ഇന്ത്യയില്‍ ഇതുവര 358 പേര്‍ക്ക് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു; 114 പേര്‍ രോഗമുക്തി നേടി
ദില്ലി: ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 358 ഒമൈക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ 114 പേര്‍ക്ക് രോഗം ഭേദമായെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. 244 പേരാണ് ഇപ്പോള്‍ ഒമൈക്രോണ്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര (88), ഡല്‍ഹി (67), തെലങ്കാന (38), തമിഴ്‌നാട് (34), കര്‍ണാടക (31), ഗുജറാത്ത് (30), കേരളം (27), രാജസ്ഥാന്‍ (22) എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യയിലെ ഒമൈക്രൊണ്‍ കേസുകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒമൈക്രോണ്‍ വകഭേദം: ഉത്തര്‍പ്രദേശിലും രാത്രികാല കര്‍ഫ്യൂ, കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍
ഹരിയാന, ഒഡീഷ, ജമ്മു കശ്മീര്‍, ബംഗാള്‍, ആന്ധ്രാപ്രദേശ്, യുപി, ചണ്ഡിഗഡ്, ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ഒന്ന് മുതല്‍ നാല് വരെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസത്തോടെ ദക്ഷിണാഫ്രിക്കയിലാണ് ഒമൈക്രോണ്‍ വൈറസ് വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.
ഇതിനിടെ, ആശങ്കാജനകമായ കാര്യം, ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 122 പുതിയ ഒമിക്റോണ്‍ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതായത് ഇന്ത്യയിലെ ഒരു ദിവസം കൊണ്ട് ഒമൈക്രോണ്‍ കേസുകളില്‍ വലിയ വര്‍ദ്ധനയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരാഴ്ചകള്‍ക്ക് മുമ്പാണ് രോഗികളുടെ എണ്ണം 100 കടന്നത്. ചൊവ്വാഴ്ചയോടെ കേസുകള്‍ 200 കടക്കുകയും ചെയ്തു.
ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒമൈക്രൊണ്‍ കൊവിഡ് കേസുകളില്‍ 27 ശതമാനത്തിനും യാത്രാ ഹിസ്റ്ററി ഇല്ല, ഇത് വൈറസ് പ്രദേശവാസികള്‍ക്കിടയില്‍ വേരൂന്നിയതാണെന്ന വിദഗ്ധരുടെ ഭയം ശക്തിപ്പെടുത്തുന്നു. ഇന്ത്യയിലെ ഒമൈക്രോണ്‍ രോഗികളില്‍ 91 ശതമാനവും പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്തിരുന്നു എന്നതും ആശങ്കാജനകമാണ്. ഒമൈക്രോണിന് വാക്‌സിനുകള്‍ക്ക് ചെറുക്കാനാവില്ലെന്ന ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന തെളിവുകള്‍ ഇത് ശക്തിപ്പെടുത്തുന്നു, കൂടാതെ സംരക്ഷണം ഉറപ്പാക്കാന്‍ ബൂസ്റ്റര്‍ ഷോട്ടുകളുടെ പ്രാധാന്യം അടിവരയിടുന്നു.
അതേസമയം, ബൂസ്റ്ററുകളുടെ ആഘാതം പരിശോധിക്കുന്നതിനുള്ള ഒരു പഠനം ആസൂത്രണം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ഫരീദാബാദ് ആസ്ഥാനമായുള്ള ട്രാന്‍സ്ലേഷണല്‍ ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലായിരിക്കുമെന്നും ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.യുഎസ്, യുകെ, ഓസ്ട്രേലിയ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ഇതിനകം തന്നെ മൂന്നാം റൗണ്ട് കുത്തിവയ്പ്പ് ആരംഭിച്ചിട്ടുണ്ട്, ഇന്ന് വൈകുന്നേരം ഫ്രാന്‍സ്, മൂന്നാമത്തെ ഷോട്ടുകളും ശുപാര്‍ശ ചെയ്യുമെന്ന് അറിയിച്ചു.