കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിശ്വാസവോട്ടെടുപ്പ് അതിജീവിച്ച് ഹേമന്ത് സോറന്‍; മുഖ്യമന്ത്രി സ്ഥാനത്ത് എത്ര നാള്‍?

Google Oneindia Malayalam News

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് അതിജീവിച്ച് ഹേമന്ത് സോറന്‍ സര്‍ക്കാര്‍. ജെ എം എം നേതൃത്വത്തിലുള്ള യു പി എ സഖ്യത്തിലെ എം എല്‍ എമാരാരും സര്‍ക്കാരിനെതിരെ വോട്ട് ചെയ്തില്ല. സംസ്ഥാനത്ത് എം എല്‍ എമാരെ വേട്ടയാടുന്നു എന്ന ആരോപണങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ വിശ്വാസവോട്ട് തേടിയത്.

എം എല്‍ എമാരെ വിലക്കെടുക്കുന്നതിനെ കുറിച്ചാണ് ബി ജെ പി പറയുന്നത്. ഇന്ന് സഭയില്‍ ശക്തി തെളിയിക്കുമെന്ന് ഹേമന്ത് സോറന്‍ നേരത്തെ പറഞ്ഞിരുന്നു. ആളുകള്‍ വിപണിയില്‍ സാധനങ്ങള്‍ വാങ്ങുന്നത് പോലെയാണ് ബി ജെ പി നിയമസഭാംഗങ്ങളെ വാങ്ങുന്നത് എന്നും ഹേമന്ത് സോറന്‍ പറഞ്ഞിരുന്നു. ആഗസ്റ്റ് 25 മുതല്‍ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് കമ്മീഷനും ഗവര്‍ണറും ചേര്‍ന്ന് അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

1

അതേസമയം മുഖ്യമന്ത്രിയായി തുടരുന്നത് സംബന്ധിച്ച് ഹേമന്ത് സോറന്റെ കാര്യം അനിശ്ചിതത്വത്തിലാണ്. ഖനനം പാട്ടത്തിന് അനുവദിച്ച് തന്റെ സ്ഥാനം ദുരുപയോഗം ചെയ്തതിന് ഹേമന്ത് സോറന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. 1951 ലെ ജനപ്രാതിനിധ്യ നിയമപ്രകാരം അദ്ദേഹത്തെ എം എല്‍ എ എന്ന നിലയില്‍ അയോഗ്യനാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.

ആരാധകരെ ശാന്തരാകുവിന്‍... വീണ്ടും ഞെട്ടിച്ച് ഭാവനയുടെ ഫോട്ടോഷൂട്ട്, വൈറല്‍ ചിത്രങ്ങള്‍

2

വിഷയത്തില്‍ ഗവര്‍ണര്‍ തന്റെ ഉത്തരവ് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതേസമയം, സര്‍ക്കാര്‍ ഭയത്തിലാണ് എന്നാണ് ജാര്‍ഖണ്ഡിലെ ജനങ്ങള്‍ വിശ്വസിക്കുന്നത് എന്ന് ബി ജെ പിയുടെ നീലകണ്ഠ് മുണ്ട തിങ്കളാഴ്ച പറഞ്ഞു. പ്രതിപക്ഷമോ ജുഡീഷ്യറിയോ ഗവര്‍ണറോ ആരും വിശ്വാസ വോട്ട് ആവശ്യപ്പെട്ടിട്ടില്ല. പിന്നെ എന്തിനാണ് ഈ ഭയം എന്നും അദ്ദേഹം ചോദിച്ചു.

പുലി'ഗോപാലന്' കര്‍ഷകവീരശ്രീ അവാര്‍ഡ് നല്‍കും; കേസെടുക്കില്ല, വനംവകുപ്പ് ധനസഹായം നല്‍കിപുലി'ഗോപാലന്' കര്‍ഷകവീരശ്രീ അവാര്‍ഡ് നല്‍കും; കേസെടുക്കില്ല, വനംവകുപ്പ് ധനസഹായം നല്‍കി

3

സര്‍ക്കാര്‍ തങ്ങളുടെ എം എല്‍ എമാരെ വിശ്വസിക്കുന്നില്ല എന്നാണ് ഇതിലൂടെ മനസിലാകുന്നത് എന്നും അദ്ദേഹം പറഞ്ഞു. വിശ്വാസ വോട്ടടെപ്പില്‍ നിന്ന് ബി ജെ പി വിട്ടുനിന്നിരുന്നു. ഇത് ശക്തമായ സര്‍ക്കാരാണ് എന്ന് ബന്ന ഗുപ്ത പറയുന്നു. എന്നാല്‍ ജാര്‍ഖണ്ഡിലെ ജനങ്ങള്‍ ഇത് നിരീക്ഷിക്കുന്നുണ്ടെന്നും മുണ്ട കൂട്ടിച്ചേര്‍ത്തു.

8 വര്‍ഷത്തിനിടെ 93 എംഎല്‍എമാര്‍ കൂറുമാറി ബിജെപിയിലെത്തി, കൂടുതലും കോണ്‍ഗ്രസുകാര്‍; അമ്പരപ്പിക്കുന്ന കണക്ക്8 വര്‍ഷത്തിനിടെ 93 എംഎല്‍എമാര്‍ കൂറുമാറി ബിജെപിയിലെത്തി, കൂടുതലും കോണ്‍ഗ്രസുകാര്‍; അമ്പരപ്പിക്കുന്ന കണക്ക്

4

പ്രതിപക്ഷമായ ബി ജെ പിയുടെ വേട്ടയാടല്‍ ആരോപണങ്ങള്‍ക്കിടയില്‍ അഞ്ച് ദിവസം മുമ്പ് ഛത്തീസ്ഗഢിലേക്ക് എം എല്‍ എമാരുമായി ഹേമന്ത് സോറന്‍ പോയിരുന്നു. ഇന്നലെയാണ് 30-ലധികം എം എല്‍ എമാരുടെ സംഘം റാഞ്ചിയിലേക്ക് മടങ്ങിയെത്തിയത്. ജാര്‍ഖണ്ഡില്‍ ജെ എം എം, കോണ്‍ഗ്രസ്, ആര്‍ ജെ ഡി എന്നീ കക്ഷികളാണ് യു പി എയിലെ പ്രധാനികള്‍.

ഒരു രക്തഹാരം അങ്ങോട്ടും ഇങ്ങോട്ടും, ആര്യാ രാജേന്ദ്രൻ-സച്ചിൻദേവ് വിവാഹ ചിത്രങ്ങൾ കാണാം

5


അതേസമയം ഹേമന്ത് സോറന് എം എല്‍ എ ആയി തുടരാന്‍ യോഗ്യതയില്ല എന്നാണ് ബി ജെ പി ആരോപിക്കുന്നത്. ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് സോറന്‍ രാജിവെച്ചൊഴിയണം എന്നും തിരഞ്ഞെടുപ്പ് നടത്തണം എന്നുമാണ് ബി ജെ പിയുടെ ആവശ്യം. 81 അംഗ നിയമസഭയില്‍ ഭരണസഖ്യത്തിന് 49 എം എല്‍ എമാരാണുള്ളത്. ബി ജെ പിക്ക് 26 എം എല്‍ എമാരുമുണ്ട്.

English summary
Hemant Soren's JMM lead UPA government survives trust vote in Jharkhand assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X