ഊട്ടിയിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്... പൈതൃക ട്രെയിൻ ഇനി ഓടില്ല !!!

  • By: മരിയ
Subscribe to Oneindia Malayalam

മേട്ടുപ്പാളം: കനത്ത കാറ്റിലും മഴയിലും പാളത്തില്‍ കല്ലും മരങ്ങളും വീണതിനെ തുടര്‍ന്ന് മേട്ടുപ്പാളയത്ത് നിന്ന് ഊട്ടിയിലേക്കുള്ള പൈതൃക തീവണ്ടി ഓട്ടം നിര്‍ത്തിവെച്ചു. ഞായറാഴ്ച രാവിലെ മുതലുള്ള സര്‍വ്വീസുകള്‍ റദ്ദാക്കി.

Train

ശനിയാഴ്ച രാത്രിയില്‍ പെയ്ത കനത്ത മഴയില്‍ ആണ് മണ്ണിടിച്ചില്‍ ഉണ്ടായത്. തടസ്സങ്ങള്‍ മാറ്റി യാത്ര പുനസ്ഥാപിയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പാത പൂര്‍ണമായി ഗതാഗത യോഗ്യമാക്കിയ ശേഷമേ പൈതൃക തീവണ്ടി ഓടുകയുള്ളു എന്ന് തമിഴ്‌നാട് ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അറിയിച്ചു.

ഊട്ടിയില്‍ എത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകര്‍ഷണം ആയിരുന്നു പൈതൃക തീവണ്ടി.

English summary
heritage train in Ooty stopped.
Please Wait while comments are loading...