Get Updates
Get notified of breaking news, exclusive insights, and must-see stories!

12 കോച്ചുകൾ, ഓരോ കോച്ചിലും 104 സീറ്റുകൾ; വരുന്നു വന്ദേമെട്രോ; കേരളത്തിനും പ്രതീക്ഷ,വിശദമായി അറിയാം

ന്യൂഡൽഹി: ആകാംക്ഷയോടെ കാത്തിരിക്കുന്ന വന്ദേ മെട്രോയുടെ പരീക്ഷണ ഓട്ടം ആരംഭിച്ചു. ചെന്നൈയ്ക്കും കാട്പാഡിക്കും ഇടയിലുള്ള വന്ദേ മെട്രോയുടെ ട്രയൽ റൺ ആണ് ഇന്ന് ഷെഡ്യൂൾ ചെയ്തത്. രാവിലെ 9.30ന് ചെന്നൈ ബീച്ച് സ്റ്റേഷനിൽ നിന്ന് ട്രയൽ റൺ ആരംഭിച്ചതായാണ് വിവരം. ചീഫ് കമ്മീഷണർ ഓഫ് റെയിൽവേ സേഫ്റ്റി (സി സി ആർഎസ്) നടപടികൾക്ക് മേൽനോട്ടം വഹിക്കും.

ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറി (ഐ സി എഫ്) വികസിപ്പിച്ച ഈ പുതിയ മെട്രോ റെയിൽ യാത്രയിൽ ശ്രദ്ധേയമായ പുരോഗതി കൈവരിക്കുമെന്നാണ് പ്രതീക്ഷ. നഗര ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഈ വികസനം ഇന്ത്യൻ റെയിൽവേയുടെ ഒരു പ്രധാന ചുവടുവയ്പായി കണക്കാക്കപ്പെടുന്നു. വന്ദേ മെട്രോയുടെ വിജയകരമായ പരീക്ഷണ ഓട്ടം മറ്റ് നഗരങ്ങളിൽ ഇത്തരം കൂടുതൽ സേവനങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് കരുകുന്നത്

vande

പ്രാരംഭ പരീക്ഷണം ചെന്നൈ-കാട്പാടി റൂട്ടിൽ 150 കിലോമീറ്റർ ദൂരത്തിൽ 130 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കും. ഈ ട്രയലിന് ശേഷം പ്രത്യേക സോണുകളിലേക്കുള്ള മെട്രോയുടെ വിഹിതം സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളും. വന്ദേ മെട്രോ മുമ്പ് രാജസ്ഥാനിലെ കോട്ടയിൽ വിജയകരമായ പരീക്ഷണത്തിന് വിധേയമായിരുന്നു, 180 കിലോമീറ്റർ വേഗതയിൽ എത്തുകയും മെച്ചപ്പെട്ട സുരക്ഷയ്ക്കായി റെയിൽ കവച് സംവിധാനം ഉൾപ്പെടുത്തുകയും ചെയ്തു.

കേരളത്തിലെ സാധ്യതയുള്ള റൂട്ടുകൾ:

കേരളത്തിൽ 10 വന്ദേ മെട്രോ സർവീസുകൾ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ്. എറണാകുളം-കോഴിക്കോട്, കോഴിക്കോട്-മംഗലാപുരം, തിരുവനന്തപുരം-എറണാകുളം തുടങ്ങിയ റൂട്ടുകൾ ഇതിൽ ഉൾപ്പെടുന്നു.

വന്ദേ മെട്രോ മെമു വണ്ടികളുടെ പരിഷ്‌ക്കരിച്ച രൂപമാണ് വന്ദേ മെട്രോ. എയർ കണ്ടീഷൻഡ് കോച്ചുകളും ഉൾക്കൊള്ളുന്നു. ഓരോ കോച്ചിലും 200 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ (ഐ സി എഫ്) നിന്നാണ് വന്ദേ മെട്രോയുടെ പ്രോട്ടോടൈപ്പ് അടുത്തിടെ പുറത്തിറക്കിയത്. 130 കി .മീ /മണിക്കൂർ വരെ വേഗത കൈവരിക്കാൻ രൂപകൽപ്പന ചെയ്ത പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ട്രെയിനാണിത്.

ഓട്ടോമാറ്റിക് ഡോറുകൾ, മെച്ചപ്പെട്ട ടോയ്‌ലറ്റ് സൗകര്യങ്ങൾ, ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം തുടങ്ങിയ ലോകോത്തര സൗകര്യങ്ങൾ ട്രെയിൻ വാഗ്ദാനം ചെയ്യുന്നു, യാത്രക്കാർക്ക് സുഖപ്രദമായ യാത്ര ഉറപ്പാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+