കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുത്തന്‍ ജീന്‍സും ഷര്‍ട്ടും ഷൂസും... നടന്നത് വ്യാജ ഏറ്റുമുട്ടലോ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം വേണം

പ്ലേറ്റും ഗ്ലാസ്സും കൂര്‍പ്പിച്ചാണ് തീവ്രവാദികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ ജയില്‍ വാര്‍ഡനെ കൊന്നത് എന്ന് പറയുന്നു. ജയിലിന്റെ മതില്‍ ചാടിയത് പുതപ്പുകള്‍ കൊണ്ടാണെന്നും.

  • By Desk
Google Oneindia Malayalam News

ഭോപ്പാല്‍: ജയില്‍ ചാടിയ എട്ട് സിമി പ്രവര്‍ത്തകര്‍ പോലീസുമായി നടത്തിയ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാല്‍ ഈ പോലീസ്/സര്‍ക്കാര്‍ ഭാഷ്യം വിശ്വസിക്കാന്‍ പലരും ഇപ്പോഴും തയ്യാറല്ല. അതിന് കാരണം, വിശ്വസിക്കാത്തവര്‍ തീവ്രവാദികള്‍ ആയതല്ല, പോലീസ് പറയുന്നതിലെ ചില സംശയങ്ങളാണ്.

പ്ലേറ്റും ഗ്ലാസ്സും കൂര്‍പ്പിച്ചാണ് തീവ്രവാദികള്‍ എന്ന് വിളിക്കപ്പെടുന്നവര്‍ ജയില്‍ വാര്‍ഡനെ കൊന്നത് എന്ന് പറയുന്നു. ജയിലിന്റെ മതില്‍ ചാടിയത് പുതപ്പുകള്‍ കൊണ്ടാണെന്നും.

ഒടുവില്‍ പോലീസ് കണ്ടെത്തിയപ്പോള്‍ ഇവര്‍ തിരിച്ച് ആക്രമിച്ചത് എങ്ങനെയാണ്? ആ പ്ലേറ്റും ഗ്ലാസ്സും കൊണ്ടാണോ? അതോ അവരുടെ പക്കല്‍ മറ്റ് മാരകായുധങ്ങളുണ്ടായിരുന്നോ? എവിടെ നിന്നാണ് അവര്‍ക്ക് പുത്തന്‍ ജീന്‍സും ഷര്‍ട്ടപം ഷൂസും വാച്ചും എല്ലാം ലഭിച്ചത്? ഇതിന് ഉത്തരം കിട്ടിയേ മതിയാവൂ... കേസ് എന്തായാലും എന്‍ഐഎ അന്വേഷിക്കും.

വെടിവച്ചോ?

വെടിവച്ചോ?

പോലീസിനെ കണ്ടപ്പോള്‍ സിമി പ്രവര്‍ത്തകര്‍ വെടിവച്ചുവെന്നും ഇല്ലെന്നും വ്യത്യസ്ത വിശദീകരണങ്ങള്‍ പുറത്ത് വരുന്നുണ്ട്. ഇതില്‍ ഏതാണ് സത്യം? നാട്ടുകാര്‍ പറയുന്നതും കേള്‍ക്കേണ്ടതുണ്ട്.

നാടന്‍ തോക്ക്

നാടന്‍ തോക്ക്

മൂന്ന് നാടന്‍ തോക്കുകളും മൂര്‍ച്ചയുളള ആയുധങ്ങളും സിമി പ്രവര്‍ത്തകരില്‍ നിന്ന് കണ്ടെടുത്തു എന്നാണ് മധ്യപ്രദേശ് ഐജി പറയുന്നത്. എന്നാല്‍ പുറത്ത് വന്ന വീഡിയോയില്‍ ആകെ കാണുന്നത് ഒരു സിമി പ്രവര്‍ത്തകന്റെ അരയില്‍ നിന്ന് വലിച്ചെടുത്ത കത്തിപോലെയുള്ള സാധനം മാത്രമാണ്.

നാട്ടുകാര്‍

നാട്ടുകാര്‍

എട്ട് സിമി പ്രവര്‍ത്തകരും നിരായുധരായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. സിമി പ്രവര്‍ത്തകരെ ആദ്യം കണ്ടെത്തുന്നതും നാട്ടുകാര്‍ തന്നെ ആയിരുന്നു. ഇക്കാര്യം ചോദിച്ചപ്പോള്‍ പോലീസിന് കൃത്യമായ ഒരു ഉത്തരവും ഇല്ല.

