സംയുക്ത സൈനിക മേധാവി ബിബിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിയില്‍ തകർന്ന് വീണു: 4 മരണം
ചെന്നൈ: ഊട്ടിയിൽ സൈനിക ഹെലികോപ്റ്റർ തകർന്ന് വീണ് നാല് മരണം. ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരുമായി പോയ കരസേനാ ഹെലികോപ്റ്റ്റാണ് തകർന്ന് വീണതെന്നാണ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്തും കുടുംബവും ഹെലികോപ്ടറിലുണ്ടായിരുന്നുവെന്നാണ് വിവരം. കോയമ്പത്തൂരിലെ സുലൂർ വ്യോമകേന്ദ്രത്തിൽ നിന്നും പറന്നുയർന്ന ഹെലികോപ്ടർ കൂനൂരിലെ വെല്ലിംഗ്ടൺ ആർമി സെന്ററിലെ പരിശീലന ക്യാമ്പിന് സമീപം തകർന്ന് വീഴുകയായിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം.
ഹെലികോപ്ടറിലുണ്ടായിരുന്ന മറ്റ് ഉന്നതഉദ്യോഗസ്ഥർ ആരാണെന്ന് വ്യക്തമായിട്ടില്ല. അപകടത്തിൽ നാല് പേർ മരിച്ചതായും ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായും പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നു. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പത്തോളം പേർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു, രക്ഷാപ്രവർത്തനത്തിനായി സൈന്യവും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

Recommended Video
ഉന്നതരായ ഉദ്യോഗസ്ഥരാണ് ഹെലികോപ്ടറില്‍ ഉണ്ടായിരുന്നതെന്ന് റിപ്പോർട്ടുകള്‍ പുറത്ത് ഇവർ ആരൊക്കെ എന്ന കാര്യത്തില്‍ വ്യക്തതിയില്ല. അതേസമയം ഹെലികോപ്ടറില്‍ ബിബിന്‍ റാവത്ത് ഉണ്ടായിരുന്ന കാര്യം ഇന്ത്യന്‍ വ്യോമ സേന സ്ഥിരീകരിച്ചിട്ടുണ്ട്. 'സിഡിഎസ് ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഐഎഎഫ് എംഐ-17വി5 ഹെലികോപ്റ്റർ ഇന്ന് തമിഴ്‌നാട്ടിലെ കൂനൂരിന് സമീപം അപകടത്തിൽപ്പെട്ടു'- എന്നാണ് അവർ ഔദ്യോഗിക ഹാന്‍ഡിലില്‍ നിന്നും ട്വീറ്റ് ചെയ്തത്. അപകട കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications