Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ട ബലാത്സംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍... പിടിച്ചുകൊടുക്കണം ഈ ചെകുത്താന്‍റെ മക്കളെ

ഹൈദരാബാദ്: ഒരു സ്ത്രീയെ ക്രൂരമായി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍. തങ്ങള്‍ ചെയ്യുന്ന ക്രൂരതയില്‍ മതിമറന്ന് ചിരിക്കുന്ന ക്രൂര മുഖങ്ങള്‍... ക്രൂരമായി പീഡിപ്പിക്കപ്പെടുന്ന സ്ത്രീ...

ഇങ്ങനെ ഒരു വീഡിയോ പുറത്ത് വിട്ടാല്‍ അത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ആളെ കൂട്ടാനുള്ള ഒരു വീഡിയോ ആണ് ഇതെന്ന് കരുതരുത്. എന്തിനും പോന്ന ക്രൂരന്‍മാരായ ആ യുവാക്കളെ കണ്ട് പിടിക്കാന്‍ വേണ്ടി മാത്രമാണിത്.

Rapist Images

മലയാളിയായ സുനിത കൃഷ്ണന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രജ്ജ്വല എന്ന സംഘടനയാണ് ഈ വീഡിയോ പിറത്ത് വിട്ടത്. ലൈംഗിക കച്ചവടത്തിനും ബലാത്സംഗങ്ങള്‍ക്കും എതിരേ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് പ്രജ്ജ്വല. ഈ പ്രതികളെ ഏതെങ്കിലും വിധത്തില്‍ തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ് വീഡിയോ പിറത്ത് വിട്ടത്.

ബലാത്സംഗത്തിന്റെ ക്രൂരമായ ദൃശ്യങ്ങള്‍ വാട്‌സ് ആപ്പിലൂടേയും യൂട്യൂബിലൂടേയും ആണ് സംഘടന പുറത്ത് വിട്ടത്. പെണ്‍കുട്ടിയുടെ മുഖം അവ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ചിരിച്ച് മതിമറന്ന് ക്രൂരത കാട്ടുന്ന അഞ്ച് യുവാക്കളുടെ മുഖങ്ങളും വ്യക്തമായി കാണാം.

യൂട്യൂബില്‍ വീഡിയോ പ്രസിദ്ധീകരിച്ച ഉടന്‍ തന്നെ ആയിരക്കണക്കിന് ആളുകള്‍ കണ്ടു. എന്നാല്‍ പിന്നീട് യൂട്യൂബ് അധികൃതര്‍ തന്നെ ഈ ദൃശ്യങ്ങള്‍ നീക്കി.

ആറ് മാസം മുമ്പ് നടന്ന സംഭവം ആണിതെന്നാണ് സുനിത കൃഷ്ണന്‍ പറയുന്നത്. പ്രതികളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ [email protected] എന്ന വിലാസത്തില്‍ അറിയിക്കണം എന്ന് സുനിത കൃഷ്ണന്‍ ആവശ്യപ്പെടുന്നു.

ഷെയിം ദ റേപ്പിസ്റ്റ് എന്ന ഹാഷ്ടഗോടെയാണ് വീഡിയോ പ്രചരിച്ചിരുന്നത്. വീഡിയോ പുറത്ത് വിട്ടതിന് പിറകെ സുനതി കൃഷ്ണന്റെ വാഹനത്തിന് നേര്‍ക്ക് ആക്രമണവും ഉണ്ടായി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+