കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കുന്നതില്‍ ദേവഗൗഡ പ്രധാന പങ്കു വഹിക്കുമെന്ന് കുമാരസ്വാമി; ദേവഗൗഡ രാഹുൽഗാന്ധിയുടെ ഉപദേശകനായി പ്രവർത്തിക്കുമെന്നും കർണാടക മുഖ്യമന്ത്രി!!

Google Oneindia Malayalam News

ബംഗളൂരു: ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി. ഈ അവസരത്തില്‍ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ച് സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ തന്റെ പിതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച് ഡി ദേവഗൗഡ പ്രധാന പങ്കു വഹിക്കുമെന്നും കുമാരസ്വാമി പറഞ്ഞു.

<strong>നരേന്ദ്ര മോദി ഇന്‍ഡോറില്‍ മത്സരിക്കുമോ? വാരണാസി സുരക്ഷിത മണ്ഡലമല്ല, പ്രിയങ്ക ഭീഷണിയാവും!!</strong>നരേന്ദ്ര മോദി ഇന്‍ഡോറില്‍ മത്സരിക്കുമോ? വാരണാസി സുരക്ഷിത മണ്ഡലമല്ല, പ്രിയങ്ക ഭീഷണിയാവും!!

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്കു നല്‍കിയ അഭിമുഖത്തില്‍ കുമാരസ്വാമി വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിനുശേഷം തന്റെ അച്ഛന്‍ ഒരു ഉപദേശകന്റെ വേഷം കൈകാര്യം ചെയ്യുമെന്ന് കുമാരസ്വാമി പറഞ്ഞു.

HD Kumaraswamy

''അച്ഛന്‍ മികച്ച ഭരണാധികാരിയും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏറെ കാലത്തെ പരിചയവുമുണ്ട്. എന്റെ അഭിപ്രായത്തില്‍ മറ്റാരെക്കാളും നല്ലത് അദ്ദേഹം തന്നെയാണ്. പക്ഷേ അച്ഛന് താല്‍പര്യമില്ല. അദ്ദേഹം ഇതിനോടകം തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ പേര് ഉയര്‍ത്തിക്കാട്ടി കഴിഞ്ഞു. രാഹുല്‍ജിയുടെ ഉപദേശകനായി അദ്ദേഹം പ്രവര്‍ത്തിക്കും''. ഇതായിരുന്നു കുമാരസ്വാമിയുടെ വാക്കുകള്‍.

ഈ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി സര്‍ക്കാര്‍ ഉണ്ടാകില്ല. മറ്റു പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരിക്കും. ആ സമയം ദേവഗൗഡ പ്രധാന ഉപദേശകനായി പ്രവര്‍ത്തിക്കുമെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.

അടുത്തിടെ ബാഗല്‍കോട്ടില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ കണ്ണീരിനെ മോദി കളിയാക്കിയിരുന്നു. ഇതിന് മറുപടിയായി കുമാര സ്വാമി ഇങ്ങനെ പറഞ്ഞു. പ്രതികരിച്ചുകൊണ്ട് കുമാരസ്വാമി പറഞ്ഞു, 'ഞാന്‍ ഒരു വൈകാരികനാണ്, കാരണം പാവപ്പെട്ടവരുടെ കൂട്ടത്തില്‍ നിന്നാണ് ഞങ്ങള്‍ ഉയര്‍ന്ന് വന്നത്. ഞങ്ങള്‍ എപ്പോഴും പാവപ്പെട്ടവരുമായി ഇടപഴകുന്നു. അതേ സമയം ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബാലകോട്ട് വ്യോമാക്രമണം ഉപയോഗിക്കുന്നതിനെ കുമാരസ്വാമി വിമര്‍ശിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
HD Kumaraswamy sees 'major national role' for father Deve Gowda in new government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X