കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി മമതയ്ക്ക് കടന്നു പോകാന്‍ ഹൈവ്വേയില്‍ സൃഷ്ടിച്ച ബ്ലോക്കില്‍ കുടങ്ങി പോയത് ഹൃദ്രോഗി

  • By Neethu
Google Oneindia Malayalam News

കൊല്‍ക്കത്ത: രാജഭരണം മാറി ജാനാധിപത്യം വന്നിട്ടും മാറാത്ത രീതികള്‍ ഇനിയുമുണ്ട്. മന്ത്രിമാര്‍ യാത്ര ചെയ്യുമ്പോള്‍ സാധാരണകാരന്റെ വഴി മുടക്കുന്നത് എന്നും പതിവ് കാഴ്ചയാണ്. പലപ്പോഴും ഈ വഴി മുടക്കല്‍ ജനങ്ങളുടെ ജീവനു തന്നെ ഭീഷണിയാകാറുണ്ട്. അത്തരത്തില്‍ ഒരു സംഭവമാണ് ബുധനാഴ്ച കൊല്‍ക്കത്തയില്‍ അരങ്ങേറിയത്.

മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് കടന്നു പോകുന്നത് കൊല്‍ക്കത്ത എക്‌സ്പ്രസ്സ് ഹൈവ്വേയില്‍ സൃഷിടിച്ച ബ്ലോക്കില്‍ കുടുങ്ങി പോയത് ഹൃദ്രോഗിയായ മെഹര്‍ജാന്‍ ബീഗമാണ്(50).അത്യാഹിത നിലയില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഇവരെ. ആശുപത്രി എത്തുന്നതിന് 20 മിനിട്ട് മുന്‍പാണ് ആംബുലന്‍സ് ഹൈവ്വേയില്‍ പിടിച്ചിട്ടത്.

kolkata-bus

രോഗിയുടെ നില ഗുരുതരമാണെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നും ബന്ധുക്കള്‍ കരഞ്ഞ് പറഞ്ഞിട്ടും പോലീസ് ഉദ്യോഗസ്ഥര്‍ കടത്തി വിട്ടില്ല. പോലീസ് ഉദ്യോഗസ്ഥന്‍ വന്ന് രോഗിയുടെ പള്‍സ് പരിശോധിച്ച് മുഖ്യമന്ത്രി കടന്നു പോകുന്നത് വരെ രോഗിക്ക് കാത്തിരിക്കാന്‍ സമയമുണ്ടെന്ന് പറയുകയായിരുന്നു.

മുഖ്യമന്ത്രി കൊല്‍ക്കത്ത എക്‌സപ്രസ് ഹൈവ്വേയില്‍ എത്തുന്നതിന് നാല് മണിക്കൂറുകള്‍ ഉണ്ടായിരുന്നിട്ടും മന്ത്രിയുടെ പൈലറ്റ് ഇത് വഴി കടന്നു പോകും അത് കാരണം കടത്തി വിടാന്‍ കഴിയില്ലെന്ന കാരണമാണ് പിന്നീട് പറഞ്ഞത്. വേദന കൊണ്ട് പുളയുന്ന യുവതിയെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ എത്തിയതിന് ശേഷമാണ് ആംബുലന്‍സ് കടത്തി വിട്ടത്.യുവതി ഇപ്പോള്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.

English summary
Heart Attack Patient Allegedly Kept Waiting For Mamata Banerjee's Convoy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X