വാര്‍ത്തസമ്മേളനത്തിനിടെ കുമാരസ്വാമിയുടെ മൂക്കില്‍ നിന്ന് രക്തസ്രാവം
ബെംഗളൂരു: മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ കേന്ദ്രമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി കുമാരസ്വാമിയുടെ മൂക്കില്‍ നിന്ന് രക്തസ്രാവം. ബെംഗളൂരുവിലെ ഗോള്‍ഡ് ഫിഞ്ച് ഹോട്ടലില്‍ ബിജെപി-ജെഡിഎസ് പദയാത്രയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് കുമാരസ്വാമിക്ക് മൂക്കില്‍ നിന്ന് രക്തം വന്നത്. ഉടന്‍ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
മന്ത്രി സംസാരിക്കുന്നതിനിടെ മൂക്കില്‍ നിന്ന് രക്തം വരാന്‍ തുടങ്ങുകയായിരുന്നു. കുമാരസ്വാമിയുടെ ഷര്‍ട്ടില്‍ രക്തം പുരണ്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ചികിത്സയുടെ മറ്റ് വിശദാംശങ്ങളും ഡോക്ടര്‍മാരുടെ പ്രസ്താവനയും ഇതുവരെ പുറത്ത് വന്നിട്ടില്ല. കുമാരസ്വാമി ജയനഗരയിലെ അപ്പോളോ ആശുപത്രിയില്‍ പോയി ചികിത്സയിലാണെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വര്‍ഷം മാര്‍ച്ചില്‍ കുമാരസ്വാമി ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലില്‍ ഒരു ശസ്ത്രക്രിയേതര പ്രക്രിയയായ ട്രാന്‍സ്‌കത്തീറ്റര്‍ അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന് വിധേയനായിരുന്നു. അദ്ദേഹത്തിന് രണ്ട് തവണ പക്ഷാഘാതം ഉണ്ടായിട്ടുണ്ട്. ടിഷ്യു വാല്‍വ് ഡീജനറേഷന്‍ കാരണം അദ്ദേഹത്തിന് റെസ്റ്റെനോസിസ് വികസിപ്പിച്ചിരുന്നു. കൂടാതെ 2024 ഫെബ്രുവരിയില്‍ കടുത്ത ശ്വാസതടസ്സവും ക്ഷീണവും നെഞ്ചുവേദനയും ഉണ്ടായിരുന്നു.
അതേസമയം ഇന്ന് നടന്ന ബിജെപി-ജെഡിഎസ് ഏകോപന സമിതി യോഗത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ബെംഗളൂരുവില്‍ നിന്ന് മൈസൂരിലേക്ക് കാല്‍നട മാര്‍ച്ച് നടത്താനും അടുത്തിടെ നടന്ന അഴിമതി ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും തീരുമാനിച്ചിരുന്നു. കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ, എച്ച്ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
മാര്‍ച്ച് അടുത്ത ശനിയാഴ്ച ആരംഭിക്കും. മൈസൂരിലെത്താന്‍ ഏഴ് ദിവസമെടുക്കും. ഓഗസ്റ്റ് 3 ന് ആരംഭിച്ച് ഓഗസ്റ്റ് 10 ന് അവസാനിക്കുന്ന തരത്തിലാണ് മാര്‍ച്ച് നിശ്ചയിച്ചിരിക്കുന്നത്.












Click it and Unblock the Notifications