Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിജാബ് വിലക്ക്: കര്‍ണാടക ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരം, സുപ്രീം കോടതിയെ സമീപിക്കണമെന്ന് സിപിഎം

ദില്ലി: ഹിജാബ് വിലക്ക് ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധി ദൗര്‍ഭാഗ്യകരമാണ്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന വിവേചനങ്ങള്‍ ഇല്ലാത്ത വിദ്യാഭ്യാസമെന്ന അവകാശത്തിന് കനത്ത ആഘാതമേല്‍പ്പിക്കുന്നതാണ് കോടതി വിധിയെന്ന് സി പി എം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ അറിയിച്ചു. ചോദ്യംചെയ്യപ്പെടാവുന്ന നിരവധി തലങ്ങള്‍ ഉള്ളതാണ് ഹൈക്കോടതി വിധിയെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ഹിജാബ് വിലക്കില്‍ കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ച തെറ്റായ ഉത്തരവ് ഹൈക്കോടതിയും ശരിവെച്ചതിലൂടെ അവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും മുസ്ലീം വിദ്യാര്‍ഥിനികള്‍ പുറത്താക്കപ്പെടുന്ന സാഹചര്യമാണ് ഉണ്ടാകാന്‍ പോകുന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും മുസ്ലീം വിദ്യാര്‍ഥിനികള്‍ ശിരോവസ്ത്രങ്ങള്‍ ധരിക്കാറുണ്ട്. അവിടെ ഒന്നും അത് സ്‌കൂള്‍ യൂണിഫോമുകള്‍ക്ക് എതിരാണെന്ന വാദം ആരും ഉന്നയിച്ചിട്ടില്ല.

cpm

കര്‍ണാടകത്തിന്റെ അയല്‍ സംസ്ഥാനമായ കേരളം ഈ വിഷയത്തില്‍ മികച്ച മാതൃകയാണ്. സ്‌കൂളുകളിലും ഉന്നതവിദ്യാഭ്യാസ, പ്രൊഫഷണല്‍ സ്ഥാപനങ്ങളിലും മുസ്ലീം വിദ്യാര്‍ഥിനികളുടെ റെക്കോര്‍ഡ് പങ്കാളിത്തമുള്ള സംസ്ഥാനം കൂടിയാണ് കേരളം. ഹൈക്കോടതി ഉത്തരവിലൂടെ കര്‍ണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ശിരോവസ്ത്രങ്ങള്‍ ധരിക്കാന്‍ അനുവദിക്കണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം എം എല്‍ എമാര്‍ നേതൃത്വം നല്‍കുന്ന കമ്മിറ്റികള്‍ക്ക് ലഭിച്ചിരിക്കുന്നു.

വര്‍ഗീയധ്രുവീകരണം ശക്തമാക്കുകയെന്ന ബിജെപി അജണ്ട അനുസരിച്ച് പ്രവര്‍ത്തിക്കുന്ന എംഎല്‍എമാര്‍ക്ക് ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം ലഭിക്കുന്നത് രാജ്യത്തുടനീളം അപകടരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഹൈക്കോടതി വിധിക്ക് എതിരായ അപ്പീല്‍ സുപ്രീംകോടതി അടിയന്തിരമായി പരിഗണിക്കണം. പരമോന്നതകോടതി ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങള്‍ സംരക്ഷിച്ച് നീതി ഉറപ്പാക്കുമെന്നാണ് പ്രതീക്ഷയെന്ന് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

അതേസമയം, കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ ഹര്‍ജിക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. ഹൈക്കോടതി ഉത്തരവ് നീതി നിഷേധമെന്നും ഹിജാബ് ധരിക്കാതെ പോകാനാകില്ലെന്നാണ് ഹര്‍ജിക്കാരായ വിദ്യാര്‍ത്ഥിനികളുടെ നിലപാട്. കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ത്ഥിനികളില്‍ ചിലര്‍ ഇതിനകം സുപ്രീം കോടതിയെ സമീപിച്ചു.

നിബ എന്ന വിദ്യാര്‍ത്ഥിയാണ് ആദ്യം സുപ്രീം കോടതിയെ സമീപിച്ചത്. ഇന്ത്യന്‍ ഭരണഘടന അനുച്ഛേദ പ്രകാരം സ്വകാര്യതയ്ക്കുള്ള മൗലിക അവകാശ ലംഘനമാണ് വിധിയെന്ന് ഹര്‍ജിക്കാരി കോടതിയില്‍ ചൂണ്ടിക്കാട്ടി. മറ്റുള്ള വിദ്യാര്‍ത്ഥികളും ഉടന്‍ തന്നെ സുപ്രീം കോടതിയെ സമീപിക്കും.

അതേസമയം, വിഷയത്തില്‍ പ്രതികരിച്ച് മുസ്ലീം യൂത്ത് ലീഗും രംഗത്തെത്തിയിരുന്നു. ഹിജാബ് നിരോധനം സംബന്ധിച്ച കര്‍ണാടക ഹൈക്കോടതി വിധി നിര്‍ഭാഗ്യകരമാണെന്ന് യൂത്ത് ലീഗ് നേതൃത്വം പറഞ്ഞു. മതസ്വാതന്ത്ര്യത്തിനു വേണ്ടി സുപ്രിംകോടതിയുടെ ഇടപെടല്‍ അനിവാര്യമായിരിക്കുകയാണ്. ഹിജാബ് മതപരമായ വിശ്വാസത്തിന്റെയും അനുഷ്ഠാനത്തിന്റെയും ഭാഗമാണെന്ന വസ്തുതയില്‍ തര്‍ക്കത്തിന് പ്രസക്തിയില്ല.

Recommended Video

cmsvideo
    Does Hijab mandatory in Islam? Netizens after karnataka high court verdict | Oneindia Malayalam

    മതസ്വാതന്ത്ര്യത്തിന്റെയും വ്യക്തിയുടെ മൗലികാവകാശങ്ങളുടെയും ഭാഗമാണ് ഹിജാബ്. ഭരണഘടനാപരമായ ഈ അവകാശം ലംഘിക്കുന്നത് നോക്കി നില്‍ക്കാനാവില്ല. അവകാശ സംരക്ഷണത്തിന് നിയമപരവും രാഷ്ട്രീയവുമായ പോരാട്ടം തുടരും. മുസ്ലിംലീഗ് എം.പിമാര്‍ നാളെ ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കും. ബഹുസ്വരത നിലനില്‍ക്കേണ്ടത് രാജ്യത്തിന്റെ നിലനില്‍പിന് അനിവാര്യമാണെന്നും യൂത്ത് ലീഗ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+