തോക്കും കുപ്പായവും

തോക്കും കുപ്പായവും

പുത്തന്‍ ജീന്‍സും ഷര്‍ട്ടും ഷൂസും ഒക്കെ ധരിച്ച രാതിയിലാണ് മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ പുറത്ത് വന്നത്. ഇവര്‍ ജയില്‍ ചാടിയിട്ട് എട്ട് മണിക്കൂര്‍ പോലും തികയുന്നതിന് മുമ്പാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇതിനിടയില്‍ എവിടെ നിന്ന് കിട്ടും അവര്‍ക്ക് മൂന്ന് നാടന്‍ തോക്കുകള്‍?

ജയിലില്‍

ജയിലില്‍

വാര്‍ഡന്‍ ആയ രമാ കാന്തിനെ വധിച്ചുകൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടത് എന്ന് പറയുന്നു. അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ഭോപ്പാല്‍ ജയിലില്‍ നിന്ന് അവര്‍ക്ക് അങ്ങനെ രക്ഷപ്പെടാന്‍ കഴിയുമോ എന്നതും ഗൗരവമായ ചോദ്യമാണ്.

സിസിവിടി

സിസിവിടി

സിസിടിവി നിരീക്ഷണത്തിലാണ് ജയില്‍. അത് സസൂക്ഷ്മം പരിശോധിക്കപ്പെടുകയും വേണം. ഭോപ്പാല്‍ ജയിലില്‍ നിന്ന് എട്ട് സിമി പ്രവര്‍ത്തകര്‍ രക്ഷപ്പെടുമ്പോള്‍ ഈ സിസിടിവികള്‍ ഒന്നും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നില്ലേ?

സ്പൂണും പ്ലേറ്റും

സ്പൂണും പ്ലേറ്റും

ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരുടെ കൈവശം സ്പൂണും പ്ലേറ്റും മൂര്‍ച്ച കൂട്ടിയ ആയുധങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ആദ്യം പ്രതികരിച്ചത്. അങ്ങനെയെങ്കില്‍ എന്തിനാണ് അവരെ എട്ട് പേരേയും ചുട്ടുകൊന്നത്?

രക്ഷപ്പെടാന്‍ അനുവദിച്ചോ?

രക്ഷപ്പെടാന്‍ അനുവദിച്ചോ?

ജയില്‍ അധികൃതര്‍ തന്നെ ഇവരെ രക്ഷപ്പെടാന്‍ അനുവദിക്കുകയായിരുന്നു എന്നും അതിന് ശേഷം വെടിവച്ച് കൊല്ലുകയായിരുന്നു എന്നും ചിലരെങ്കിലും ആക്ഷേപിക്കുന്നുണ്ട്.

രാഷ്ട്രീയ ലക്ഷ്യം

രാഷ്ട്രീയ ലക്ഷ്യം

ഇപ്പോള്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും അതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും ആക്ഷേപം ഉന്നയിക്കുന്നവരുണ്ട്. പ്രതിപക്ഷം തന്നെ ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞു.

യഥാര്‍ത്ഥമെങ്കില്‍

യഥാര്‍ത്ഥമെങ്കില്‍

ആരോപണങ്ങളെല്ലാം മാറ്റി വയ്ക്കാം. നടന്നതായി പോലീസ് പറയുന്നതെല്ലാം ശരിയെങ്കില്‍ വളരെ ഞെട്ടിപ്പിക്കുന്നതാണ് കാര്യങ്ങള്‍.

വീഡിയോ

പ്രദേശവാസികള്‍ ആരോ എടുത്തതാണ് ഈ വീഡിയോ. അതില്‍ പരിക്കേറ്റ് കിടക്കുന്ന ഒരു സിമി പ്രവര്‍ത്തകനെ പോലീസ് പോയന്‍റ് ബ്ലാങ്കില്‍ വീണ്ടും വെടിവയ്ക്കുന്നത് കാണാം. സത്യം എന്താണെന്ന് അന്വേഷിക്കാന്‍ ഒരാളെ പോലും ജീവനോട് പിടിക്കാന്‍ പോലീസിന് താത്പര്യം ഉണ്ടായിരുന്നില്ലേ?

English summary
Here Are The Tough Questions NIA Needs To Probe In The Bhopal Jailbreak And Encounter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X