കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കർണാടക മുഖ്യമന്ത്രിയായി കുമാരസ്വാമി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും, വിശ്വാസം തെളിയിക്കാൻ 15 ദിവസം!!

  • By Desk
Google Oneindia Malayalam News

ബെംഗളുരു: ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി തിങ്കളാഴ്ച കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ വെച്ചായിരിക്കും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. കുമാരസ്വാമിക്ക് ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസമാണ് ഗവർണർ നൽകിയിരിക്കുന്നത്. അതേസയം തിങ്കളാഴ്ച ഒരു മണിക്കായിരിക്കും സത്യപ്രതിജ്ഞ നടക്കുക. കൃത്യമായ സമയം ഞായറാഴ്ച അറിയാക്കാമെന്ന് കുമാരസ്വാമി മാധ്യമങ്ങോട് പറഞ്ഞു.

രാജ്യത്തെ പ്രതിപക്ഷ നേതാക്കൾ തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. സോണിയ ഗാന്ധി, രാഹുൽ, തേജസ്വിനി, സ്റ്റാലിൻ, മമത, അഖിലേഷ്, മായാവതി, കെസിആർ, നായിഡു തുടങ്ങിയ പ്രമുഖ നേതാക്കൾ എത്തുമെന്നാണ് സൂചനകൾ. കോൺഗ്രസ്-ജെഡിഎസ് നേതൃത്വത്തിൽ നിലവിൽ വരുന്നത് 30 അംഗ മന്ത്രസഭയെന്ന് റിപ്പോർട്ട്. ബിജെപി സർക്കാർ രാജിവെച്ചതിന് പിന്നാലെ പുതിയ സർക്കാർ രൂപീകരിക്കാനുള്ള തിരക്കിട്ട നീക്കത്തിലായിരുന്നു.

HD Kumaraswami

ഇതിന് പിന്നാലെയാണ് എച്ച്ഡി കുമാരസ്വാമി ഗവർണറെ കണ്ട് അവകാശവാദം ഉന്നയിച്ചത്. മുഖ്യമന്ത്രി സ്ഥാനം നേരത്തെ തന്നെ ജെഡിഎസിന് കോൺഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. ഉപമുഖ്യമന്ത്രി കോൺഗ്രസിന് അവകാശപ്പെട്ടതാണ്. മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ മന്ത്രിസഭയിലേക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കുകയും ചെയ്തിരുന്നു. കെപിസിസി പ്രസിഡന്റ് ജി പരമേശ്വര ആയിരിക്കും ഉപമുഖ്യമന്ത്രിയാവുകയെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. യുടി ഖാദർ കെജെ ജോർജ്ജ് എന്നിവരും മന്ത്രിസഭയിലുണ്ടാകും എന്നാണ് കോൺഗ്രസ് വൃത്തങ്ങലിൽ നിന്നും ലഭിക്കുന്ന സൂചന.

കർണാടകയിൽ ബിജെപി നടത്താൻ ശ്രമിച്ച കുതിര കച്ചവടത്തിനെതിരെ രാജ്യത്തെ പ്രതിപക്ഷപാർട്ടികൾ രംഗത്ത് വന്നിരുന്നു. അതുകൊണ്ട് തന്നെ അടുത്ത ലോകസഭ തിരഞ്ഞെടുപ്പിൽ ഒന്നിക്കാനിരിക്കുന്ന ബിജെപി ബദൽ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽഡ കാണാൻ സാധിക്കും. ബിജെപിയുടെ ക്രിമിനല്‍ അഴിമതി തന്ത്രങ്ങള്‍ പാളുന്ന കാഴ്ചയാണ് കര്‍ണാടകത്തില്‍ കണ്ടതെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കിയത്. ഭൂരിപക്ഷമില്ലാതിരുന്നിട്ടും സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടി തെറ്റാണെന്ന് തെളിഞ്ഞെന്നും, ഗവര്‍ണര്‍ വാജുഭായ് വാല രാജിവയ്ക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. ബിജെപിയുടെ ക്രമിനല്‍ അഴിമതി തന്ത്രങ്ങള്‍ പാളിയെന്നും യെച്ചൂരി ട്വീറ്റ് ചെയ്തിരുന്നു.

അഴിമതിക്കെതിരെ പോരാടുകയാണെന്ന് പറയുന്ന മോദി തന്നെയാണ് വലിയ അഴിമതികാരനെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കര്‍ണാടകയിലേത്് ജനാധിപത്യത്തിന്റെ വിജയമാണെന്നും, നേതാക്കള്‍ക്ക് ആശംസകളറിയിച്ചാണ് മമതാ ബാനര്‍ജി രംഗത്തെത്തിയത്. ബിജെപിയുടേത് ഏറ്റവും വലിയ പരാജയമാണെന്നും ഭരണഘടനയുടെ ധാര്‍മികത സുപ്രീംകോടതി ഉയര്‍ത്തിപ്പിടിച്ചെന്നും മായാവതി പ്രതികരിച്ചു.

English summary
HD Kumaraswamy to take oath Monday. Likely to conduct the oath taking ceremony in Kantheerava stadium
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X