ഭര്‍ത്താവ് മണിക്കൂറുകളോളം പീഡിപ്പിക്കും; കൊല്ലുകയല്ലാതെ മറ്റു വഴിയുണ്ടായില്ലെന്ന് ഭാര്യ
ദില്ലി: ഭര്‍ത്താവിനെ കൊലപ്പെടുത്തിയകേസില്‍ അറസ്റ്റിലായ യുവതി കുറ്റസമ്മതം നടത്തി. ദില്ലിയില്‍ കഴിഞ്ഞ ദിവസം നടന്ന കൊലപാതകത്തില്‍ അറസ്റ്റിലായ ശില്‍പി അധികാരിയാണ് ഭര്‍ത്താവിന്റെ കൊലക്കുറ്റം സമ്മതിച്ചത്. ഇവരുടെ ഭര്‍ത്താവ് നിതീഷ് കുമാര്‍ കൊല്ലപ്പെട്ടതാണെന്ന് മൃതദേഹം ചിതയിലേക്കെടുക്കുന്നതിന് തൊട്ടുമുന്‍പാണ് സംശയമുണ്ടായത്.
ഭര്‍ത്താവിന്റെ നിരന്തരമായ പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ശില്‍പി പറഞ്ഞു. മദ്യലഹരിയില്‍ ക്രൂരമായ മര്‍ദ്ദനമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. മണിക്കൂറുകളോളം തന്നെ മര്‍ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്യാറുണ്ട്. കൊലപ്പെടുത്തുമെന്ന് താന്‍ ഭീഷണിപ്പെടുത്താറുണ്ടെങ്കിലും ഭര്‍ത്താവ് അത് വകവെച്ചില്ലെന്നും ശില്‍പി പറഞ്ഞു.

യുവതി ജോലി ചെയ്തുണ്ടാക്കുന്ന പണവും ഭര്‍ത്താവ് കവര്‍ന്നെടുത്തിരുന്നതായി പോലീസിനോട് വെളിപ്പെടുത്തി. മദ്യപിക്കാനായി പണം നല്‍കിയില്ലെങ്കില്‍ മണിക്കൂറുകളോളം മര്‍ദ്ദിക്കുമായിരുന്നു. ഒരു രാത്രി തന്നെ ഏഴുമണിക്കൂറോളം മര്‍ദ്ദിച്ചിരുന്നെന്നും ഭര്‍ത്താവ് അവശനായപ്പോഴാണ് നിര്‍ത്തിയതെന്നും ശില്‍പി പോലീസിനോട് പറഞ്ഞു.
മര്‍ദ്ദനത്തെ തുടര്‍ന്ന് രണ്ടുദിവസം മുന്‍പാണ് ശില്‍പി ഭര്‍ത്താവിനെ കൊലപ്പെടുത്തുന്നത്. മദ്യം കൂടിയ അളവില്‍ നല്‍കിയശേഷം മയക്കുകയും പിന്നീട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം എന്തുചെയ്യണമെന്നറിയാതെ മുറിക്കുള്ളില്‍ അടച്ചിട്ടു. പിന്നീട് രണ്ടുദിവസത്തിനുശേഷം ഭര്‍ത്താവ് ഹൃദയാഘാതംമൂലം മരിച്ചെന്ന് അയല്‍ക്കാരെ അറിയിച്ച് സംസ്‌കാരത്തിനൊരുങ്ങുകയായിരുന്നു. ഇതിനിടെ ഒരാള്‍ സംശയം പ്രകടിപ്പിച്ചതോടെയാണ് പോലീസെത്തി യുവതിയെ ചോദ്യം ചെയ്തതും അറസ്റ്റിലായതും.












Click it and Unblock the Notifications