കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍ പൊട്ടിത്തെറിക്ക് കോപ്പുകൂട്ടി കുമാരസ്വാമി; യെഡ്ഡി സര്‍ക്കാര്‍ തെറിക്കും, ഉദ്യോഗസ്ഥര്‍ കൂട്ട്

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി വന്‍ വെളിപ്പെടുത്തലിന് ഒരുങ്ങുന്നു. മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്‌ക്കെതിരെ വ്യക്തമായ സൂചനകള്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടെന്ന് വിവരം. കൂടുതല്‍ തെളിവുകള്‍ ഉദ്യോഗസ്ഥരുടെയും കരാറുകാരുടേയും സഹകരണത്തോടെ ശേഖരിച്ചുവരികയാണത്രെ. ആഴ്ചകള്‍ക്കകം വെളിപ്പെടുത്തലുകളുണ്ടാകുമെന്നും കുമാരസ്വാമിയുമായി ബന്ധമുള്ളവരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യെഡിയൂരപ്പയുടെ മകന്‍ നടത്തുന്ന രഹസ്യനീക്കങ്ങള്‍ പൊളിക്കുകയാണ് കുമാരസ്വാമിയുടെ ലക്ഷ്യമെന്ന് അറിയുന്നു. കോടികളുടെ അഴിമതിയാണ് പുറത്താകാന്‍ പോകുന്നതെന്നും സൂചനകള്‍ വരുന്നുണ്ട്. വിമതര്‍ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്ന കുമാരസ്വാമി, തൊട്ടുപിന്നാലെ മുഖ്യമന്ത്രിയായ യെഡിയൂരപ്പയ്ക്ക് ഉഗ്രന്‍ തിരിച്ചടി കൊടുക്കാന്‍ ഒരുങ്ങുകയാണ്. പുറത്തുവരുന്ന വിവരങ്ങള്‍ ഇങ്ങനെ....

ഉദ്യോഗസ്ഥരുടെ സഹായത്തോടെ

ഉദ്യോഗസ്ഥരുടെ സഹായത്തോടെ

കുമാരസ്വാമിക്ക് അടുപ്പമുള്ള ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് വെളിപ്പെടുത്തലിന് കളമൊരുങ്ങുന്നത്. പ്രമുഖരായ കരാറുകാരുടെ സഹായവും കുമാരസ്വാമി തേടിയിട്ടുണ്ടത്രെ. ഇവരോട് തെളിവുകള്‍ കൈമാറാന്‍ കുമാരസ്വാമി ആവശ്യപ്പട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 മൂന്ന് മാസത്തിനകം

മൂന്ന് മാസത്തിനകം

യെഡിയൂരപ്പയ്‌ക്കെതിരെ മൂന്ന് മാസത്തിനകം വന്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് കുമാരസ്വാമി അടുത്തിടെ പറഞ്ഞിരുന്നു. തൊട്ടുപിന്നാലെയാണ് നീക്കങ്ങള്‍ ശക്തമാക്കിയത്. ഇപ്പോള്‍ ഉദ്യോഗസ്ഥരോടും കരാറുകാരോടും വിവരങ്ങള്‍ തേടി. ഓഡിയോ-വീഡിയോ രേഖകള്‍ കൈമാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

യെഡിയൂരപ്പയുടെ മകനെതിരെ

യെഡിയൂരപ്പയുടെ മകനെതിരെ

യെഡിയൂരപ്പയുടെ മകനും ബിജെപി നേതാവുമായ ബിവൈ വിജയേന്ദ്രയുമായി ബന്ധമുള്ള വിവരങ്ങളാണ് പുറത്തുവിടാന്‍ പോകുന്നതെന്നും സൂചനയുണ്ട്. വിജയേന്ദ്ര വിളിക്കുന്ന ഉന്നതര്‍ പങ്കെടുക്കുന്ന യോഗത്തിന്റെ ചിത്രങ്ങളും ചര്‍ച്ചകളും റെക്കോഡ് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പറ്റുമെങ്കില്‍ മൊബൈലില്‍ വീഡിയോ പകര്‍ത്താനും കുമാരസ്വാമി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പുറത്തെടുക്കുന്നത് പഴയ ആയുധങ്ങള്‍

