രാമീണ മേഖലയിലാണ്. നഗരമേഖലയിൽ 3 ശതമാനം ഉപഭോഗ വർദ്ധന ഉണ്ടായിട്ടുണ്ട്.

എന്തൊരു മാറ്റം, എങ്കിലും അന്നും ഇന്നും സുന്ദരി... കാവ്യാ മാധവന്റെ വേറിട്ട ചിത്രങ്ങൾ കാണാം

രണ്ടാമത്തെ കണക്കുകൾ ഗ്രാമീണ കുടുംബങ്ങളുടെ ആസ്തിബാധ്യതകൾ സംബന്ധിച്ചുള്ളതാണ്. 2012-ൽ ഒരു ഗ്രാമീണ കുടുംബത്തിന്റെ കടബാധ്യത 35522 രൂപയായിരുന്നു. 2018-ൽ ഇത് 59758 രൂപയായി ഉയർന്നു. 84 ശതമാനം വർദ്ധന. നഗരമേഖലയിൽ കടബാധ്യതയുടെ 42 ശതമാനമേ ഈ കാലയളവിൽ ഉയർന്നുള്ളൂവെന്ന് ഓർക്കണം. കടബാധ്യത ഉയരുന്നതിനോടൊപ്പം ആസ്തികൾകൂടി വർദ്ധിക്കുകയാണെങ്കിൽ ബാധ്യതകൾ ഏറ്റെടുത്തത് നിക്ഷേപത്തിനായിരുന്നുവെന്നു വാദിക്കാം. എന്നാൽ ഈ കാലയളവിൽ ബാധ്യതകൾ 84 ശതമാനം ഉയർന്നപ്പോൾ ആസ്തികൾ 58 ശതമാനമേ ഉയർന്നുള്ളൂ. കടം വാങ്ങിയത് ഉപഭോഗത്തിനാണ്. എന്നിട്ടും ഉപഭോഗം ഇടിഞ്ഞു.

മൂന്നാമത്തേത്, തൊഴിൽ സംബന്ധിച്ചുള്ള കണക്കാണ്. തൊഴിലവസര വർദ്ധന 1990-നുശേഷം കുറഞ്ഞുവരികയായിരുന്നു. 2009-10 മുതൽ 2017-18 വരെയുള്ള കാലമെടുത്താൽ ദേശീയ തൊഴിലവസര വർധനവ് നാമമാത്രമായിരുന്നു - പ്രതിവർഷം 0.03 ശതമാനം വീതം. അങ്ങനെ നിയോലിബറൽ നയങ്ങൾ എത്തിച്ചേർന്നിരിക്കുന്നതു തൊഴിൽരഹിത വളർച്ചയുടെ ഘട്ടത്തിലാണ്. ഉള്ള തൊഴിലവസര വർദ്ധന കാർഷികേതര മേഖലയിലാണ്. 2009-10/ 2017-18 കാലയളവിൽ പ്രതിവർഷം 2 ശതമാനം വീതമേ കാർഷികേതര തൊഴിലവസരങ്ങൾ ഉയർന്നുള്ളൂ. 2004-05-നു ശേഷം കാർഷികമേഖലയിലെ തൊഴിലവസരങ്ങൾ കേവലമായി തന്നെ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2011-ലെ കാനേഷുമാരി കണക്കുപ്രകാരം 10 വർഷംകൊണ്ട് 1.5 കോടി കർഷകരാണു കാർഷികവൃത്തി അവസാനിപ്പിച്ചത്.

ഫോട്ടോ എടുത്ത ആളും ഈ ചിത്രത്തിലുണ്ട്, വൈറലായി മഞ്ജു വാര്യരുടെ പുതിയ ചിത്രം

നാലാമതൊരു കണക്കുകൂടി പറയാം. കൃഷിയും അനുബന്ധ മേഖലകളിലെയും മൂലധന സ്വരൂപണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2011-12-ൽ കാർഷികമേഖലയിലെ മൂലധന സ്വരൂപണം 18.2 ശതമാനമായിരുന്നു. 2019-20-ൽ ഇത് 13.1 ശതമാനമായി താഴ്ന്നു. വിളകൃഷിമേഖല മാത്രം എടുത്താൽ മൂലധന സ്വരൂപണം 21.9 ശതമാനമായിരുന്നു. അത് 2019-20-ൽ 18.9 ശതമാനമായി താഴ്ന്നു (Gross Rate of Capital Formation in Current Prices). കാർഷികമേഖലയിലെ പൊതുനിക്ഷേപം അടക്കം ഗണ്യമായി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. പിന്നെ എങ്ങനെ വളർച്ചയുണ്ടാകും?

ഇന്നും 60 ശതമാനത്തോളം ജനങ്ങൾ കൃഷിയെ ആശ്രയിച്ചാണ് ഉപജീവനം നടത്തുന്നത്. എന്നാൽ ദേശീയവരുമാനത്തിൽ കൃഷിയുടെ വിഹിതം 20 ശതമാനത്തിൽ താഴെ എത്തിയിരിക്കുന്നു. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ നടപ്പിലായാൽ തറവില സമ്പ്രദായം ഫലത്തിൽ ഇല്ലാതാകും. കൃഷിക്കാർ ആഗ്രോ ബിസിനസ് കോർപ്പറേറ്റുകൾക്ക് അടിമകളാകും. അതുകൊണ്ടാണ് കാർഷിക മേഖല ഒത്തൊരുമിച്ചു പ്രതിഷേധിക്കുന്നത്.

Recommended Video

cmsvideo
ഈ 27 ന് കേരളത്തിൽ ഹർത്താൽ..ബന്ദ് എൽഡിഎഫ് ഏറ്റെടുക്കും

English summary
Have not seen a farmers protest like this anywhere, Says Thomas Isaac on Bharat Bandh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X