ലിംഗനിര്‍ണയം:ഷാരൂഖിനും ഭാര്യയ്ക്കും കോടതി നോട്ടീസ്
മുംബൈ: ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാനും ഭാര്യ ഗൗരി ഖാനുമെതിരെ കോടതി നോട്ടീസ്. ലിംഗ നിര്‍ണയവിരുദ്ധ നിയമ പ്രകാരം മുംബൈ ഹൈക്കോടതിയാണ് നോട്ടീസയച്ചത്.
സാമൂഹിക പ്രവര്‍ത്തകയായ വര്‍ഷ ദേശ് പാണ്ഡേ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ഷാരൂഖ് ഖാനും ഭാര്യയ്ക്കും പുറമെ നിയമ വിരുദ്ധമായി ലിംഗ നിര്‍ണയം നടത്തിയ മുംബൈയിലെ ജസ്‌കസ് ആശുപത്രിക്കെതിരെയും കേസെടുക്കണമെന്ന് വര്‍ഷ ദേശ്പാണ്ഡേ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു.

ഗര്‍ഭപാത്രം വാടകയ്‌ക്കെടുത്ത് ജന്മം നല്‍കിയ മൂന്നാമത്തെ മകന്‍ അബ്‌റാമിന്റെ ലിംഗനിര്‍ണയം നടത്തിയതാണ് ഹേതു. അബ്‌റാമിന്റെ വാടകഗര്‍ഭധാരണം സംബന്ധിച്ച് ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്റെ രേഖകള്‍ സമര്‍പ്പിക്കണമെന്നും വര്‍ഷ ദേശ് പാണ്ഡേ ആവശ്യപ്പെട്ടു.
വര്‍ഷയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ അധികൃതര്‍ ലിംഗനിര്‍ണയം നടത്തിയിട്ടില്ലെന്ന് കാണിച്ച് ഷാരൂഖിനും ഭാര്യയ്ക്കും ക്ലീന്‍ ചീറ്റ് നല്‍കിയിരുന്നു. ഇതേ വിഷയെ ഉന്നയിച്ച് മുംബൈ മജിസ്ട്രറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയും തള്ളിയ സാഹചര്യത്തിലാണ് വര്‍ഷ ഹൈക്കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications