കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ ആശുപത്രിയില്‍ രോഗി മരിച്ചു ; സ്ഥിരീകരിച്ചത് ആരോഗ്യമന്ത്രി

Google Oneindia Malayalam News

മംഗലാപുരം : സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ച കാര്യം ഡോക്ടര്‍മാര്‍ അറിഞ്ഞില്ല. അവസാനം മരണം സ്ഥിരീകരിച്ചത് ആശുപത്രിയില്‍ മിന്നല്‍സന്ദര്‍ശനത്തിനെത്തിയ ആരോഗ്യമന്ത്രി.

കുന്ദാപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ശനിയാഴ്ചയാണ് സംഭവം. പതിവുപോലെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ആരോഗ്യമന്ത്രി യു.ടി. ഖാദര്‍. പോകാനിറങ്ങവെയാണ് ആശുപത്രിയിലെ മെഡിക്കല്‍ വാര്‍ഡുകള്‍ കൂടി സന്ദര്‍ശിക്കാന്‍ മന്ത്രിയോട് അധികൃതര്‍ അഭ്യര്‍ത്ഥിച്ചത്. ഇതിനിടയിലാണ് കിടക്കയില്‍ നിശ്ചലമായിക്കിടക്കുന്ന രോഗി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ ഡോക്ടര്‍മാരോട് പരിശോധന നടത്താന്‍ ആവശ്യപ്പെടുകയും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയുമായിരുന്നു. ഷീന ഗണികയെന്ന രോഗിയാണ് മരിച്ചത്.

health

സംഭവത്തെക്കുറിച്ച് ഡോക്ടര്‍മാരോട് വിശദീകരണം തേടിയെങ്കിലും മറുപടിയില്‍ മന്ത്രി തൃപ്തനായില്ല. എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ടായിട്ടും ഇത്തരത്തിലുളള അനാസ്ഥ ഉണ്ടാകുന്നത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. നേരത്തെ മന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ചറിഞ്ഞ നാട്ടുകാര്‍ ആശുപത്രിയെക്കുറിച്ച് നിരവധി പരാതികളുമായി അദ്ദേഹത്തെ കാണാനെത്തിയിരുന്നു. ആശുപത്രിയില്‍ സേവനം നടത്തുന്നതിനെക്കാള്‍ സ്വകാര്യ പ്രാക്ടീസിലാണ് ഡോക്ടര്‍മാര്‍ക്ക് താല്‍പ്പര്യമെന്നാണ് നാട്ടുകാരുടെ ആരോപണം.

English summary
Health minister U T Khadar discovered that a patient in the government hospital here had died even before the doctors knew of it. Incident happened in kundapura near Mangalore. U T Khadar who gave a surprise visit to the hospital on Saturday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X