
സഞ്ചരിച്ചത് വനംവകുപ്പിന്റെ ജീപ്പില്‍; വിവാദത്തിന് പിന്നാലെ വിശദീകരണവുമായി രവീണ ടണ്ടന്‍
മുംബൈ: വന മേഖലയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് സത്പുര കടുവ സംരക്ഷണ അധികൃതര്‍ തനിക്ക് എതിരെ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ വിശദീകരണവുമായി നടി രവീണ ടണ്ടന്‍. താന്‍ വനം വകുപ്പിന്റെ ലൈസന്‍സുള്ള ജീപ്പില്‍ ആണ് താന്‍ യാത്ര ചെയ്തത് എന്നും ടൂറിസം പാതയില്‍ നിന്ന് വ്യതിചലിച്ചിട്ടില്ല എന്നും വ്യക്തമാക്കി രവീണ ടണ്ടന്‍ രംഗത്തെത്തി.
നേരത്തെ സത്പുര കടുവ സംരക്ഷണ മേഖലയില്‍ കടുവയ്ക്ക് അടുത്തേക്ക് വാഹനം ഓടിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ രവീണ ടണ്ടന്റെ നടപടി വിവാദമായിരുന്നു. ഇതിന് പിന്നാലെ ആണ് വിശദീകരണവുമായി രവീണ ടണ്ടന്‍ രംഗത്തെത്തിയിരിക്കുന്നത്. നവംബര്‍ 22 ന് റിസര്‍വ് സന്ദര്‍ശിച്ച രവീണ ടണ്ടന്‍ ഡിപ്പാര്‍ട്ട്മെന്റ് നല്‍കിയ പരിശീലനം ലഭിച്ച ഗൈഡുകളും ഡ്രൈവര്‍മാരും യാത്രയില്‍ തനിക്ക് ഒപ്പം ഉണ്ടായിരുന്നു എന്നാണ് പുതിയ ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്.

ഒരു കടുവ ഡെപ്യൂട്ടി റേഞ്ചര്‍മാരുടെ വാഹനത്തിന് സമീപം എത്തുന്നു. കടുവകള്‍ എപ്പോള്‍, എങ്ങനെ പ്രതികരിക്കും എന്ന് പ്രവചിക്കാന്‍ കഴിയില്ല. ഇത് വനം വകുപ്പ് ലൈസന്‍സുള്ള വാഹനമാണ്, ഗൈഡുകളും ഡ്രൈവര്‍മാരും അവരുടെ അതിരുകളും നിയമങ്ങളും ശരിയായി അറിയുന്നവരാണ്, എന്നാണ് രവീണ ടണ്ടന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
അപകടത്തില് ഓര്മ നഷ്ടമായി.. ആകെ ഓര്മയുള്ളത് കാമുകിയെ.. വീണ്ടും വിവാഹാഭ്യര്ത്ഥന നടത്തി 58 കാരന്

അതേസമയം സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതായി ഫോറസ്റ്റ് സബ് ഡിവിഷണല്‍ ഓഫീസര്‍ ( എസ് ഡി ഒ ) ധീരജ് സിംഗ് ചൗഹാന്‍ പറഞ്ഞു. രവീണ ടണ്ടന്റെ റിസര്‍വ് സന്ദര്‍ശന വേളയില്‍ അവരുടെ വാഹനം കടുവയുടെ സമീപത്ത് എത്തിയതായി ധീരജ് സിംഗ് ചൗഹാന്‍ പറഞ്ഞു.

ഡ്രൈവര്‍ക്കും അവിടെ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് നല്‍കുകയും ചോദ്യം ചെയ്യുകയും ചെയ്യും എന്ന് ധീരജ് സിംഗ് ചൗഹാന്‍ പറഞ്ഞു. തുടര്‍ നടപടികള്‍ക്കായി അന്വേഷണ റിപ്പോര്‍ട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കും എന്നും ധീരജ് സിംഗ് ചൗഹാന്‍ പറഞ്ഞു.
ലൈഗര് ഫണ്ടിംഗിന് പിന്നില് ആര്..? വിജയ് ദേവരക്കൊണ്ടയേയും ചോദ്യം ചെയ്ത് ഇഡി

സത്പുര ടൈഗര്‍ റിസര്‍വ് സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ നേരത്തെ തന്നെ രവീണ ടണ്ടന്‍ തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡില്‍ പങ്ക് വെച്ചിരുന്നു. ഇതിനിടയിലെ ഒരു വീഡിയോ ആണ് വിവാദമായത്. നേരത്തേയും തന്റെ വനം, വന്യജീവി താല്‍പര്യം രവീണ ടണ്ടന്‍ നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്.