ദില്ലി കലാപം; കോടതിയില്‍ വിചിത്ര വാദവുമായി ദില്ലി പോലീസ്, കപില്‍ മിശ്രയുടെ പ്രസ്താവന കേട്ടില്ലെന്ന്
ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ ദില്ലി ഹൈക്കോടതി പരിഗണിക്കുന്നു. കേന്ദ്ര സര്‍ക്കാറിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ഹാജരായി. കേ കേസ് പരിഗണിക്കുന്നത് നാളേക്ക് മാറ്റിവെക്കണമെന്ന് തുഷാര്‍ മേത്ത ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി ഇത് അംഗീകരിച്ചില്ല.
ഈ കേസ് അടിയന്തര സാഹചര്യമുള്ള കേസാണെന്നും എന്തുകൊണ്ടി ഇത് മാറ്റണമെന്ന് സോളിസിസ്റ്റര്‍ ജനറല്‍ വിശദീകരിക്കണമെന്നും കോടതി വ്യക്തമാക്കി. സംഭവത്തെ കുറിച്ച് പഠിച്ച് വിശദമായ വിവരങ്ങളുമായി നാളെ തിരിച്ചു വരാം എന്നതായിരുന്നു തുഷാര്‍ മേത്തയുടെ മറുപടി. എന്നാല്‍ കപില്‍ മിശ്രയുടെ വിവാദ പ്രസ്താവന കേട്ടില്ലേയെന്ന് എന്ന് കോടതി ചോദിച്ചു. കൂടുതല്‍ വിവരങ്ങളിലേക്ക്..

എന്തുകൊണ്ട് നടപടി എടുത്തില്ല
കപില്‍ മിശ്രയുടെ വിവാദ പ്രസംഗത്തില്‍ എന്തുകൊണ്ട് ദില്ലി പോലീസ് നടപടി എടുത്തില്ലെന്ന് ഹൈക്കോടതി ചോദിക്കുകയും ചെയ്തു. ദില്ലി പോലീസിന് വേണ്ടി ഡിസിപി രാജേഷ് ദിയോയും കേടതിയില്‍ ഹാജരായി. കപില്‍ മിശ്രയുടെ വിവാദ വീഡിയോ കണ്ടിട്ടില്ലെന്നായിരുന്നു അദ്ദേഹം കോടതിയില്‍ വ്യക്തമാക്കിയത്.

വീഡിയോ കോടതി മുറിയില്‍
ആ സമയത്ത് തന്നെ കപില്‍ മിശ്രയുടെ വിവാദ വീഡിയോ ജഡ്ജി കോടതി മുറിയില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം എഴുതി സോളിസ്റ്റര്‍ ജനറലിന് കൈമാറുകയും ചെയ്തു. അനുരാഗ് താക്കൂര്‍, പര്‍വീഷ് വര്‍മ എന്നിവരുടെ പ്രകോപനപരമായ പ്രസംഗങ്ങളും കോടതി പരാമര്‍ശിച്ചു.

പ്രതികരണം
വിവാദം പ്രസംഗങ്ങള്‍ കേട്ടില്ലെന്ന ദില്ലി പോലീസിന്റെ നിലപാടില്‍ കോടതി രൂക്ഷമായ രീതിയിലാണ് പ്രതികരിച്ചത്. ദില്ലി പോലീസിന്റെ നിലപാടില്‍ കോടതി ആശ്ചര്യം പ്രകടിപ്പിച്ചു. നിങ്ങളുടെ കമ്മീഷ്ണറുടെ ഓഫീസില്‍ നിരവധി ടിവികള്‍ ഉണ്ടെന്ന് എനിക്ക് ഉറപ്പുണ്ടെന്നും കോടതി സൂചിപ്പിച്ചു. എല്ലാ വീഡിയോ ദൃശങ്ങളും കോടതിയില്‍ ഉണ്ടെന്നും ഇത് പോലീസിന് കാണാമെന്നും കോടതി വ്യക്തമാക്കി.

സുപ്രീം കോടതി നിലപാട്
കലാപവുമായി ബന്ധപ്പെട്ട വിഷയം ദില്ലി ഹൈക്കോടതി പരിഗണിക്കുന്നതിനാല്‍ ഈ വിഷയത്തില്‍ ഒരു ഇടപെടല്‍ നടത്തുന്നില്ലെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ദില്ലി പോലീസിനെതിരെ രൂക്ഷമായി വിമര്‍ശനവും സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായി.

പോലീസിന് വിമര്‍ശനം
പോലീസിന് മുമ്പാകെയാണ് ആക്രമണങ്ങള്‍ അരങ്ങേറിയത്. പോലീസ് കൃത്യമായ നടപടികള്‍ സ്വീകരിച്ചാല്‍ ഇത്തരത്തിലുള്ള പല പ്രശ്നങ്ങളും ഒഴിവാക്കാന്‍ സാധിക്കും. പോലീസിലെ പ്രൊഫഷണലിസത്തിന്റെ അഭാവവും സ്വതന്ത്രമായ ഇടപെടല്‍ ഇല്ലാത്തതുമാണ് പ്രശ്നമെന്നും സുപ്രീംകോടതി പറഞ്ഞു. അതേസമയം, കലാപവുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി വീണ്ടും കേള്‍ക്കും.

സംഘര്‍ഷത്തിന്റെ തുടക്കം
ജാഫറാബാദിലും ചാന്ദ് ബാഗിലും സ്ത്രീകളുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധ സമരത്തിലേക്ക് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ഞായറാഴ്ച്ച നടന്ന റാലിയോടെയായിരുന്നു വടക്ക് കിഴക്കന്‍ ദില്ലിയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.

ഭീഷണി
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലുള്ളതിനാല്‍ ക്ഷമിക്കുകയാണെന്നും മുന്ന് ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ ഒഴിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ദില്ലി പോലീസിനോട് കപില്‍ മിശ്ര ഭീഷണി മുഴക്കി. പ്രതിഷേധക്കാരെ പോലീസ് ഒഴിപ്പിച്ചില്ലെങ്കില്‍ ഞങ്ങള്‍ തന്നെ മുന്നിട്ട് ഇറങ്ങുമെന്നും കപില്‍ മിശ്ര പറഞ്ഞു.

പോലീസ് വരേണ്ടതില്ല
മൂന്ന് ദിവസം കഴിഞ്ഞാല്‍ ട്രംപ് ഇന്ത്യാ സന്ദര്‍ശം പൂര്‍ത്തിയാക്ക് മടങ്ങിപ്പോവും, അതുവരെ ഞങ്ങള്‍ സംയമനം പാലിക്കും, അതിന് ശേഷം അനുനയ നീക്കവുമായി പോലീസ് വരേണ്ടതില്ല. നിങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള ബാധ്യത അപ്പോള്‍ ഞങ്ങള്‍ക്കുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Recommended Video

വീണ്ടും
കലാപം നിയന്ത്രിക്കാന്‍ പോലീസും കേന്ദ്ര സേനയും ശ്രമിച്ചു കൊണ്ടിരിക്കെയാണ് വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി കപില്‍ മിശ്ര രംഗത്ത് എത്തി. ജാഫ്രബാദ് ഒഴിപ്പിച്ചതോടെ രണ്ടാം ഷഹീന്‍ബാഗ് ഉണ്ടാകില്ലെന്ന് ഉറപ്പായതായാണ് കപില്‍ മിശ്ര ട്വിറ്ററിലൂടെ പറഞ്ഞത്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications