ചെന്നൈയില്‍ സിനിമ നടിയെ തലയറുത്ത് കൊന്നു...പിന്നില്‍ മറ്റൊരു നടി
ചെന്നൈ: ഒരുമാസം മുമ്പ് മാലിന്യക്കൂമ്പാരത്തില്‍ കണ്ടെത്തിയ തലയില്ലാത്ത മൃതദേഹം സിനിമ നടിയുടേതാണെന്ന് തെളിഞ്ഞു. തെന്നിന്ത്യന്‍ സിനിമകളിലെ സാന്നിധ്യമായ ശശിരേഖ(32) ആണ് കൊല്ലപ്പെട്ടത്. ശശിരേഖയുടെ രണ്ടാം ഭര്‍ത്താവിനേയും കാമുകിയേയും പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി അഞ്ചിനാണ് ചെന്നൈ രാമപുരത്തെ മാലിന്യക്കൂമ്പാരത്തില്‍ തലയില്ലാത്ത അജ്ഞാത മൃതദേഹം കണ്ടെത്തിയത്. പിന്നീട് കോലപ്പാക്കത്തെ ഒരു കനാലില്‍ നിന്ന് തലയും കണ്ടെത്തിയിരുന്നു.
ശശിരേഖയുടെ ഭര്‍ത്താവ് രമേശ് സിനിമ നടിയും രമേശിന്റെ കാമുകിയും ആയ ലോക്യ കശ്യവിനേയും ആണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

ശശിരേഖ
32 കാരിയായ ശശിരേഖയുടെ മൃതദേഹം കണ്ടെത്തിയത് ജനുവരി അഞ്ചിന് ആയിരുന്നു. രാമപുരത്തെ മാലിന്യക്കൂമ്പാരത്തില്‍ തലയില്ലാത്ത മൃതദേഹമാണ് കണ്ടെത്തിയത്.

കൊന്നത് തന്നെ
അത് ശശിരേഖയാണെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നില്ല. കഴിഞ്ഞ ആഴ്ചയാണ് തല, കോലപ്പാക്കത്തുള്ള കനാലില്‍ നിന്ന് ലഭിച്ചത്. ഇതോടെയാണ് കൊല്ലപ്പെട്ടത് ശശിരേഖയാണെന്ന് തെളിഞ്ഞത്.

നാളൈ മുതല്‍ കുടിയ്ക്കമട്ടേന്
ശശിരേഖ ഒരു പ്രധാനവഷത്തില് എത്തുന്ന സിനിമയാണ്നാളൈ മുതല്‍ കുടിയ്ക്കമാട്ടേന്. ഈ സിനിമ റിലീസിന് ഒരുങ്ങി നില്‍ക്കുകയാണ്.

ഭര്‍ത്താവും കാമുകിയും
ശശിരേഖയുടെ രണ്ടാം ഭര്‍ത്താവ് രമേശിനേയും രമേശിന്റെ കാമുകി ലോക്യ കശ്യവിനേയും ആണ് പോലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്. കശ്യവും സിനിമ നടിയാണ്.

വിവാഹമോചിത?
ഒരിക്കല്‍ വിവാഹമോചനം നേടിയ ആളാണ് ശശിരേഖ. ആ ബന്ധത്തില്‍ ഒരു ആണ്‍കുഞ്ഞും ഉണ്ട്. ഒരു വര്‍ഷം മുമ്പാണ് രമേശിനെ വിവാഹം കഴിച്ചത്.

പ്രണയപ്രശ്നം
രമേശും കശ്യവും തമ്മിലുള്ള ബന്ധം അറിഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. രമേശിനെതിരെ ശശിരേഖ പോലീസില്‍ പരാതിപ്പെടുക വരെ ഉണ്ടായി.

ഗാര്‍ഹിക പീഡനം
ഗാര്‍ഹിക പീഡനത്തിന് ശശിരേഖ രമേശിനെതിരെ പരാതി നല്‍കിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് കാണിച്ചും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

കശ്യവും നടിയാണ്
രമേശിന്റെ കാമുകി കശ്യവും സിനിമ താരമാണ്. ഇവര്‍ അഭിനയിച്ച സിനിമ ഉടന്‍ തന്നെ പുറത്തിറങ്ങാനിരിയ്ക്കുകയാണ്.

കുറ്റ സമ്മതം
താനും രമേശും ചേര്‍ന്നാണ് ശശിരേഖയെ കൊലപ്പെടുത്തിയതെന്ന് കശ്യവ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

തലയ്ക്കടിച്ച് കൊന്നു
തലയ്ക്കടിച്ചാണ് ശശിരേഖയെ വധിച്ചത്. തുടര്‍ന്ന് തല വെട്ട് മാറ്റി. മൃതദേശം ബെഡ്ഷീറ്റുകൊണ്ട് പൊതിഞ്ഞു. തലയും ശരീരവും പ്ലാസ്റ്റിക്ബാഗില്‍ ആക്കി. മൃതദേഹം രാമപുരത്തും തല കോലപ്പാക്കത്തെ കനാലിലും നിക്ഷേപിച്ചു.

വീട്ടുകാരുടെ പരാതി
ശശിരേഖയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ നല്കിയ പരാതിയാണ് രമേശിലേയ്ക്ക് അന്വേഷണം എത്തിച്ചത്. പരാതി കിട്ടുന്ന സമയത്ത് രമേശ് മുങ്ങി നടക്കുകയായിരുന്നു. രമേശിനേയും കശ്യവിനേയും വലസരവാക്കത്തുള്ള ഒരു വീട്ടില്‍ നിന്നാണ് പിടികൂടിയത്.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications