'നമ്മളെല്ലാം ഹിന്ദുസ്ഥാനികള്‍' ഹിജാബ് വിവാദത്തില്‍ കവിതയെഴുതി പ്രതിഷേധിച്ച് കെസിആറിന്റെ മകള്‍
ഹൈദരാബാദ്: കര്‍ണാടകത്തിലെ ഹിജാബ് വിവാദത്തിനെതിരെ കവിതയെഴുതി പ്രതിഷേധിച്ച് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കവിത. നമ്മളെല്ലാവരും ഹിന്ദുസ്ഥാനികള്‍ എന്ന കവിതയാണ് കവിത സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. വിദ്വേഷ ശക്തികള്‍ നമ്മളെ ഭിന്നിപ്പിക്കാന്‍ നോക്കിയാലും, നമ്മളെല്ലാവരും ഒന്നാണെന്നും, ഇന്ത്യക്കാരാണെന്നും കവിത ട്വീറ്റ് ചെയ്തു. സിന്ദൂരം ധരിക്കുന്നത് എന്റെ വ്യക്തിപരമായ കാര്യമാണ്. അതുപോലെ മുസ്ലീം സ്ത്രീകള്‍ക്ക് ഹിജാബ് ധരിക്കുന്നത് വ്യക്തിപരമായ കാര്യമാണ്. എന്ത് ധരിക്കണമെന്ന കാര്യത്തില്‍ സ്ത്രീകള്‍ തീരുമാനമെടുക്കട്ടെയെന്നും കവിത കുറിച്ചു.

എന്ത് ധരിക്കണമെന്നും, ഏത് ജീവിത രീതി തിരഞ്ഞെടുക്കണമെന്നുമൊക്കെയുള്ളത് വ്യക്തിപരമായ തീരുമാനമാണ്. സമൂഹത്തിലെ കുറച്ചാളുകള്‍ സ്ത്രീകളും മതങ്ങളും എങ്ങനെ പെരുമാറണമെന്ന് പറയുന്നത് വെച്ച് ഇന്ത്യയുടെ മൂല്യങ്ങളെ വിലയിരുത്താന്‍ പാടില്ലെന്നും കവിത വ്യക്തമാക്കി. അതേസമയം ഹിജാബ് വിഷയം രാജ്യത്താകെ വലിയ വിവാദമായി മാറിയിരിക്കുകയാണ്. കര്‍ണാടക ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് വാദങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്. ഹിജാബ് വിവാദത്തെ തുടര്‍ന്ന് അടച്ച സ്‌കൂളുകളും കോളേജുകളും തുറക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം അന്തിമ വിധി വരുന്നത് വരെ ഹിജാബ് അടക്കമുള്ള കാര്യങ്ങള്‍ ധരിക്കേണ്ടെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കര്‍ണാടകത്തില്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നാളെ മന്ത്രിമാരുടെ യോഗം ചേരുന്നുണ്ട്. ഈ വിഷയമാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. സ്‌കൂളുകളിലും കോളേജുകളിലും ഹിജാബോ തലപ്പാവോ ധരിക്കേണ്ടെന്ന നിലപാടിലാണ് ബിജെപി സര്‍ക്കാര്‍. ജില്ലാ കളക്ടര്‍മാരും, പോലീസ് ഉദ്യോഗസ്ഥരും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കര്‍ണാടകത്തില്‍ പ്രതിഷേധം കടുത്തിരിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്. പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള സംഘടനകളാണ് പ്രശ്‌നം വഷളാക്കിയതെന്ന നിലപാടിലാണ് കര്‍ണാടകത്തിലെ മന്ത്രിമാര്‍.
ഹിജാബ് ധരിച്ച പെണ്‍കുട്ടി എന്തിനാണ് അല്ലാഹു അക്ബര്‍ എന്ന് വിളിച്ചതെന്ന് കഴിഞ്ഞ ദിവസം കര്‍ണാടകത്തിലെ മന്ത്രി തന്നെ ചോദിച്ചിരുന്നു. ഇത് പ്രകോപനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ച നടപടിയെ കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് വീണ്ടും ന്യായീകരിച്ചു. സര്‍ക്കാര്‍ ഈ തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല. അത് മാത്രമല്ല ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പങ്ക് അന്വേഷിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ മജ്‌ലിസ് പാര്‍ട്ടി നേതാവ് ഒവൈസി പെണ്‍കുട്ടിയെയും കുടുംബത്തെയും വിളിച്ച് സംസാരിച്ചതായി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.. വിദ്യാഭ്യാസത്തിനായുള്ള അവരുടെ പോരാട്ടത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications