Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്ത് സമൂഹവ്യാപനം നടന്നിട്ടില്ല, പരിശോധന സൗകര്യങ്ങള്‍ വിപുലീകരിക്കുമെന്നും ആരോഗ്യമന്ത്രാലയം

ദില്ലി: രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്നുണ്ടെങ്കിലും സമൂഹവ്യാപനം ഇതുവരെ ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ നിലവില്‍ എസ്ഒപി ( സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍)യിലാണെന്നും സമൂഹവ്യാപനം നടക്കുന്ന സാഹചര്യമുണ്ടായാല്‍ അത് മറച്ചുവയ്ക്കില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 92 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ആകെ മരണം 30 ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നും 38000 പരിശോധനകളാണ് ഇതുവരെ നടത്തിയെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

health

99 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തി നേടിയത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കൊറോണയെ പിടിച്ചുനിര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചു. ജനങ്ങളുടെ സഹകരണത്തിലാണ് ഇത് സാധ്യമായത്. ജനങ്ങള്‍ ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ത്യയില്‍ ഇതുവരെ 1071 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഗുജറാത്ത്, മഹാരാഷ്ട്ര, ബംഗാള്‍, എന്നിവിടങ്ങളിലാണ് ഇന്ന് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗുജറാത്തില്‍ ചികിത്സയിലായിരുന്ന 45കാരിയാണാ ആശുപത്രിയില്‍ വച്ച് മരിച്ചത്. ഗുജറാത്തില്‍ മാത്രം ആറ് പേരാണ് കൊറോണ ബാധിച്ച് മരണപ്പെട്ടത്. മഹാരാഷ്ട്രയില്‍ ആകെ മരി്ചവരുടെ എണ്ണം 9ആയി. ഇന്ന് പൂനെയില്‍ ചികിത്സയിലായിരുന്ന 52കാരനാണ് മരിച്ചത്. ഏറ്റവും കുടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സംസ്ഥാനം മഹാരാഷ്ട്രയാണ്.

മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, തമിഴ്‌നാട്, തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പ്രാദേശിക വ്യാപനം മാത്രമാണ് രാജ്യത്ത് നടന്നിട്ടുള്ളതെന്നും സമൂഹ്യവ്യാപനം ഇതുവരെ നടന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും അറിയിച്ചിട്ടുണ്ട്. രാജ്യത്ത് പരിശോധന നടത്തുന്നതിനുള്ള സംവിധാനങ്ങള്‍ വിപുലീകരിക്കുമെന്നും അദ്യ ഘട്ടത്തില്‍ രോഗം തിരിച്ചറിയുക എന്നുള്ളതാണ് ഏറ്റവും പ്രധാനമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ 21 ദിവസത്തെ ലോക്ക് ഡൗണ്‍ നീട്ടുമെന്ന തരത്തിലുള്ള വാര്‍ത്തകളെ തള്ളി കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു. ഏപ്രില്‍ 14 വരെയാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച മുതലായിരുന്നു ലോക്ക്ഡൗണ്‍ നിലവില്‍ വന്നത്.

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികള്‍ കൂട്ടപലായനം നടത്തിയതോടെ സ്ഥിരി ഗുരുതരമായെന്നും അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന തരത്തിലായിരുന്നു പ്രചരണങ്ങള്‍ എന്നാല്‍ അത്തരം റിപ്പോര്‍ട്ടുകള്‍ ആശ്ചര്യപ്പെടുത്തുന്നതാണെന്ന് രാജീവ് ഗൗബ പ്രതികരിച്ചു. നിലവില്‍ അത്തരത്തിലൊരു തിരുമാനവും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല. അതേസമയം നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും രാജീവ് ഗൗബ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+