പുറത്തെടുക്കുന്നത് പഴയ ആയുധങ്ങള്‍

കുമാരസ്വാമി അടുത്ത സുഹൃത്തക്കളോടും പുതിയ നീക്കങ്ങള്‍ സംബന്ധിച്ച് സംസാരിച്ചുവെന്ന് ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപി മുമ്പ് അധികാരത്തിലിരുന്ന വേളയില്‍ കുമാരസ്വാമി സമാനമായ നീക്കം നടത്തുകയും ഒട്ടേറെ അഴിമതികള്‍ പുറത്തുകൊണ്ടുവരികയും ചെയ്തിരുന്നു.

 സഹായിച്ചത് ബിജെപി നേതാവ്

സഹായിച്ചത് ബിജെപി നേതാവ്

2008-2010 കാലയളവില്‍ കുമാരസ്വാമി യെഡിയൂരപ്പക്കെതിരെ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുനനു. യെഡിയൂരപ്പയുമായി അടുപ്പമുള്ള ബിജെപി നേതാവില്‍ നിന്നാണ് അന്ന് കുമാരസ്വാമിക്ക് അഴിമതിയുടെ വിവരങ്ങള്‍ ലഭിച്ചത്. ഈ ബിജെപി നേതാവ് യെഡിയൂരപ്പയുമായി അകന്നിരുന്നു. ഈ അകല്‍ച്ച കുമാരസ്വാമി മുതലെടുക്കുകയാണ് ചെയ്തത്.

യെഡിയൂരപ്പയെ താഴെയിറക്കണം

യെഡിയൂരപ്പയെ താഴെയിറക്കണം

വിവരങ്ങള്‍ കൈമാറിയ ബിജെപി നേതാവിന് യെഡിയൂരപ്പയെ മുഖ്യമന്ത്രി കസേരയില്‍ നിന്ന് പുറത്താന്‍ ആഗ്രഹമുണ്ടായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം കുമാരസ്വാമിയുമായി ബന്ധപ്പെട്ടതും വിവരങ്ങള്‍ പങ്കുവച്ചതും. ഇത്തവണ പഴയ സംഭവങ്ങള്‍ ആവര്‍ത്തിക്കരുത് എന്ന് യെഡിയൂരപ്പയ്ക്ക് നിര്‍ബന്ധമുണ്ട്. അദ്ദേഹം എന്തു തീരുമാനം എടുക്കുമ്പോഴും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും ചര്‍ച്ച ചെയ്യുന്നുണ്ട്.

വിജയേന്ദ്ര ഉദ്യോഗസ്ഥരെ കണ്ടു

വിജയേന്ദ്ര ഉദ്യോഗസ്ഥരെ കണ്ടു

യെഡിയൂരപ്പയുടെ മകന്‍ വിജയന്ദ്രയ്‌ക്കെതിരെ അടുത്തിടെ കുമാരസ്വാമി ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. സ്ഥലം മാറ്റം ആവശ്യമുള്ള ഉദ്യോഗസ്ഥരുമായി വിജയേന്ദ്ര കൂടിക്കാഴ്ച നടത്തി എന്നായിരുന്നു വെളിപ്പെടുത്തല്‍. എന്നാല്‍ ഇക്കാര്യം സമര്‍ഥിക്കുന്ന തെളിവുകള്‍ കുമാരസ്വാമി പരസ്യപ്പെടുത്തിയിരുന്നില്ല.

രാഹുലും സംഘവും കശ്മീരിലേക്ക് പുറപ്പെട്ടു; വിമാനത്താവളത്തില്‍ നിന്ന് പുറത്തിറക്കില്ലെന്ന് പോലീസ്രാഹുലും സംഘവും കശ്മീരിലേക്ക് പുറപ്പെട്ടു; വിമാനത്താവളത്തില്‍ നിന്ന് പുറത്തിറക്കില്ലെന്ന് പോലീസ്

English summary
HD Kumaraswamy Will Reveal details against BS Yediyurappa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X