‘അമേരിക്കൻ വ്യാപാര ഇടപാടിന്റെ സമയ പരിധിക്കായി ദേശീയ താല്പര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാവില്ല‘; പിയൂഷ് ഗോയൽ
ന്യൂഡൽഹി: 90 ദിവസത്തേക്ക് പരസ്പരമുള്ള അധിക തീരുവ മരവിപ്പിക്കാനുള്ള ട്രംപിന്റെ തീരുമാനത്തെക്കുറിച്ച് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ പ്രതികരിച്ചു. വ്യാപര ചർച്ചകൾക്ക് സമയപരിധി ലഭിക്കുന്നത് നല്ലതാണെന്നും ഇന്ത്യ എസുമായി ചർച്ചയിലാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഒരിക്കലും തോക്ക് ചൂണ്ടി ചർച്ചകൾ നടത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
യു എസുമായുള്ള വ്യാപാര കരാർ സംബന്ധിച്ചുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം രാജ്യത്തെ ജനങ്ങളുടെ താൽപര്യത്തെ ഹനിക്കാത്ത വിധത്തിലായിരിക്കുമെന്നും തിടുക്കപ്പെട്ടുള്ള ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും കേന്ദ്ര വാണിജ്യമന്ത്രി പറഞ്ഞു.

നിർദ്ദിഷ്ട ഉഭയകക്ഷി വ്യാപാര കരാർ സംബന്ധിച്ച് യു എസുമായി തുടർച്ചയായി ചർച്ചകൾ നടത്തി വരികയാണെന്നും പൊതുജന താല്പര്യം സംരക്ഷിക്കാൻ കേന്ദ്രസർക്കാർ ബാധ്യസ്ഥമാണെന്നും അദ്ദേഹം വ്യക്തമാക്കി. യു എസുമായി മികച്ച വ്യാപാര ബന്ധത്തിനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും 2030 ഓടെ ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറിലെത്തിക്കാനുള്ള ലക്ഷ്യമാണ് ഇരു രാജ്യങ്ങൾക്കുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
' ഇന്ത്യ ഫസ്റ്റ് ' നയത്തിലൂന്നിയും 2047 ൽ വികസിത ഭാരതം സാക്ഷാത്ക്കരിക്കു എന്നത് കണക്കിലെടുത്തുള്ള ചർച്ചകളാണ് ഇരു രാജ്യങ്ങൾക്കിടയിൽ നടക്കുന്നതെന്നും കേന്ദ്ര വാണിജ്യ മന്ത്രി പറഞ്ഞു.
ഭീഷണിക്ക് വഴങ്ങി വിട്ടുവീഴ്ചകൾക്ക് തയ്യാറാകാൻ സർക്കാർ ഒരുക്കമല്ലെന്ന വസ്തുത ഇതിന് മുൻപ് പലതവണ താവ്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ചർച്ചകൾ സമയ ബന്ധിതമാകുന്നത് നല്ലതാണ്, പക്ഷേ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ സാധിക്കുന്നില്ലെങ്കിൽ തിരക്കിട്ടുള്ള തീരുമാനങ്ങൾ ഒരിക്കലും നല്ലതല്ലെന്നും മന്ത്രി പറഞ്ഞു. ഇന്ത്യ - യു എസ് വ്യാപാര കരാറിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇന്ത്യ - യൂറോപ്പ് യൂണിയൻ വ്യാപാര കരാർ സംബന്ധിച്ചുള്ള ചർച്ചകളും പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും യൂറോപ്യൻ
യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപര കരാർ എത്രയും വേഗം നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും ഇറ്റലി - ഇന്ത്യ ബിസിനസ് ഫോറത്തിൽ സംസാരിക്കവെ മന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാകാൻ കരാർ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ - മിഡിൽ ഈസ്റ്റ് യൂറോപ്പ് ഇടനാഴി ( ഐ എം ഇസി ) ഇന്ത്യയേയും ഇറ്റലിയേയും കൂടുതൽ ബന്ധിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications