പാഞ്ഞുവരുന്ന ട്രെയിനിന് നേരെ ഫ്‌ളൈയിംഗ് കിസ്സുമായി യുവാവ്..കരണം നോക്കിപൊട്ടിച്ച് ലോക്കോ പൈലറ്റ്
എത്ര വലുതായാലും ട്രെയിന്‍ നമുക്ക് കൗതുകം തോന്നുന്ന ഒന്നാണ്. പക്ഷേ വളരെ അപകടം പിടിച്ച ഒരു സാധനം കൂടിയാണ് ഈ ട്രെയിന്‍. എത്രയെത്ര ട്രെയിന്‍ അപകടങ്ങളാണ് നമ്മള്‍ വായിക്കുന്നതും കേള്‍ക്കുന്നതും. മറ്റ് വാഹനങ്ങള്‍ പോലെ അല്ല ട്രെയിന്‍ ഓടിക്കുക എന്ന് പറയുന്നത്. വളരെ കായികാധ്വാനം വേണ്ടുന്ന ഒരു പണിയാണ്.
ക്ഷീണം, തളര്‍ച്ച ഒക്കെ ഉണ്ടായാലും എപ്പോഴും ശ്രദ്ധയോടെ ഇരിക്കണം. എത്രയോ മനുഷ്യരുടെ ജീവന്‍ വെച്ചുള്ള പോക്കാണ്. അതിനിടയില്‍ ഓരോ കുരുത്തേക്കേട് ഒപ്പിച്ചാലോ ലോക്കോ പൈലറ്റിന് ദേഷ്യം വരില്ലേ... 12 മണിക്കൂറൊക്കെ പണിയെടുക്കുമ്പോള്‍ ട്രെയിനിന് മുന്നില്‍ നിന്ന് അഭ്യാസം കളിച്ചാലോ..

അതേ ഒരു കാര്യവുമില്ലാതെ ഒരു യുവാവ് ട്രെയിനിന് മുന്നിലൂടെ നടക്കുകയാണ്. ഒരു താമശയ്ക്ക്.. ട്രെയിന്‍ അടുത്തേത്തുമ്പോള്‍ സൈഡിലേക്ക് മാറുന്നുമുണ്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആണ്. രൂക്ഷമായ വിമര്‍ശനം ആണ് യുവാവിന് എതിരെ വന്നുകൊണ്ടിരിക്കുന്നത്.

തമാശകളിച്ച് അങ്ങ് പോകാം എന്നാണ് യുവാവ് കരുതിയിരുന്നത്. പക്ഷേ കാര്യം അവിടംകൊണ്ട് നിന്നില്ല. ട്രെയിന്‍ നിര്‍ത്തി ലോക്കോ പൈലറ്റ് ഇറങ്ങി, ആ യുവാവിന്റെ പിന്നാലെ ചെന്ന് പൊട്ടിച്ചു അടി. വീഡിയോയില്‍ കാണുന്നത് പ്രകാരം, അയാള്‍ റെയില്‍വേ ട്രാക്കില്‍ നില്‍ക്കുകയും പാഞ്ഞുവരുന്ന ട്രെയിന്‍ തടയുകയും ചെയ്യുന്നതാണ് ക്ലിപ്പിലുള്ളത്. യുവാവ് മദ്യപിച്ചതായി തോന്നുന്നുണ്ട്..

ട്രെയിന്‍ തന്റെ അടുത്തേക്ക് വരുമ്പോള്‍ കൈവീശി കാണിക്കുന്നത് കാണാം. ട്രെയിന്‍ കൂടുതല്‍ അടുത്ത് വരുമ്പോള്‍, അത് നിര്‍ത്താനുള്ള ശ്രമത്തില്‍ അയാള്‍ ട്രെയിന്‍ ഡ്രൈവര്‍ക്ക് ഫ്‌ളൈയിംഗ് കിസ് നല്‍കുന്നതും കാണാം. ലോക്കോ ഡ്രൈവര്‍ ഹോണ്‍ അടിച്ചതിന് ശേഷം യുവാവ് ട്രാക്കില്‍ നിന്ന് മാറി.

എന്നാല്‍ ദൂരത്ത് നിന്ന് തന്നെ ഇയാളെ കണ്ടതിനാല്‍ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തേണ്ട നടപടി തുടങ്ങിയിരുന്നു. ട്രെയിന്‍ നിന്ന ഉടന്‍ ലോക്കോ പൈലറ്റ് ഇറങ്ങി യുവാവിന് പിന്നാലെ ഓടി അടിക്കുകയായിരുന്നു. "ഇഡിയറ്റ് ഒരു കാരണവുമില്ലാതെ ഒരു ട്രെയിൻ തടയുന്നു, തുടർന്ന് ഉടനടി അതിനുള്ള ശിക്ഷയും നേരിടുന്നു" എന്ന അടിക്കുറിപ്പോടെ ഒരു ട്വിറ്റർ ഉപയോക്താവ് പോസ്റ്റ് ചെയ്ത വീഡിയോ തൽക്ഷണം വൈറലാകുന്നു, മൊത്തത്തിൽ ഒരു ദശലക്ഷത്തിലധികം കാഴ്‌ചകൾ നേടി.

ചലർ യുവാവിനെ ആത്മഹത്യ ശ്രമത്തിന് ശിക്ഷിക്കണം എന്നാണ് പറയുന്നത്. ലോക്കോ പൈലറ്റ് ചെയ്തത് ശരിയായ കാര്യമാണെന്നും യുവിനെ ശിക്ഷിക്കുന്നതിനൊപ്പം സംഭവം അവിടെ നിന്ന് മൈക്ക് പിടിച്ച് റിപ്പോർട്ട് ചെയ്ത റിപ്പോർട്ടറേയും സംഭവം ഷൂട്ട് ചെയ്ത ക്യാമറമാനേയും ശിക്ഷിക്കണമെന്നും അവർ ചെയ്യേണ്ടിയിരുന്നത് യുവാവിനെ പിടിച്ചു മാറ്റുകയായിരുന്നുവെന്നും അവർ പറയുന്നു..












Click it and Unblock the Notifications