ദേശീയഗാനം പഠിപ്പിച്ച മദ്രസ അധ്യാപകന് മര്‍ദ്ദനം, വിലക്ക്!
കൊല്‍ക്കത്ത: ദേശീയഗാനത്തെ അപമാനിച്ചു എന്ന കുറ്റത്തിന് സല്‍മാന്‍ എന്ന മലയാളി യുവാവിനെതിരെ പോലീസ് രാജ്യദ്രോഹത്തിന് കേസെടുത്തിരുന്നു. അടുത്തിടെ റഷ്യയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയഗാനത്തിനിടെ നടന്നതും വലിയ വിവാദമായി. എന്നാല്‍ ദേശീയഗാനം പഠിപ്പിച്ചു എന്ന കുറ്റത്തിന് അധ്യാപകനെ മര്‍ദ്ദിക്കുന്നതും വിലക്ക് കല്‍പ്പിക്കുന്നതും ഇതാദ്യമായിട്ടാണ്.
കോല്‍ക്കത്തയിലാണ് കുട്ടികളെ ദേശീയഗാനം പഠിപ്പിച്ച മദ്രസ അധ്യാപകന് മര്‍ദ്ദനമേറ്റത്. തല്‍പുകുര്‍ ആര ഹൈ മദ്രസയിലെ പ്രധാനാധ്യാപകനായ കാസി മാസും അക്തറിനെയാണ് മര്‍ദ്ദിച്ചത്. ദേശീയഗാനം എഴുതിയ രാഷ്ട്രകവി രബീന്ദ്ര നാഥ ടാഗോറിന്റെ നാടായ ബംഗാളിന്റെ തലസ്ഥാന നഗരിയിലാണ് ഈ സംഭവം നടന്നത് എന്നതാണ് എടുത്തുപറയേണ്ട ഒരു കാര്യം.

അക്തറിന് മര്‍ദ്ദനമേറ്റ സര്‍ക്കാര്‍ അംഗീകൃത മദ്രസയിലെ മൗലാനമാരും മതപണ്ഡിതരും ഐസിസ് അനുഭാവമുള്ളവരാണ് എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. യാഥാസ്ഥിതിക മുസ്ലിം വേഷം ധരിച്ച് താടി വളര്‍ത്തി മാത്രം മദ്രസയില്‍ വന്നാല്‍ മതിയെന്നാണ് അക്തറിനോട് മതനേതാക്കള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ക്ലീന്‍ ഷേവ് ചെയ്ത് പാന്റും ഷര്‍ട്ടും ധിരിച്ചാണ് ഇപ്പോള്‍ അക്തറിന്റെ നടപ്പ്.
മുസ്ലീം പഠനകേന്ദ്രമായ മദ്രസയില്‍ ഹിന്ദുക്കളുടെ ദേശീയഗാനം ചൊല്ലുന്നതും ത്രിവര്‍ണ പതാക ഉയര്‍ത്തുന്നതും ഇസ്ലാം വിരുദ്ധമാണ് എന്ന് പറഞ്ഞാണത്രെ ആളുകള്‍ ഇയാളെ മര്‍ദ്ദിച്ചത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഇയാള്‍ക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമ്താ ബാനര്‍ജിക്ക് ഇയാള്‍ പരാതി എഴുതിനല്‍കിയെങ്കിലും ഫലമുണ്ടായില്ല.












Click it and Unblock the Notifications